അയ്യപ്പന്‍ വെറും കമ്മിയായിരുന്നോ! 100 ശതമാനം അണുവിമുക്ത കേരളം!!! ജോര്‍ജ്ജിനേയും വിടുന്നില്ല ട്രോളന്‍മാര്‍...

അങ്ങനെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകഴിഞ്ഞു. 99 സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തിത്തുകയും ചെയ്തു. ഇത്തവണ കേരളത്തില്‍ വമ്പന്‍ ശക്തിയാകുമെന്നൊക്കെ അവകാശപ്പെട്ട ബിജെപി ഒടുക്കം ഉള്ള സീറ്റ് കൂടി നഷ്ടപ്പെട്ട് സംപൂജ്യരായി.

ഈ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും അധികം കാത്തിരുന്നത് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ ആയിരുന്നു എന്നാണ് തോന്നുന്നത്. ട്രോള്‍ ഗ്രൂപ്പുകള്‍ തുറന്നാല്‍ പിന്നെ ചിരി നിര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ചില ട്രോളുകള്‍ കാണാം...

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    AKG Center Celebration | Oneindia Malayalam

    ഒടുക്കം ഇങ്ങനെയായി

    ഒടുക്കം ഇങ്ങനെയായി

    35 സീറ്റ് കിട്ടിയാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നൊക്കെ പറഞ്ഞതായിരുന്നു. ഒടുക്കം ഒരു സീറ്റ് പോലും ആരും തന്നില്ല. ഇതില്‍പരം എന്ത് വരാനാണ് ബിജെപിയ്ക്ക്!

    അതിലും കഷ്ടം

    അതിലും കഷ്ടം

    0.001 ശതമാനം കീടാണുക്കളെ മാത്രം ബാക്കിയാക്കുന്ന ഹാര്‍പിക്കിനെ അറിയില്ലേ. അങ്ങനെ രക്ഷപ്പെട്ട ആ കീടാണു പോലും ഇപ്പോള്‍ കേരളത്തിലെ ബിജെപിയെ നോക്കി ചിരിക്കുകയാണത്രെ. പൂജ്യം ശതമാനം അല്ലേ കേരളത്തിലുള്ളു!

    അങ്ങനെ തീരുമാനിച്ചതാ

    അങ്ങനെ തീരുമാനിച്ചതാ

    കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും കൂടി തീരുമാനിക്കും എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ഇരുപതിനായിരത്തിലധികം വോട്ടിന് പൂഞ്ഞാറില്‍ ജയിക്കുമെന്നും പറഞ്ഞു. ഒടുക്കം ജോര്‍ജ്ജും ബിജെപിയും കൂടി തീരുമാനിച്ചതാണത്രെ എല്‍ഡിഎഫിനെ ജയിപ്പിക്കാന്‍!

    അത് ശരിയാണല്ലോ

    അത് ശരിയാണല്ലോ

    കേരളത്തില്‍ യുഡിഎഫിനെ വെല്ലുന്ന പ്രകടനം ആണ് ബിജെപി കാഴ്ചവച്ചത്. 2016 ല്‍ നിന്ന് യുഡിഎഫിന് 6 സീറ്റാണ് നഷ്ടപ്പെട്ടത്. ബിജെപിയ്ക്ക് നഷ്ടപ്പെട്ടതാകട്ടെ വെറും ഒരു സീറ്റ് മാത്രം! അപ്പോ പിന്നെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു എന്ന് പറയാമല്ലോ!

    ദാ പോയി

    ദാ പോയി

    2016 ല്‍ ഒരു സീറ്റ് ഒക്കെ നേടി കേരള നിയമസഭയില്‍ സാന്നിധ്യം അറിയിച്ചതായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും കാണാതായിപ്പോയി. വല്ലാത്ത കഷ്ടം തന്നെ!

    ആ ഓഫീസ് എന്ത് ചെയ്യും

    ആ ഓഫീസ് എന്ത് ചെയ്യും

    പാലക്കാട് എംഎല്‍എ ഓഫീസ് ഒക്കെ റെഡിയാക്കി വച്ച ഒരു 'മിത്രോ മാന്‍' ഉണ്ടായിരുന്നു. ഇനിയിപ്പോ ആ ഓഫീസ് എന്ത് ചെയ്യും എന്ന കടുത്ത ആശയക്കുഴപ്പത്തിലാണത്രെ!

