കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്നുണ്ടാക്കിയ ട്രോളുകള്‍ കാറ്റില്‍ പോയി! കൊച്ചിയിലെ റിസോര്‍ട്ടും കുമ്മനവും അമിട്ടും!!

Google Oneindia Malayalam News

ചാക്കിട്ട് പിടിത്തത്തില്‍ നിന്ന് തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് സംഖ്യ നേതൃത്വം ഒരുക്കിയ തന്ത്രങ്ങളില്‍ ഒന്നായിരുന്നു എംഎല്‍എമാരെ മാറ്റുക എന്നത്. ഏറ്റവും സുരക്ഷിതം ആയി കണക്കാക്കിയത് കേരളവും ആയിരുന്നു. അതിനുള്ള ഒരുക്കങ്ങളും തയ്യാറാക്കി.

പക്ഷേ, ബെംഗളൂരു വിട്ടാല്‍ അല്ലേ കൊച്ചിയില്‍ എത്തൂ. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകള്‍ക്ക് പറക്കാനുള്ള അനുമതി നിഷേധിച്ച് സിവില്‍ ഏവിയേഷന്‍ വകുപ്പും ചതിച്ചു. ഇതോടെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ എംഎല്‍എമാരേയും പ്രതീക്ഷിച്ച് ഇവിടെ കാത്തിരുന്ന ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. ട്രോളുകളും തയ്യാറാക്കി അവര്‍ രാത്രി മുഴുവന്‍ കണ്ണിമ വെട്ടാതെ ഇരുന്നെങ്കിലും എംഎല്‍എമാര്‍ മാത്രം കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് വന്നില്ല. എല്ലാം വെറുതേയായി എന്ന് മാത്രം... അങ്ങനെ വെറുതേയായ ആ ട്രോളുകള്‍ കാണാം...

ആരെ വിടും?

ആരെ വിടും?

എംഎല്‍എമാരെ പാര്‍പ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന റിസോര്‍ട്ടിന് മുന്നില്‍ വന്‍ സുരക്ഷ സന്നാഹം ആയിരുന്നു കേരള പോലീസും ഒരുക്കിയിരുന്നത്. അങ്ങനെയുള്ള സ്ഥലത്തേക്ക് ആരെ വിടും എന്നതായിരുന്നത്രെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചര്‍ച്ച.. ഒടുവില്‍ അവര്‍ ഒരു ഉത്തരവും കണ്ടുപിടിച്ചെന്ന്!

ചാക്കിട്ട് പിടിക്കാന്‍

ചാക്കിട്ട് പിടിക്കാന്‍

റിസോര്‍ട്ടില്‍ എത്തുന്ന എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഒരു ദിവസം മുമ്പ് തന്നെ ചിലര്‍ അവിടെ ജോലിക്ക് കയറിയിരുന്നത്രെ... പക്ഷേ, ഇത് ചെറിയ കളിയല്ല എന്ന ഒറ്റ ഡയലോഗ് കൊണ്ട് ആളെ പിടികിട്ടി!

കള്ളക്കളി കള്ളക്കളി

കള്ളക്കളി കള്ളക്കളി

വലിയ കാര്യത്തില്‍ കര്‍ണാടകം പിടിച്ചു എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു. അപ്പോഴല്ലേ, അതുപോലെ ഭരണം പിടിച്ച മറ്റ് സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സുകാര്‍ ഇറങ്ങിയത്. കള്ളക്കളിയല്ലാതെ പിന്നെന്താണിത്!

ഇക്കയുടെ കാര്യം

ഇക്കയുടെ കാര്യം

മലയാള സിനിമയില്‍ ലാലേട്ടന്‍ മാത്രമല്ലേ 100 കോടി ക്ലബ്ബില്‍ കയറിയിട്ടുള്ളൂ... എളുപ്പത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി കര്‍ണാടകത്തിലെ എംഎല്‍എ കണ്ടപ്പോള്‍ ഇക്കയുടെ കണ്ണ് തള്ളിപ്പോയത്രെ!

സഡന്‍ അറ്റാക്ക്

സഡന്‍ അറ്റാക്ക്

ലോകത്തിന്റെ രക്ഷകന്‍ ആണല്ലോ കും മാന്‍. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് ബിജെപിയെ എങ്കിലും രക്ഷിക്കണ്ടേ.. ഇങ്ങനെ ആയിരുന്നത്രെ ാ സഡന്‍ അറ്റാക്ക്!

പണി കിട്ടും!

പണി കിട്ടും!

നിയമസഭ പിടിക്കാന്‍ വേണ്ടി 100 കോടി കൊടുത്ത് ഒരു എംഎല്‍എയെ മറുകണ്ടം ചാടിച്ചതായിരുന്നു. പക്ഷേ, ഇങ്ങനെ ബീഫ് റോസ്റ്റ് ചോദിച്ച് ഞെട്ടിക്കും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയല്ലത്രെ!

