കാത്തുകാത്തൊരു കന്നഡ മാമ്പഴം സ്വാമി കൊത്തിപ്പോയോ, കുമാര സ്വാമി കൊത്തിപ്പോയോ! ബിജെപിക്ക് അടപടലം ട്രോൾ

  • Written By: Desk
Subscribe to Oneindia Malayalam

കര്‍ണാടകത്തില്‍ വോട്ടെണ്ണല്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയതായിരുന്നു. അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോള്‍ കേവല ഭൂരിപക്ഷവും ഉറപ്പാക്കി. പക്ഷേ, മൊത്തം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കേവല ഭൂരിപക്ഷമില്ല. അതുവരെ നടത്തിയ ആഘോഷമൊക്കെ നിര്‍ത്തി വയ്ക്കുകയും ചെയ്തു.

അതിനിടെയാണ് ഒരു ബിജെപി എംഎല്‍എയുടെ മണ്ഡലത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ടെത്തിയത്. അല്ലെങ്കിലേ വോട്ടിങ് മെഷീനിലെ കൃത്രിമം എന്ന ആരോപണം കേള്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അതിനിടയില്‍ ആ ആരോപണത്തിന് ശക്തി കൂടുകയും ചെയ്തു.

എന്തായാലും കുതിരക്കച്ചവടം നടക്കും എന്ന് പലരും ഉറപ്പാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ ട്രോളുകളുടെ ബഹളവും!

അര്‍ഹതയില്ലെന്ന്

അര്‍ഹതയില്ലെന്ന്

ഒറ്റ പാര്‍ട്ടിയായി ഭൂരിപക്ഷം നേടുന്നവര്‍ക്ക് ഭരണം കൊടുക്കുന്നത് തന്നെ ആണ് മാന്യത. പക്ഷേ, അത് ചോദിക്കാനും പറയാനും ബിജെപിക്ക് അര്‍ഹതയുണ്ടോ എന്നാണ് സംശയം!

ആരെ പിളര്‍ത്തണം!

ആരെ പിളര്‍ത്തണം!

104 സീറ്റ് കിട്ടിയിട്ടും ഭരണം കിട്ടിയില്ലെങ്കില്‍ നാണക്കേടാണല്ലോ എന്നോര്‍ത്തിരിക്കുകയായിരുന്നു മോദിജി. അപ്പോഴാണ് അമിത്ജിയുടെ ചോദ്യം... കോണ്‍ഗ്രസ്സിനെ പിളര്‍ത്തണോ അതോ ജെഡിഎസിനെ പിളര്‍ത്തണോ എന്ന്!

പണി പാലും വെള്ളത്തില്‍

പണി പാലും വെള്ളത്തില്‍

ഗോവയിലും മേഘാലയയിലും ഒക്കെ കോണ്‍ഗ്രസ് ആയിരുന്നല്ലോ ഏറ്റവും വലിയ ഒറ്റക്കക്ഷി. അവിടെ കോണ്‍ഗ്രസ്സിനെ തേച്ച് ഭരണം പിടിച്ചതിനുള്ള പണി ഇങ്ങ് കര്‍ണാടകത്തിലാണ് ബിജെപിക്ക് കിട്ടിയത് എന്ന് മാത്രം!

തെറ്റിദ്ധരിക്കല്ലേ...

തെറ്റിദ്ധരിക്കല്ലേ...

ജഗദീഷ് ഷെട്ടാറിനെ അങ്ങനെ അങ്ങ് കുറ്റം പറയാന്‍ പറ്റുമോ? അദ്ദേഹത്തെ ഏറെ സ്‌നേഹിക്കുന്ന തൊട്ടടുത്ത മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോലും വന്ന് വോട്ട് ചെയ്ത് പോയാല്‍ അതൊരു തെറ്റാണോ... ആണോ?

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു


കര്‍ണാടകം പിടിച്ചു. അടുത്തത് കേരളം എന്നൊക്കെ തള്ളി വിട്ടുകൊണ്ടിരിക്കുകയായിരുന്നില്ലേ... അതിനിടയില്‍ ജെഡിഎസ് ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലത്രെ!

