കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!

  • By Desk
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ്-ഇടത്-ലിബറല്‍ പൊതുബോധം വലിയ നിരാശയിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ ഈ വിജയം ആഘോഷമാക്കുകയാണ്. കൂട്ടിന് സംഘ് അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഒട്ട്‌സ്‌പോക്കണും ഉണ്ട്.

വിജയിച്ചത് കര്‍ണാടകത്തിലാണ്, തോല്‍പിച്ചത് കോണ്‍ഗ്രസ്സിനെ ആണ്. പക്ഷേ, ഔട്ട്‌സ്‌പോക്കണില്‍ ട്രോളുകള്‍ അധികവും സിപിഎമ്മിനും പിണറായി വിജയനും എതിരെയാണ്. ഇനിയിപ്പോള്‍ തിരഞ്ഞടുപ്പ് നടന്നത് കേരളത്തില്‍ എങ്ങാനും ആണോ എന്ന് ഇതൊക്കെ കണ്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും.

സംഘപരിവാറിന്റെ ശക്തനായ വിമര്‍ശകന്‍ പ്രകാശ് രാജും ഔട്ട്‌സ്‌പോക്കണ്‍ ട്രോളുകളുടെ ഇരയാണ്. രാഹുല്‍ ഗാന്ധിയുടെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഏത് കണ്ടം വേണം!!!

ഏത് കണ്ടം വേണം!!!

കൊങ്ങികള്‍ക്കും കമ്മികള്‍ക്കും ഓടാന്‍ കണ്ടം തയ്യാറാണത്രെ. വേണമെങ്കില്‍ തോല്‍വി അന്തസ്സായി സമ്മതിച്ചുകൊണ്ട് കണ്ടത്തിലൂടെ ഓടാം, അല്ലെങ്കില്‍ വോട്ടിങ് മെഷീനെ കുറ്റം പറഞ്ഞ് കണ്ടത്തിലൂടെ ഓടാം എന്ന്!

മോദിജിയുടെ എന്റര്‍ടെയ്ന്‍മെന്റ്

മോദിജിയുടെ എന്റര്‍ടെയ്ന്‍മെന്റ്

ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സ്ഥാനമില്ലെന്നല്ലേ പറഞ്ഞിരുന്നത്. ആ കാലം ഒക്കെ മാറിയെന്ന്. ഇതാണത്രെ മോദിജിയുടെ എന്റര്‍ടെയ്ന്‍മെന്റ്

എല്ലാവരും കൂടി!

എല്ലാവരും കൂടി!

കര്‍ണാടകം വേണം എന്ന് പറഞ്ഞ പപ്പുമോനെ മോദിജിയും എല്ലാവരും കൂടി ഇങ്ങനെ പഞ്ഞിക്കിട്ടതാണത്രെ... ശരിയാണ്, ശ്രീരാമലുവും റെഡ്ഡി സഹോദരങ്ങളും എല്ലാവരും കൂടെ കൂടിയിരുന്നല്ലോ!

ഇനി വേണ്ടി വരില്ല

ഇനി വേണ്ടി വരില്ല

അടുത്ത തവണ താന്‍ പ്രധാനമന്ത്രിയാകും എന്നൊക്കെ കാച്ചി വിട്ടതല്ലേ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിദ്ധരാമയ്യ തന്നെ അത് വേണ്ടെന്ന് പറഞ്ഞെന്ന്!

നമ്മുടെ മാന്‍ഡ്രേക്ക്

നമ്മുടെ മാന്‍ഡ്രേക്ക്

പിണറായിയെ കിട്ടിയാല്‍ പിന്നെ ഔട്ട്‌സ്‌പോക്കണ്‍കാര് ട്രോളാതെ വിടുമോ... സിദ്ധരാമയ്യയുടെ ഒപ്പം കൂടി പിണറായി വിജയന്‍ തന്നെ ആണത്രെ സംഘികളുടെ ശരിക്കുമുള്ള മാന്‍ഡ്രേക്ക്!

നോട്ടയുടെ പകുതിയെങ്കിലും

നോട്ടയുടെ പകുതിയെങ്കിലും

ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ എന്നും മുന്നിലുണ്ട് സിപിഎമ്മുകാര്‍. എന്നാലും നോട്ടയുടെ പകുതി വോട്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍...

രണ്ട് പേര്‍

രണ്ട് പേര്‍


ബിജെപിയുടേയും സംഘപരിവാറിന്റേയും ഏറ്റവും വലിയ വിമര്‍ശകരാണ് സഞ്ജീവ് ഭട്ടും പ്രകാശ് രാജും. തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോള്‍ ഇതാണത്രെ രണ്ട് പേരുടേയും അവസ്ഥ!

തേങ്ക്‌സ് എന്ന്

തേങ്ക്‌സ് എന്ന്

അന്ന് മംഗളൂരുവില്‍ പരിപാടിക്ക് ചെന്ന് അത്രേം വലിയ ഡയലോഗുകള്‍ ഒക്കെ അടിച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്ന്... തേങ്ക്‌സ് എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!