 മുങ്ങിയാല്‍

മുങ്ങിയാല്‍

കൊച്ചിയിലെ റിസോര്‍ട്ടില്‍ താമസിക്കുമ്പോള്‍ കായലില്‍ ഒരു കുളിയൊക്കെ ആകാം എന്ന് ഏത് എംഎല്‍എയും വിചാരിക്കും. പക്ഷേ, മുങ്ങാം എന്ന് മാത്രം വിചാരിക്കണ്ട... തല തല്ലിപ്പൊളിക്കുമത്രെ!

എല്ലാവര്‍ക്കും കിട്ടുമോ...

എല്ലാവര്‍ക്കും കിട്ടുമോ...

എംഎല്‍എമാര്‍ക്കെല്ലാം 100 കോടി വച്ച് കൊടുക്കുന്നുണ്ടെന്ന് തട്ടി വിട്ടതായിരുന്നു. ഇനിയിപ്പോള്‍ ശരിക്കും 100 കോടി കൊടുക്കുന്നുണ്ടോ എന്ന് അറിയില്ലല്ലോ... അ സംശയത്തിലാണത്രെ പലരും!

വഴി പറയാന്‍ മനോരമ തന്നെ!

വഴി പറയാന്‍ മനോരമ തന്നെ!

കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ എത്തിക്കണം. പക്ഷേ, അങ്ങോട്ടുള്ള വഴി ശരിക്കും അങ്ങ് പിടികിട്ടുന്നില്ല. ഗൂഗിള്‍ മാപ്പിനെ വരെ സ്വാധീനിക്കാന്‍ ശക്തിയുള്ളവരാണല്ലോ എതിര്‍ പക്ഷത്ത്. പക്ഷേ, മനോരമയുള്ളപ്പോള്‍ എന്തിന് ഭയക്കണം!

ഇനി ഇങ്ങനേയും

ഇനി ഇങ്ങനേയും

ചാണക്യ തന്ത്രം എന്ന് പറഞ്ഞാല്‍ അങ്ങനത്തെ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കുന്ന ആളല്ലേ... എംഎല്‍എമാരെ പിടിക്കാന്‍ ചിലപ്പോള്‍ ഇതും ഇതിനപ്പുറവും ചെയ്ത് കളയാന്‍ സാധ്യതയുണ്ട്!

 ഒന്നേ കാണൂ ഇങ്ങനെ

ഒന്നേ കാണൂ ഇങ്ങനെ

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കേരളം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സഖാക്കളുടെ അവകാശ വാദം. അതുകൊണ്ടാണല്ലോ എംഎല്‍എമാരെ ധൈര്യ സമേതം ഇങ്ങോട്ട് വിടുന്നത് എന്ന്!

എന്തൊക്കെ ആയിരുന്നു

എന്തൊക്കെ ആയിരുന്നു

ദക്ഷിണേന്ത്യയിലേക്കുള്ള കവാടം സ്വന്തമാക്കി എന്നൊക്കെ തട്ടി വിട്ടതാണ്. പക്ഷേ, അങ്ങ് ബിഹാറിലും ഗോവയിലും കോണ്‍ഗ്രസ് ഇങ്ങനെ പണി തരും എന്ന് തീരെ പ്രതീക്ഷിച്ച് കാണില്ല!

ഞങ്ങള്‍ക്ക് ഗവര്‍ണര്‍ ഉണ്ട്!!!

ഞങ്ങള്‍ക്ക് ഗവര്‍ണര്‍ ഉണ്ട്!!!

ഞങ്ങള്‍ക്ക് ഭൂകിപക്ഷം ഉണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് എന്താ കാര്യം... ഞങ്ങള്‍ക്ക് ഗവര്‍ണര്‍ ഉണ്ട് എന്നല്ലേ ബിജെപി തട്ടി വിട്ടത്!

പന്തളം ശ്രീജിത്തിനെ ഇറക്കും

പന്തളം ശ്രീജിത്തിനെ ഇറക്കും

കേരളത്തിലെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ആരെ ഇറക്കും? കുമ്മനത്തേയും സുരേന്ദ്രനേയും പറ്റില്ലെങ്കില്‍ പിന്നെ ഒരാളുണ്ട്... അയാളുടെ പേരാണ് പന്തളം ശ്രീജിത്ത്!

ജയിച്ചാല്‍ അപ്പോള്‍...

ജയിച്ചാല്‍ അപ്പോള്‍...

ഇതാണിപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ പേടി. കഷ്ടിച്ചായിരിക്കും ഓരോരുത്തര്‍ ജയിക്കുന്നത്. അത് കഴിഞ്ഞാലോ ഉടന്‍ മറുകണ്ടം ചാടുകയും ചെയ്യും!