എല്ലാം പോയില്ലേ

എല്ലാം പോയില്ലേ

കര്‍ണാടകം ഇപ്പോള്‍ കൈപ്പിടിയില്‍ ഒതുങ്ങി എന്നും വിചാരിച്ച് ഇരുന്നതായിരുന്നു. അപ്പോഴല്ലേ ആ ജെഡിഎസ്സുകാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇങ്ങനെ ഒരു പണി തന്നത്. കാത്തുകാത്തൊരു കസ്തൂരി മാമ്പഴം...

കൂടിപ്പോയോ....

കൂടിപ്പോയോ....

പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ വോട്ടിങ് മെഷീനില്‍ വന്നത് എങ്ങനെയാണ്... ആത്മാര്‍ത്ഥമായി വോട്ട് ചെയ്താല്‍ ചിലപ്പോള്‍ വോട്ടൊക്കെ ഇങ്ങനെ കൂടുതല്‍ വരും. അതൊക്കെ ഒരു തെറ്റാണോ!

കക്കൂസിലെ ഫ്‌ളഷ് അമര്‍ത്തിയാലും

കക്കൂസിലെ ഫ്‌ളഷ് അമര്‍ത്തിയാലും

വന്നുവന്നു തിരഞ്ഞെടുപ്പ് ദിവസം കക്കൂസിലെ ഫ്‌ളഷ് പോലും അമര്‍ത്താന്ഡ ധൈര്യം ഇല്ലാത്ത സ്ഥിതി ആയിട്ടുണ്ട്. അമര്‍ത്തിയാല്‍ വോട്ട് ബിജെപിക്ക് പോകുമോ എന്നാണ് പേടി!

റീ ഇലക്ഷന്‍ വേണ്ടി വരുമോ

റീ ഇലക്ഷന്‍ വേണ്ടി വരുമോ

ശരിക്കും ഒന്ന് പരിശോധിച്ചാല്‍ ചിലപ്പോള്‍ ഷെട്ടാറിന്റെ മണ്ഡലത്തില്‍ മാത്രമല്ല, ബിജെപി ജയിച്ച എല്ലാ മണ്ഡലങ്ങളിലും റീ ഇലക്ഷന്‍ വേണ്ടിവരുമത്രെ... ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതി ആണല്ലോ!

മറുകണ്ടം ചാടിയതാവും

മറുകണ്ടം ചാടിയതാവും

വന്നുവന്ന് ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റേയും എംഎല്‍എ മാര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. കാശ് വാങ്ങി മറുകണ്ടം ചാടാന്‍ ഇറങ്ങിയതാണെന്നേ വിചാരിക്കൂ!

എന്നാലും ഇത്രയും വേണമായിരുന്നോ...

എന്നാലും ഇത്രയും വേണമായിരുന്നോ...

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഇത്രയും കൃത്രിമം കാണിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലത്രെ... ഇല്ലാത്ത വോട്ടുകള്‍ ഒക്കെ എങ്ങനെയാണ് ഇതില്‍ വരുത്തിയത് എന്നാണ് ഇപ്പോള്‍ സംശയം!

കീടാണുവിനേക്കാള്‍ ഭേദം

കീടാണുവിനേക്കാള്‍ ഭേദം

അബ്ബാസ് വൃത്തിയാക്കിയ ടോയ്‌ലറ്റില്‍ 0.1 ശതമാനം കീടാണു ബാക്കിയുണ്ടാകുമല്ലോ... എന്തായാലും അതിലും ഭേദമാണ് സിപിഎമ്മിന്റെ സ്ഥിതി... 0.2 ശതമാനം വോട്ടുണ്ട് കര്‍ണാടകത്തില്‍!

കക്കാന്‍ പോകുന്നതായിരുന്നു

കക്കാന്‍ പോകുന്നതായിരുന്നു

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചിട്ടാണ് ബിജെപിക്കാര്‍ പലയിടത്തും ജയിച്ചത് എന്നാണ് ആരോപണം. ഇതിലും ഭേദം കട്ടപ്പാരയും എടുത്ത് കക്കാന്‍ പോകുന്നതാണെന്ന് പൊതുജനം പറയുമോ!