    കൊറോണ ഞെട്ടി

    കൊറോണ ഞെട്ടി

    കേരളം 100 ശതമാനം അണുവിമുക്തമാക്കപ്പെട്ടു എന്നാണ് ബിജെപിയുടെ പ്രകടനത്തെ ട്രോളന്‍മാര്‍ കാണുന്നത്. ഇത് കണ്ടതോടെ കൊറോണ ആകെ പേടിച്ചിരിക്കുകയാണത്രെ! കണ്ണിച്ചോരയില്ലാത്ത കേരളീയര്‍!

    അക്കൗണ്ട് പൂട്ടിച്ചതാര്

    അക്കൗണ്ട് പൂട്ടിച്ചതാര്

    ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ഷാഫി പറമ്പില്‍ എന്ന് പറയുന്ന ഒരു കൂട്ടരുണ്ട്. ബിജെപി എവിടെ ആയിരുന്നു അക്കൗണ്ട് തുറന്നത് എന്ന് ഒരു എത്തും പിടിയും ഇല്ലാത്തവരാണെന്ന് തോന്നുന്നു ഇവര്‍!

    ഷാഫിയ്ക്ക് കൊടുത്തൂടേ...

    ഷാഫിയ്ക്ക് കൊടുത്തൂടേ...

    എന്തായാലും ഒരു എംഎല്‍എ ഓഫീസ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. തോറ്റ സ്ഥിതിയ്ക്ക് ആ ഓഫീസ് തനിക്ക് തരുമോ എന്നാണത്രെ പാലക്കാട്ടെ ഷാഫി പറമ്പില്‍ 'മിത്രോമാന്‍' ഇ ശ്രീധരന്‍ജിയോട് ചോദിക്കുന്നത്. അതങ്ങ് കൊടുത്തൂടേ...

    അയ്യപ്പശാപം

    അയ്യപ്പശാപം

    അയ്യപ്പന്റെ പേര് പറഞ്ഞായിരുന്നല്ലോ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിപ്പോള്‍ ബിജെപി ആയാലും കോണ്‍ഗ്രസ് ആയാലും. എന്തായാലും അയ്യപ്പ ശാപം നന്നായി കിട്ടിയിട്ടുണ്ട്.

    മെനയാകണില്ലല്ലോ മിത്രങ്ങളേ....

    മെനയാകണില്ലല്ലോ മിത്രങ്ങളേ....

    എന്തൊക്കെ കാണിച്ചു കൂട്ടി. എന്തൊക്കെ പറഞ്ഞു. എന്തൊക്കെ ചെയ്തു കൂട്ടി... എന്നിട്ടും അങ്ങോട്ട് 'മെനയാകണലില്ലല്ലോ മിത്രങ്ങളേ' എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്.

    ഒരു 40 ശതമാനം കിട്ടുമോ

    ഒരു 40 ശതമാനം കിട്ടുമോ

    തവനൂരില്‍ നന്മമരം ജയിക്കും ജയിക്കും എന്ന് വിചാരിക്കും. പക്ഷേ, ജയിക്കൂല്ല എന്ന് പലരും ആദ്യമേ പറഞ്ഞിരുന്നു. എന്തായാലും തോറ്റ സ്ഥിതിയ്ക്ക് ചികിത്സാ സഹായത്തിന്റെ 40 ശതമാനം ചോദിക്കുന്നത് പോലെ വോട്ടിന്റെ 40 ശതമാനം ചോദിക്കാനുള്ള പരിപാടിയാണത്രെ!

    വെറും കമ്മിയാണ്

    വെറും കമ്മിയാണ്

    അയ്യപ്പന്റെ പേരും പറഞ്ഞാണ് വോട്ട് പിടിക്കാന്‍ ഇറങ്ങിയത്. അയ്യപ്പന്‍ കമ്മികളെ ശപിക്കും എന്ന് വിചാരിച്ചിരുന്നു. പക്ഷേ, അയ്യപ്പന്‍ വെറും 'കമ്മി' ആണെന്ന് വരെ മിത്രങ്ങള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ടത്രെ!

    പൈപ്പ് തിരിച്ചുനോക്ക്...

    പൈപ്പ് തിരിച്ചുനോക്ക്...

    തൃത്താലയിലെ പൈപ്പ് വിവാദം ആരും മറന്ന് കാണില്ല. എന്തായാലും ഇപ്പോ ആ കക്ഷിയ്ക്ക് നല്ല ദാഹം കാണും എന്നാണ് തോന്നുന്നത്. നേരെ ആ പൈപ്പുംമൂട്ടിലേക്ക് പോയിട്ട് പൈപ്പ് തിരിച്ചുനോക്കിയാല്‍ ചിലപ്പോള്‍ വെള്ളം കിട്ടും.

