കെജ്രിസിംഗ്‌: ധര്‍ണ്ണ ഡാന്‍സ്‌ യൂട്യൂബില്‍ ഹിറ്റ്‌

ബലാത്സംഗം സ്‌ത്രീകളുടെ തെറ്റാണെന്നു പറഞ്ഞു കൊണ്ടു വീഡിയോ ഇറക്കി പുറത്തു വിട്ട ഒരു കൂട്ടം ഞരമ്പു രോഗികള്‍ ഉണ്ട്‌. ആ വീഡിയോ കണ്ടു ഹിറ്റാക്കി കൊടുക്കാന്‍ ചില പാപ്പരാസികളും. ഇപ്പോള്‍ കെജ്രിവാളിനിട്ടു പണി കൊടുത്തിരിക്കുകയാണ്‌ ഇതേ വീഡിയോ നിര്‍മ്മാതാള്‍.

ലുങ്കി ഡാന്‍സ്‌ ഹിറ്റായതോടെ കെജ്രിവാളിനെകൊണ്ടും ലുങ്കി ഡാന്‍സ്‌ കളിപ്പിച്ചു കളയാം എന്നു ഈ പ്രത്യേകതരം ജീവികള്‍ക്ക്‌ തോന്നികാണും. അതുകൊണ്ട്‌ 'യോ യോ കെജ്രിസിംഗ്‌ : ധര്‍ണ്ണ ഡാന്‍സ്‌' എന്ന പേരില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്‌ ഇവര്‍. പാട്ടു പാടാന്‍ കെജ്രിവാളിനു കഴിവുണ്ടെന്നു മനസ്സിലാക്കിയതു കൊണ്ടാവാം ഡാന്‍സിലൂടെ കെജ്രിവാളിനു പണികൊടുത്തത്‌. നിലവാരമില്ലാത്ത വീഡിയോകള്‍ കണ്ടു വിജയിപ്പിക്കുന്നവര്‍ എന്തായാലും ഈ വീഡിയോ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഹിറ്റാക്കി.

Arvind Kejriwal Dharna Dance video

സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയ കെജ്രിവാളിനെ കൊണ്ടു സ്‌പ്യൂ ഡാന്‍സ്‌ കളിപ്പിച്ചത്‌ എഐബി എന്ന വീഡിയോ ടീമാണ്‌. ഈ ടീമിറക്കുന്ന ഒരോ വീഡിയോകളും പുറത്തു വരുംമ്പോള്‍ ഒറ്റ ദിവസം യൂട്യൂബില്‍ കാണുന്നത്‌ മൂന്നുലക്ഷത്തോളം ആളുകളാണ്‌. 'ഇറ്റ്‌സ്‌ യുവര്‍ ഫോള്‍ട്ട്‌' (ബലാത്സംഗം സ്‌ത്രീകളുടെ തെറ്റാണെന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ) ഇതിനോടകം യൂട്യൂബില്‍ കണ്ടത്‌ 33 ലക്ഷം പേരാണ്‌.
<center><iframe width="100%" height="315" src="//www.youtube.com/embed/b68CLel3g58" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+