പായസം വച്ചത്

പായസം വച്ചത്

വലിയ കാര്യത്തില്‍ ആഘോഷം നടത്താന്‍ പായസം ഒക്കെ വച്ചുപോയി. ഇതിങ്ങനെ ഒരു കീറാമുട്ടിയാകും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലല്ലോ... ഇനി ആ പായസം എല്ലാം ഒറ്റയ്ക്ക് കുടിച്ച് തീര്‍ക്കേണ്ടി വരും!

 ബാക്കി സീറ്റുകളിലും!!!

ബാക്കി സീറ്റുകളിലും!!!

ജഗദീഷ് ഷെട്ടാറിന്റെ വിജയം മരവിപ്പിച്ചത് സത്യം തന്നെ. അപ്പോള്‍ പിന്നെ ബാക്കി സീറ്റുകളില്‍ ഒക്കെ എങ്ങനെ ആണോ ആവോ ജയിച്ചത് എന്നാണ് ചിലരുടെ ഒക്കെ സംശയം!

ചാക്കിട്ട് പിടിത്തം

ചാക്കിട്ട് പിടിത്തം

കര്‍ണാടകം കൂടി പിടിച്ചാല്‍ പിന്നെ രണ്ട് സംസ്ഥാനങ്ങളിലേ കോണ്‍ഗ്രസ് ഭരണം ഉണ്ടാകൂ... അപ്പോള്‍ പിന്നെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഇറങ്ങുന്നതില്‍ തെറ്റുണ്ടോ ആവോ!

ഒടുക്കം....

ഒടുക്കം....

ബിജെപിക്കിട്ട് പണിയാന്‍ വേണ്ടി എന്നൊക്കെ രാഹുല്‍ ഗാന്ധി ഇറങ്ങിയിട്ടുണ്ടോ, അന്നെല്ലാം കോണ്‍ഗ്രസ്സിന് തന്നെ ആണല്ലോ പണി കിട്ടിയിട്ടുള്ളത്. ഇനിയിപ്പോള്‍ ഇതും അതുപോലെ ആകുമോ എന്നാണ് സംശയം!

ഒളിച്ചിരിക്കണം

ഒളിച്ചിരിക്കണം

ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തിയതോടെ കോണ്‍ഗ്രസ് എംഎല്‍എമാരൊക്കെ ഒളിച്ച് നടപ്പാണത്രെ. സംഘികളുടെ കണ്ണില്‍ പെട്ടാല്‍ മതി, അപ്പോള്‍ പിടിച്ച് ചാക്കിലാക്കിക്കളയും!

ഗവര്‍ണര്‍ ആരുടെ ആളാ...

ഗവര്‍ണര്‍ ആരുടെ ആളാ...

കുമാര സ്വാമി വന്നപ്പോള്‍ ഗവര്‍ണര്‍ ആദ്യം കാണാന്‍ പോലും സമ്മതിച്ചില്ല. യെദ്യൂരപ്പ വന്നപ്പോഴോ... എത്ര കസേര വേണം എന്നായിരുന്നത്രെ ചോദ്യം!

എന്തിനാണ് വെറുതേ...

എന്തിനാണ് വെറുതേ...

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ എന്തിനാണ് സിപിഎമ്മുകാര്‍ വന്ന് ചാനലുകളില്‍ ഇരിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. 0.2 ശതമാനം അത്ര മോശം വോട്ട് ആണോ ആവോ!

ബാക്ക് ബെഞ്ചര്‍!

ബാക്ക് ബെഞ്ചര്‍!

എന്നും എപ്പോഴും ബാക്ക് ബെഞ്ചര്‍മാര്‍ ആണല്ലോ അവസാനം സ്‌കോര്‍ ചെയ്യാറുള്ളത്. ഇതിപ്പോള്‍ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തിലും ഏതാണ്ട് അങ്ങനെ തന്നെ ആകും എന്നാണ് തോന്നുന്നത്!

