Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണക്യ തന്ത്രമല്ല, 'ചാണക തന്ത്രം'!!! അമിത് ഷായെ അമിട്ടാക്കി ട്രോളന്‍മാര്‍... രാജേട്ടന് സ്തുതി!!!

കണക്ക് വച്ച് നോക്കുമ്പോള്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ ഭരിക്കാന്‍ ആവശ്യമായ എംഎല്‍എമാരില്ല. എന്നാലും ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

104 എംഎല്‍എമാരില്‍ നിന്ന് കേവല ഭൂരിപക്ഷത്തിലെത്താന്‍ ഇനിയും കുറേ പാടുപെടണം. അതിന് അമിത് ഷായുടെ ചാണക്യ തന്ത്രമുണ്ടെന്നാണ് പലരും പറയുന്നത്. എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം നിലനിര്‍ത്തുന്നത് ചാണക്യ തന്ത്രമല്ല, ചാണക തന്ത്രം ആണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

എന്തായാലും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒ രാജഗോപാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട് വരാതിരുന്നത് ഭാഗ്യമെന്നാണ് ട്രോളന്‍മാരുടെ നിരീക്ഷണം!!!

അങ്ങനെ ചെയ്താല്‍ മതിയായിരുന്നു

അങ്ങനെ ചെയ്താല്‍ മതിയായിരുന്നു

ആകെ കൈയ്യില്‍ ഉള്ള എംഎല്‍എമാരുടെ പട്ടിക കൊണ്ടുപോയി കൊടുത്തതേയുള്ളൂ, യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ പറ്റി. അന്ന് കേരളത്തിലും അങ്ങനെ ചെയ്താല്‍ മതിയായിരുന്നു എന്നാണത്രെ ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ ആലോചിക്കുന്നത്.

കോണിയും മാണിയും!!!

കോണിയും മാണിയും!!!

വേണമെങ്കില്‍ ഏത് മുന്നണിയിയേക്കും പോകാന്‍ തയ്യാറുള്ളവരാണല്ലോ കേരളത്തിലെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും. അങ്ങ് കര്‍ണാടകത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ ഇപ്പോള്‍ കോടീശ്വരന്‍മാരായേനെ!

കണ്ട് പഠിച്ചതാ...

കണ്ട് പഠിച്ചതാ...

ബിജെപിക്കാരും കോണ്‍ഗ്രസ്സുകാരും ഇത് ആദ്യമായിട്ടൊന്നും അല്ല എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് അധികാരത്തില്‍ എത്തുന്നത്. അപ്പോള്‍ പിന്നെ പരസ്പരം ഇങ്ങനെ പറയാം എന്നല്ലാതെ, എന്ത് ചെയ്യാന്‍!

ആ കുമ്മോജി ഒന്ന് ഒഴിവാക്കാന്‍

ആ കുമ്മോജി ഒന്ന് ഒഴിവാക്കാന്‍

മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് ഭൂരിപക്ഷം തെളിയിക്കാന്‍ 24 മണിക്കൂര്‍ പോലും അല്ല കുമ്മനം ജി ചോദിക്കുന്നത്. വെറും 23 മിനിട്ട് ആണ്... ആ സമയം കൊണ്ട് കുമ്മോജി അങ്ങ് നിരോധിക്കണം എന്ന്!

നന്ദിയുണ്ട് രാജേട്ടാ....

നന്ദിയുണ്ട് രാജേട്ടാ....

കര്‍ണാടകത്തിലെ കാര്യങ്ങള്‍ ഒക്കെ കണ്ടപ്പോള്‍ മലയാളികള്‍ എല്ലാവരും കൂടി ഒ രാജഗോപാലിന്റെ അടുത്തെത്തി ഇങ്ങനെ ആണത്രെ പറയുന്നത്... ജയിച്ചിട്ടും കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തോന്നാതിരുന്നതിന് നന്ദിയുണ്ടെന്ന്!

പിന്നിലാളുണ്ടെന്ന്!!!

പിന്നിലാളുണ്ടെന്ന്!!!

മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ഗവര്‍ണര്‍ ആണ് എല്ലാം തീരുമാനിക്കുന്നത് എന്ന് തോന്നും. പിന്നില്‍ പോയി നോക്കിയാല്‍ അല്ലേ സംഗതി മനസ്സിലാവൂ... കുറേ ആളുകളുണ്ടത്രെ!

100 കോടിയും കൊണ്ട്

100 കോടിയും കൊണ്ട്

എംഎല്‍എമാരെ പോയി ഇങ്ങനെ ഒക്കെ വിളിക്കുന്നത് കൊള്ളാം... പക്ഷേ, ചീത്ത കേള്‍ക്കരുത് എന്ന് മാത്രം. പ്രത്യേകിച്ചും വനിത എംഎല്‍എമാരുടെ അടുത്ത് നിന്നും!

ചാണകം അലവലാതി ഷാജി!!!

ചാണകം അലവലാതി ഷാജി!!!