കുമ്മനം ഇറങ്ങിയാല്‍

കുമ്മനം ഇറങ്ങിയാല്‍

കേരളത്തില്‍ വന്ന് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് അത്ര എളുപ്പമാവില്ല. എന്തിനാണ് ഭയക്കുന്നത്... ഇവിടെ കുമ്മനം ഉണ്ടല്ലോ എന്ന്!

ഇനിയിപ്പോ കുമ്മനവും

ഇനിയിപ്പോ കുമ്മനവും

കേരളത്തില്‍ എത്തിച്ച 115 എംഎല്‍എമാരെ കുമ്മനം സ്വാധീനിച്ചു എന്നിരിക്കട്ടേ... അവസാനം കര്‍ണാടക ഗവര്‍ണറെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമോ എന്നാണ് സംശയം!

പിണറായി അനുഗ്രഹിക്കണം

പിണറായി അനുഗ്രഹിക്കണം

കൊച്ചിയിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നത്രെ അമിത് ഷാ... അപ്പോഴല്ലേ രാഹുല്‍ ഗാന്ധി പിണറായി വിജയനേയും കൊണ്ട് ഇങ്ങനെ ഒരു പണി കൊടുത്തത് എന്ന്!

അതാണ് കുമ്മനം

അതാണ് കുമ്മനം

ബെംഗളൂരിവിലെ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാരെ രക്ഷിക്കാന്‍ ബസ് ഒക്കെ ഏര്‍പ്പാടാക്കി. പക്ഷേ, ആ ബസ്സിന്റെ ഡ്രൈവര്‍ ആരാണെന്ന് മാത്രം കോണ്‍ഗ്രസ്സുകാര്‍ ശ്രദ്ധിച്ചില്ലത്രെ!

പലരും വരും

പലരും വരും

കൊച്ചിയിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ എത്തിച്ചിരുന്നെങ്കില്‍ പലരും പല വേഷത്തില്‍ അവിടെ ജോലി തേടി എത്തുമായിരുന്നുവെന്ന്....!

എന്തിനാ കാവല്‍

എന്തിനാ കാവല്‍

കൊച്ചിയിലെ റിസോര്‍്ട്ടില്‍ വരുന്ന എംഎല്‍എമാര്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ മതി എന്നായിരുന്നു വീരവാദം. എന്തിനാണ് കാവല്‍ നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ തീരും അത് എന്ന് മാത്രം!

എന്നാല്‍ ഓക്കെ

എന്നാല്‍ ഓക്കെ

ഒന്ന് പൊക്കി വിട്ടാല്‍ പിന്നെ എന്തും ചെയ്ത് തരുന്ന ചങ്ക് കൂട്ടുകാര്‍ ഉള്ളവര്‍ക്ക് കലങ്ങും. അല്ലാത്തവര്‍ നന്നായി കലക്കി എടുക്കേണ്ടി വരും എന്ന് മാത്രം!

ഏത് വഴിയും

ഏത് വഴിയും

റിസോര്‍ട്ടില്‍ എത്തിയാല്‍ അല്ലേ ചാക്കിട്ടുപിടിത്തം നടക്കൂ... അതുകൊണ്ട് ഏത് വിധേനയും അകത്ത് കയറിപ്പറ്റും എന്ന്... അതിപ്േപോള്‍ തെങ്ങ് വഴിയാണെങ്കില്‍, അത് വഴിയും!

അതിലും മുക്കും!

അതിലും മുക്കും!

റിസോര്‍ട്ടില്‍ ഒളിച്ച് താമസിക്കുന്നതിന്റെ ബില്ലില്‍ വരെ വെട്ടിപ്പ് നടത്തുന്നവരാണത്രെ കോണ്‍ഗ്രസ്സുകാര്‍. അതിന്റെ ഉത്തരവാദിത്തം കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ കൊടുക്കുകയും വേണം!

കാവല്‍ക്കാരന്‍

കാവല്‍ക്കാരന്‍

കൈയ്യില്‍ ഒരു എംഎല്‍എയും കേന്ദ്രം നിയോഗിച്ച ഗവര്‍ണറും ഉണ്ടായിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാതെ, അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ സന്നദ്ധത കാണിച്ച കുമ്മനം ജി തന്നെ അല്ലേ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരന്‍!

വേറെ വല്ലതും

വേറെ വല്ലതും

കേരളത്തില്‍ ആകുമ്പോള്‍ പുട്ടും കടലയും ഒക്കെ ആകുമല്ലോ ബ്രേക്ക് ഫാസ്റ്റ്. പാവം കന്നഡ എംഎല്‍എമാര്‍... വേറെ വല്ലതും കിട്ടുമോ എന്ന് ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല!

English summary
Karnataka Election 2018: Social Media trolls in vain, expecting Congress-JDS MLAs to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X