ചാണക്യന്‍ ആര്

ചാണക്യന്‍ ആര്

ഭരണം പിടിക്കാനുള്ള ചാണക്യ തന്ത്രം പുറത്തെടുത്തത് രാഹുല്‍ ഗാന്ധിയാണോ അമിത് ഷാ ആണോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരുന്നാല്‍ മതി! ആരൊക്കെ എപ്പോ ചാടും എന്ന് നോക്കിയല്ലേ അത് പറയാന്‍ പറ്റൂ!

അങ്ങനെ പറയരുത്...

അങ്ങനെ പറയരുത്...

കോണ്‍ഗ്രസ്സും ജെഡിഎസും കൂടി ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു എന്നാണല്ലോ അമിത് ഷായുടെ ആരോപണം. അപ്പോള്‍ ആ ഗോവയിലും മേഘാലയത്തിലും ഒക്കെ ഇരിക്കുന്ന മുഖ്യമന്ത്രിമാരുടെ കാര്യം കൂടി ഒന്ന് ഓര്‍ത്തുനോക്കണേ...

ഉടനെയൊന്നും ഇറങ്ങില്ല!

ഉടനെയൊന്നും ഇറങ്ങില്ല!

വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ല... ഉടനെ പാര്‍ട്ടി ഓഫീസിലേക്ക് എത്താന്‍ ആയിരുന്നത്രെ പ്രമുഖ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഒരു രണ്ട് ആഴ്ചയ്ക്കുള്ള ഡ്രസ്സ് എങ്കിലും പാക്ക് ചെയ്യേണ്ടിവരും എന്ന് ഉറപ്പല്ലേ!

തകരാറും തീരുമാനവും!!!

തകരാറും തീരുമാനവും!!!

ഒരു മണ്ഡലത്തില്‍ ആകെ വോട്ട് ചെയ്തതിനേക്കാളും കൂടുതല്‍ വോട്ടുകള്‍ വോട്ടിങ് മെഷീനില്‍ വന്നാല്‍ അത് മെഷീന്റെ തകരാറല്ലെന്ന് ആരെങ്കിലും പറയുമോ... ആ കിട്ടിയ വോട്ടെല്ലാം ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്ന് വന്നാല്‍ അത് പിന്നെ മെഷീന്റെ തീരുമാനം എന്നല്ലാതെ എന്ത് പറയാന്‍! എല്ലാം സ്വാഭാവികം!

മകനെ വെല്ലും

മകനെ വെല്ലും

കര്‍ണാടകത്തില്‍ ഇനി എന്ത് ചെയ്യും എന്നും വിചാരിച്ചിരുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അപ്പോഴല്ലേ സോണിയാ ഗാന്ധി നേരിട്ടിറങ്ങി കളിച്ചത്... മകനെ വെല്ലും അമ്മ!

ഓടിച്ചിട്ട് പിടിക്കും

ഓടിച്ചിട്ട് പിടിക്കും

ഇതാണത്രെ ഇപ്പോള്‍ കര്‍ണാടകത്തിലെ അവസ്ഥ. കോണ്‍ഗ്രസ് എംഎല്‍എമാരെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിക്കാര്‍ എന്ന്!

ചങ്ങല വേണം

ചങ്ങല വേണം

ഉള്ള എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തില്‍ ആണത്രെ സിദ്ധരാമയ്യ. എല്ലാവരേയും ഇങ്ങനെ പിടിച്ച് കെട്ടിയിടാന്‍ വലിയങ്ങലെ തന്നെ വേണ്ടി വരും!

കര്‍ണാടകം പിടിക്കാൻ 'ഓപ്പറേഷൻ ലോട്ടസ്'! അമിത് ഷായ്ക്കും മുമ്പ് ഒരുക്കിയ ചാണക്യതന്ത്രം; 'രാജി'തന്ത്രം

കനലും മാൻഡ്രേക്കും പപ്പുമോനും!! സോഷ്യൽ മീഡിയയിൽ 'സംഘി'കളുടെ അർമാദം... ഔട്‌സ്‌പോക്കണിൽ പൊട്ടിച്ചിരി!!

മാന്‍ഡ്രേക്ക് വിജയനും വോട്ടിങ് മെഷീനും!!! കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പൊട്ടിയതിന് ഇടിവെട്ട് ട്രോളുകൾ

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka Election 2018: Social Media trolls on Karnataka Crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X