ചലച്ചിത്രമേളയില്‍ ഒരു ചലച്ചിത്ര കുടുംബം എത്തിയാലോ? കാഴ്ചകള്‍ ഇങ്ങനെ
ഐഎഫ്എഫ്‌കെ എന്ന് കേള്‍ക്കുമ്പോഴേ സിനിമയുടേയും സൗഹൃദങ്ങളുടേയും ഒത്തു ചേരലാണ് പലരുടേയും മനസിലേയ്ക്ക് ഓടിയെത്തുന്നത്. ചണസഞ്ചിയും തൂക്കി, ഷെഡ്യൂളുകള്‍ നോക്കി ഓരോ തീയറ്ററിലേയ്ക്കുമുള്ള പരക്കം പാച്ചില്‍. ഉന്തിയും തള്ളിയും തീയേറ്ററിനുള്ളിലേയ്ക്ക്. ഒടുവില്‍ തിരശ്ശീലയിലേയ്ക്ക് ഉറ്റുനോക്കി ഒരേയിരുപ്പ്.
കാലം എത്ര കഴിഞ്ഞാലും സിനിമയോടുള്ള താത്പര്യത്തിന് മാത്രം ഒരു കുറവുമില്ല. സിനിമയ്ക്കുള്ളില്‍ ന്യൂജന്‍മാരും ഓള്‍ഡ് ജനറേഷന്‍കാരുമൊക്കെയുണ്ടെങ്കിലും ഐഎഫ്എഫ്‌കെയ്ക്ക് എത്തുന്നവരില്‍ അത്തരം പ്രായവ്യത്യാസങ്ങള്‍ ഒന്നും ഇല്ല. എല്ലാവരും ഒരേ പ്രായക്കാര്‍. സിനിമയെ നെഞ്ചോട് ചേര്‍ത്ത് ആരാധിയ്ക്കുന്നവര്‍.
സിനിമയില്‍ അഭിനയ്ക്കുക മാത്രമല്ല സിനിമയെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഉപജീവനമാര്‍ഗത്തെക്കാള്‍ ഉപരി കലയെ സ്‌നേഹിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍. ചലച്ചിത്രമേളയ്‌ക്കെത്തിയ ഒരു പുതുതലമുറ നടിയേയും പഴയതലമുറയില്‍പ്പെട്ട അമ്മയേയും കാണാം...

കുടുംബ സമേതം
ചലച്ചിത്രമേളയ്ക്ക് എത്തിയ കീര്‍ത്തി

അമ്മയും അച്ഛനും
പുതുതലമുറയുടെ നായികയാണ് കീര്‍ത്തിയെങ്കില്‍ അമ്മ മേനക പഴയകാലത്തിന്റെ പ്രിയനായികയും. അച്ഛന്‍ സുരേഷാകട്ടേ എക്കാലത്തും മികച്ച സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവ്

എന്തോ ചര്‍ച്ചയിലാണ്
കീര്‍ത്തി അച്ഛന്‍ സുരേഷുമായി സംസാരിയ്ക്കുന്നു

സ്‌മൈല്‍ പ്ളീസ്
ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു

പുതുതലമുറയില്‍
ഒട്ടേറെ പുതുതലമുറ താരങ്ങളും ഐഎഫ്എഫ്‌കെയില്‍ എത്തുന്നുണ്ട്


Click it and Unblock the Notifications