നോര്‍ത്ത് ഇന്ത്യയിലെ ആളുകള്‍ ഒക്കെ അമിത് ഷായെ ചാണക്യന്‍ എന്നാണ് വിളിക്കുന്നത്. പക്ഷേ, കേരളത്തിലെ ബ്ലഡി ഗ്രാമവാസീസ് ആയ ട്രോളന്‍മാര്‍ വിളിക്കുന്നതാകട്ടെ ചാണകം അലവലാതി ഷാജി എന്നും! എന്തൊരു കഷ്ടമാണല്ലേ!

ആര് ചൊല്ലിത്തരും

ആര് ചൊല്ലിത്തരും

കേവല ഭൂരിപക്ഷം ഇല്ലെങ്കിലും യെദ്യൂരപ്പ സത്യ പ്രതിജ്ഞ ചെയ്തല്ലോ... പക്ഷേ, അല്ലെങ്കില്‍ എന്ത് നടന്നേനെ എന്നറിയാമോ? ബിജെപിക്കാര്‍ ഗവര്‍ണറെ തന്നെ അങ്ങ് കൊണ്ടു പോകും... പിന്നെ ആര് സത്യവാചകം ചൊല്ലിക്കൊടുക്കും!

 ഉണ്ടാവും ഉണ്ടാവും

ഉണ്ടാവും ഉണ്ടാവും

യെദ്യൂരപ്പ എംഎല്‍എമാരുടെ പിന്തുണ കത്ത് കൊടുത്തപ്പോള്‍ ഗവര്‍ണര്‍ ഏതാണ്ട് ഇങ്ങനെ ആയിരിക്കും അത് പരിശോധിച്ചിട്ടുണ്ടാവുക. അല്ലാതെ എണ്ണി നോക്കിയിരിക്കാന്‍ ഒരു വഴിയും ഇല്ല!

ഇതാണ് അവസ്ഥ

ഇതാണ് അവസ്ഥ

കിലുക്കത്തിലെ മോഹന്‍ലാലിന്റേയും ജഗതി ശ്രീകുമാറിന്റേയും അവസ്ഥയാണ് ഇപ്പോള്‍ കര്‍ണാടകത്തില്‍. ബിജെപിയെ മാറ്റി നിര്‍ത്തി ഭരിക്കാം എന്ന് വിചാരിപ്പോള്‍ അതും പോയി!

 എന്നാലല്ലേ ഒരു ലൈഫ് ഉള്ളൂ!!!

എന്നാലല്ലേ ഒരു ലൈഫ് ഉള്ളൂ!!!

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മാത്രം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ മതിയോ... ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപികൂടി ശ്രമിക്കട്ടേന്നേ... എന്നാലല്ലേ പൊളിറ്റിക്‌സിന് ഒരു ലൈഫ് ഉള്ളൂ എന്ന്!

ചാണക്യ തന്ത്രം

ചാണക്യ തന്ത്രം

പരീക്ഷ തോറ്റാല്‍ പിന്നെ അത് വീണ്ടും എഴുതി ജയിക്കുക എന്നതൊക്കെ പഴയ തന്ത്രം. ഇപ്പോള്‍ കാശ് കൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതാണത്രെ ചാണക്യ തന്ത്രം!

തവള പിടിത്തം പോലും

തവള പിടിത്തം പോലും

മഴയൊക്കെ പെയ്ത് തവളകള്‍ ഒക്കെ പുറത്തിറങ്ങുന്ന സമയം ആണല്ലോ... ഇത്തിരി തവളകളെ പിടിക്കാം എന്ന് കരുതി ചാക്കും കൊണ്ട് ഇറങ്ങിയതായിരുന്നു. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഇറങ്ങിയതാണെന്ന് തെറ്റിദ്ധരിച്ചുപോയി!

സംഘി ഗണിതം!

സംഘി ഗണിതം!

പല തരത്തിലുള്ള ഗണിതങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ, സംഘി ഗണിതം എന്ന് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. അതില്‍ ഇങ്ങനെ ആണത്രെ കാര്യങ്ങള്‍!

ഗവര്‍ണര്‍ ആരാ മോന്‍!

ഗവര്‍ണര്‍ ആരാ മോന്‍!

ഭൂരിപക്ഷം തെളിയിക്കാന്‍ ശരിക്കും ഒരു ദിവസം ഒക്കെ കിട്ടിയാല്‍ മതി. പക്ഷേ, മൂന്ന് ചോദിച്ചപ്പോള്‍ പത്ത് ദിവസം തരാമെന്ന് പറഞ്ഞു, അഞ്ച് ചോദിച്ചപ്പോള്‍ 15 കൊടുത്തു!

ജനാധിപത്യം തന്നെ...

ജനാധിപത്യം തന്നെ...

കര്‍ണാടകത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് ജനാധിപത്യം തന്നെ ഭയന്നുപോയെന്ന്... ഭയന്ന് പോയതല്ല, ജനാധിപത്യം തന്നെ ഇല്ലാതായിപ്പോവുകയായിരുന്നുവെന്നാണ് ആക്ഷേപം!

