Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള പോസ്റ്റ്: ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചെന്ന് കശ്മീര്‍ യുവതി

ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയെക്കുറിച്ച് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അക്കൗണ്ട് ഫേസ്ബുക്ക് പൂട്ടിച്ചെന്ന് കശ്മീരി യുവതി. സുരക്ഷേ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ ബര്‍ഹാന്‍ കൊല്ലപ്പെട്ടതോടെ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ ശനിയാഴ്ച കശ്മീര്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി പോലീസും പൊതുജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ മരിക്കുകയും ചെയ്തതോടെ കശ്മീരില്‍

ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കവേയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടും മെസ്സഞ്ചറും ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്നുകാണിച്ച് കശ്മീര്‍ അനുകൂല ആക്ടിവിസ്റ്റ് ഹുമാ ദര്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും കശ്മീര്‍ ജനതയ്‌ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തുന്നയാളാണ് ഹുമ. ഹുമയുടെ കശ്മീരിനോടുള്ള നിലപാടിനോട് യോജിപ്പില്ലാത്ത രാജ്യംകാരണം ഹുമയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു എന്ന് കുഫിര്‍ നല്‍ഗുണ്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ ഫേസ്ബുക്കിലും ട്വിറ്ററിലും ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്.

9fb

രണ്ട് ദിവസങ്ങളിലായി പോലീസും പൊതുജനങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ മരിക്കുകയും ചെയ്‌തെങ്കിലും കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് സംഭവിച്ചിട്ടില്ല. 21കാരനായ ബര്‍ഹാനെ വധിച്ചതിനെതിരെ തെരുവിലിറങ്ങിയ കശ്മീര്‍ നിവാസികളാണ് ആക്രമണത്തിന് പിന്നില്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ 'പോസ്റ്റര്‍ ബോയ്'യ്ക്ക് കശ്മീര്‍ ജനതയ്ക്കിടയിലുള്ള സ്വാധീനമാണ് അക്രമസംഭവങ്ങള്‍ വ്യക്തമാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+