മാന്‍ഡ്രേക്കിനെ വെല്ലും

മാന്‍ഡ്രേക്കിനെ വെല്ലും

ശരിക്കും ഉള്ള ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പ്രതിമയൊക്കെ എന്ത്... അതുക്കും മേലെ അല്ലേ പിണറായി വിജയന്‍ എന്നൊക്കെയാണ് ഔട്ട്‌സ്‌പോക്കണ്‍ ട്രോളന്‍ പറയുന്നത്!

ഇപ്പോ തുടങ്ങും

ഇപ്പോ തുടങ്ങും

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് തോറ്റ സ്ഥിതിക്ക് പതിവ് പല്ലവി ഇപ്പോള്‍ തുടങ്ങും എന്ന്. എവിടെ തോറ്റാലും പഴി വോട്ടിങ് മെഷീന് തന്നെ ആണെന്നാണ് ഔട്ട്‌സ്‌പോക്കണ്‍ പറയുന്നത്!

എല്ലാം വെറുതേ ആയോ

എല്ലാം വെറുതേ ആയോ

ഇലക്ഷന്‍ കഴിഞ്ഞാലും കര്‍ണാടകം ഭരിക്കും എന്ന് പറഞ്ഞിരുന്ന കോണ്‍ഗ്രസ് ആയിരുന്നു. പക്ഷേ, റിസള്‍ട്ട് വന്ന് നോക്കിയപ്പോള്‍ ബിജെപി ഇരുന്ന് ഭരിക്കുന്നു എന്ന്!

ആന പാറിയപ്പോള്‍

ആന പാറിയപ്പോള്‍

കര്‍ണാടകത്തില്‍ ആകെ തറപറ്റി ഇരിക്കുകയാണ് കോണ്‍ഗ്രസ്. അപ്പോഴാണ് നോട്ടയേക്കാള്‍ താഴെ ആയിപ്പോയി വോട്ട് എന്ന് പറഞ്ഞ് സിപിഎമ്മുകാര്‍ കരയുന്നത്. ഇതിപ്പോള്‍ കൊടുങ്കാറ്റും ആനയും കോണകവും പോലെ ആയിപ്പോയല്ലോ!

ഏത് സൗത്ത് ഇന്ത്യ

ഏത് സൗത്ത് ഇന്ത്യ

ദക്ഷിണേന്ത്യ മുഴുവന്‍ ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത് എന്നാണല്ലോ ഇടതുപക്ഷത്തിന്റെ അവകാശവാദം. ഏത് സൗത്ത് ഇന്ത്യ എന്നാണത്രെ ഇപ്പോള്‍ സംഘികള്‍ ചോദിക്കുന്നത്.

തിരിച്ചും മറിച്ചും

തിരിച്ചും മറിച്ചും

വോട്ടിങ് മെഷീന്‍ തിരിമറിയും വര്‍ഗ്ഗീയ അജണ്ടയും- ബിജെപി ജയിക്കുമ്പോള്‍ എല്ലാം എതിരാളികള്‍ പറയുന്ന ന്യായം ആണല്ലോ ഇത്. ഇത്തവണ ഇത്തിരി മാറ്റി പിടിക്കാം- വര്‍ഗ്ഗീയ അജണ്ടയും വോട്ടിങ് മെഷീന്‍ തിരിമറിയും!

എപ്പോ പറഞ്ഞു

എപ്പോ പറഞ്ഞു

പിണറായി വിജയനെ കൂടെ കൂട്ടരുത് എന്ന് രാഹുല്‍ ഗാന്ധി അപ്പോഴേ പറഞ്ഞതാണത്രെ... എപ്പോള്‍ പറഞ്ഞു എന്ന് മാത്രം ചോദിക്കരുത്!

വോട്ട് കൂടിയെന്ന്

വോട്ട് കൂടിയെന്ന്

മൊത്തത്തില്‍ പരാജയം മണത്തതിന്റെ വിഷമത്തില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്സും ജെഡിഎസ്സും. അപ്പോഴാണ് ഇത്തിരി വോട്ട് കൂടിയ കഥയും ആയി സിപിഎമ്മുകാര്‍ വരുന്നതെന്ന്

ജനങ്ങള്‍ക്ക് ബുദ്ധിയില്ല

ജനങ്ങള്‍ക്ക് ബുദ്ധിയില്ല

പ്രബുദ്ധ കേരളം എന്നാണല്ലോ കമ്മികള്‍ എപ്പോഴും പറയാറുള്ളത്. ഉത്തരേന്ത്യയില്‍ ബിജെപി ജയിക്കുമ്പോള്‍ എല്ലാം അവിടത്തെ ജനങ്ങള്‍ക്ക് ബുദ്ധിയില്ലെന്നും പറയും. ഇനിയിപ്പോ കര്‍ണാടകത്തിലും അങ്ങനെ ആണോ ആവോ!

നോട്ടയുടെ അടിയില്‍

നോട്ടയുടെ അടിയില്‍

സംഗതി ദേശീയ പാര്‍ട്ടി ആണെന്ന് പറഞ്ഞിട്ടെന്താ... കേരളവും ത്രിപുരയും ബംഗാളും വിട്ടാല്‍ പിന്നെ നോട്ടയുടെ അടിയിലാണ് സ്ഥാനം എന്ന്!