പെട്രോളിന്റെ ലാഭം

പെട്രോളിന്റെ ലാഭം

അന്താരാഷ്ട്ര വിപണിയില്‍ വിലയിടിഞ്ഞ പെട്രോള്‍ കൂടിയ വിലയ്ക്ക് വിറ്റ് ഉണ്ടാക്കിയ ലാഭം ഒക്കെ എവിടെ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ ഒരു ഉത്തരം ആയല്ലോ എന്നോര്‍ക്കുമ്പോള്‍ ആണ് സമാധാനം. അത് കര്‍ണാടകത്തില്‍ ചെലവാക്കി എന്ന് പറയാന്‍ പറ്റുമോ ആവോ!

കോടികളുടെ കിലുക്കം

കോടികളുടെ കിലുക്കം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണത്രെ... കുറേ കോടികളുടെ കിലുക്കം മാത്രമായിരുന്നു അവസാനം കേട്ടത് എന്ന്!

ലേലം വിളിച്ചാല്‍ പോരെ

ലേലം വിളിച്ചാല്‍ പോരെ

ഇക്കണക്കിനാണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ എംഎല്‍എമാരെ ലേലത്തില്‍ വിളിക്കുന്നതാവും നല്ലത്. വെറുതേ തിരഞ്ഞെടുപ്പ് നടത്തി പൈസയും സമയവും ഒന്നും ചെലവാക്കണ്ടല്ലോ!

താജ്മഹല്‍ അങ്ങ് വിറ്റേക്കാം...

താജ്മഹല്‍ അങ്ങ് വിറ്റേക്കാം...

ചെങ്കോട്ട എന്തായാലും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇനിയിപ്പോള്‍ ആ താജ് മഹല്‍ അങ്ങ് വിറ്റേക്കാം... കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ പൈസ കൊടുക്കാന്‍ എന്തെങ്കിലും വഴി വേണ്ടേ എന്ന്!

കേരളത്തില്‍ അഞ്ഞൂറ് കോടി!!!

കേരളത്തില്‍ അഞ്ഞൂറ് കോടി!!!

അടുത്ത കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും 21 സീറ്റ് പിടിച്ചാല്‍ മതി എന്നാണത്രെ ബിജെപിയു
ടെ തീരുമാനം. 30 എംഎല്‍എമാരെ യുഡിഎഫില്‍ നിന്നും ഒരു 20 എംഎല്‍എമാരെ എല്‍ഡിഎഫില്‍ നിന്നും കൂടി പിടിച്ചാല്‍ പോരെ. ആകെ ചെലവ് അയ്യായിരം കോടി രൂപ മാത്രം

ആരാണാ തമ്പുരാന്‍

ആരാണാ തമ്പുരാന്‍

ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎല്‍എമാരെ കിട്ടുമോ എന്ന് വരെ ഗര്‍ണര്‍ ചോദിച്ചതാണത്രെ. അപ്പോള്‍ തമ്പുരാനറിയാം എന്നായിരുന്നു മറുപടിയെന്ന്... ആ തമ്പുരാന്‍ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ!

അഞ്ച് വര്‍ഷം സമയം

അഞ്ച് വര്‍ഷം സമയം

ഇക്കണക്കിനാണെങ്കില്‍ ഒ രാജഗോപാലിനെ വരെ കേരളത്തില്‍ ഉടന്‍ മുഖ്യമന്ത്രി ആക്കിക്കളയും. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു അഞ്ച് വര്‍ഷം സമയം കൂടി കൊടുത്താല്‍ മതിയല്ലോ!

ബിപ്ലബ് കുമാര്‍ ഇറങ്ങുമോ

ബിപ്ലബ് കുമാര്‍ ഇറങ്ങുമോ

വെറും എട്ട് എംഎല്‍എമാരുടെ കുറവല്ലേ ഉള്ളൂ. അതിന് വേണ്ടി എന്തിനാണ് ഇത്രയും കോടികള്‍ മുടക്കുന്നത് എന്നാണത്രെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ചോദിക്കുന്നത്. വേണമെങ്കില്‍ ഒരു എട്ട് എംഎല്‍എമാരെ അവിടെ നിന്ന് തന്നേക്കാം എന്ന്!

അതിനും പണിയുണ്ട്!

അതിനും പണിയുണ്ട്!

ഒരു എംഎല്‍എയ്ക്ക് 100 കോടി വച്ച് കൊടുത്താല്‍ ആ കണക്കൊക്കെ എവിടെ കാണിക്കും എന്നാണോ സംശയം? പെട്രോളിനും ഡീസലിനും ഓരോ രൂപ വയ്ച്ച് അങ്ങ് കൂട്ടിയാല്‍ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാന്‍ പറ്റില്ലേ... അതും അല്ലെങ്കില്‍ പൈസ കൊടുത്തതിന് ശേഷം ആ നോട്ടൊക്കെ അങ്ങ് നിരോധിച്ചാലും മതി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+