മറ്റൊരു ലോകത്ത്

മറ്റൊരു ലോകത്ത്

കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ അതി ശക്തമായ മത്സരം നടക്കുകയാണ്. അപ്പോള്‍ തന്നെ വേറൊരു മത്സരവും നടക്കുന്നുണ്ട്- അത് നോട്ടയും സിപിഎമ്മും തമ്മില്‍ ആണത്രെ!

പൊരിഞ്ഞ പോരാട്ടം

പൊരിഞ്ഞ പോരാട്ടം

കര്‍ണാടകത്തില്‍ സിപിഎം പൊരിഞ്ഞ പോരാട്ടത്തില്‍ ആയിരുന്നു. എന്നാല്‍ അത് ആരോടാണ് എന്ന് ജനം ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ... നോട്ടയോട്!

കുണ്ടറ അണ്ടി ആപ്പീസ്

കുണ്ടറ അണ്ടി ആപ്പീസ്

കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ കാല് കുത്താന്‍ ഇടമില്ലല്ലോ. അപ്പോള്‍ പിന്നെ കുണ്ടറ അണ്ടി ആപ്പീസില്‍ ഒരു മുറി കിട്ടുമോ എന്ന് നോക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ!

ഇവര്‍ രണ്ട് പേരും

ഇവര്‍ രണ്ട് പേരും

കേരളത്തില്‍ പിണറായി വിജയനും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയും... ഇവര്‍ രണ്ട് പേരും ആണത്രെ സംഘികളുടെ ഐശ്വര്യം. ഈ രണ്ട് പേരുടെ ആയുരാരോഗ്യത്തിന് വേണ്ടി എന്ത് പൂജയും നടത്തിക്കളയും!

വജ്രായുധം

വജ്രായുധം

കര്‍ണാടക തിരഞ്ഞെടുപ്പില്‍ അമിത് ഷാ പുറത്തെടുത്ത വജ്രായുധം പിണറായി വിജയന്‍ ആണെന്ന് എത്ര പേര്‍ക്ക് അറിയാം... ആ ഒറ്റ കാരണം കൊണ്ടല്ലേ കോണ്‍ഗ്രസ് തോറ്റത്!

സൗത്ത് റിജക്ട്... എപ്പോള്‍!

സൗത്ത് റിജക്ട്... എപ്പോള്‍!

ദ സൗത്ത് റിജക്ട്‌സ് ബിജെപി എന്നാണല്ലോ കമ്മികള്‍ പറഞ്ഞു നടക്കുന്നത്. യുണൈറ്റഡ് സൗത്ത് ഇന്ത്യയില്‍ നിന്ന് കര്‍ണാടകം മാറ്റുന്നതില്‍ കുഴപ്പമുണ്ടോ എന്നാണത്രെ ഇപ്പോഴത്തെ ചോദ്യം.

നരന്‍ വന്ന്....

നരന്‍ വന്ന്....

ടിപ്പു ജയന്തി ആഘോഷിച്ചതാണ് അപ്പോള്‍ സംഘികളുടെ കുഴപ്പം അല്ലേ.... രാമഭക്തന്‍ ആയ നരന്‍ വന്ന് കര്‍ണാടക ഭരണം പിടിച്ചത്രെ!

ഒന്നൂടെ ആഘോഷിച്ചാലോ

ഒന്നൂടെ ആഘോഷിച്ചാലോ

ഒന്നൂടെ ഒന്ന് ടിപ്പു ജന്തി ആഘോഷിച്ചുകൂടെ എന്നാണത്രെ ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരോട് കര്‍ണാടകക്കാര്‍ ചോദിക്കുന്നത്. അത് പോലെ തന്നെ ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവിയും... ഒരു കൈയ്യബദ്ധം പറ്റിയതാണത്രെ കോണ്‍ഗ്രസ്സിന്

ചേട്ടനും അനിയനും

ചേട്ടനും അനിയനും

ഒരേയൊരു സംസ്ഥാനം ഭരിക്കുന്ന ദേശീയ പാര്‍ട്ടി -സിപിഎം. രണ്ട് സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ദേശീയ പാര്‍ട്ടി- കോണ്‍ഗ്രസ്സ്. ഇവരാണോ ചേട്ടനും അനിയനും!

ഇതൊക്കെ ചെയ്തിട്ടും

ഇതൊക്കെ ചെയ്തിട്ടും

വര്‍ഗ്ഗീയത, പെട്രോള്‍ വില വര്‍ദ്ധന, ന്യൂനപക്ഷ വിരുദ്ധത, ഫാസിസ്റ്റുകള്‍... എന്തൊക്കെ ആരോപണങ്ങളാണ് ബിജെപിക്കെതിരെ. എന്നിട്ടും ബിജെപി വിജയിക്കുന്നത് എന്തൊരു കഷ്ടമാണ് എന്നാണത്രെ ഇപ്പോള്‍ കമ്മികള്‍ പറയുന്നത്.

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾമാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

English summary
Karnataka Election 2018: Sangh Parivar troll group OutSpoken trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X