    വിജയം തന്നെ ഒഴിവാക്കി

    വിജയം തന്നെ ഒഴിവാക്കി

    കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബിജെപി തങ്ങളുടെ വിജയാഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും എന്ന് കഴിഞ്ഞ ദിവസം തന്നെ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്തായാലും അതിന്റെ പ്രശ്‌നം ഉണ്ടായില്ല. വിജയം തന്നെ കേരളം അങ്ങ് ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

    ആര്‍ക്കെങ്കിലും വേണോ

    ആര്‍ക്കെങ്കിലും വേണോ

    ഇനിയിപ്പോ ആ എംഎല്‍എ ഓഫീസ് ലേലം വിളിച്ച് വില്‍ക്കുമോ എന്നാണ് സംശയം. പാലക്കാട് മണ്ഡലത്തില്‍ അല്ലാത്തവര്‍ക്ക് അത് കിട്ടിയിട്ട് ഒരു കാര്യവും ഇല്ലതാനും.

    ജയിക്കാനാവില്ല

    ജയിക്കാനാവില്ല

    ദൃശ്യം 2 വില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ച് മുരളി ഗോപി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇപ്പോള്‍ ഏതാണ്ട് അതേ ഡയലോഗ് ആണത്രെ കേരളത്തെ കുറിച്ച് ബിജെപി പറയുന്നത്. ജയിക്കാന്‍ ആവില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു!

    രണ്ടക്കം

    രണ്ടക്കം

    ഇത്തവണ കേരളത്തില്‍ രണ്ടക്കം തൊടും എന്നായിരുന്നു ബിജെപി പറഞ്ഞിരുന്നത്. രണ്ട് പൂജ്യം ഒരുമിച്ചിട്ടാല്‍ പിന്നെ അത് രണ്ടക്കം അല്ലാതെ എന്ത് ആകാനാണ് എന്നൊന്ന് ആര്‍ക്കെങ്കിലും ചോദിച്ചുകൂടേ...

    ഇത് ഞങ്ങളുടെ കോംപിറ്റിഷന്‍

    ഇത് ഞങ്ങളുടെ കോംപിറ്റിഷന്‍

    ഒന്ന് ജയിച്ചോട്ടെ എന്ന് വന്ന് ചോദിച്ചതാ. അപ്പോഴല്ലേ പറഞ്ഞത് ഇത് അവരുടെ കോംപിറ്റിഷന്‍ ആണെന്ന്. റെഡ് വേഴ്‌സസ് ബ്ലൂ. അതില്‍ കാവിയ്ക്ക് എന്ത് റോള്‍ എന്നതാണ് ചോദ്യം. ഇനിയിപ്പോള്‍ ചോപ്പ് ഉടുത്ത് വരുമോ എന്നും കണ്ടറിയണം.

    നിര്‍ത്തി അങ്ങ് അപമാനിക്കുവാന്നെ

    നിര്‍ത്തി അങ്ങ് അപമാനിക്കുവാന്നെ

    കാര്യമായിട്ട് കേരളത്തിലെ വോട്ടര്‍മാരോട് പറഞ്ഞതാണ്. ഒരി 35 സീറ്റ് കിട്ടിയാല്‍ മതി, സര്‍ക്കാര്‍ ഉണ്ടാക്കുന്ന കാര്യം ഏറ്റു എന്ന്. അതിന് ഇങ്ങനെ ഒരു സീറ്റ് പോലും കൊടുക്കാതെ നിര്‍ത്തി അപമാനിക്കാന്‍ പാടുണ്ടോ എന്നാണ് ബിജെപിയുടെ ചോദ്യം!

    നന്ദി... ഒരായിരം നന്ദി

    നന്ദി... ഒരായിരം നന്ദി

    കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ രണ്ട് മണ്ഡലങ്ങളിലെ വോട്ടര്‍മാരോട് ഇങ്ങനെ ആണത്രെ പറയുന്നത്... നന്ദി, ഒരായിരം നന്ദി! നേമത്തേയും പാലക്കാട്ടേയും വോട്ടര്‍മാരോടാണത്രെ ഈ നന്ദി പ്രകടനം. എന്തിനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

    ബിജെപിയുടെ വൈറ്റ് വാഷ് തോല്‍വി

    ബിജെപിയുടെ വൈറ്റ് വാഷ് തോല്‍വി

    എല്‍ഡിഎഫ് വലിയ വിജയം നേടി എന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ആ റെക്കോര്‍ഡിനേക്കാള്‍ മുകളിലാണത്രെ ബിജെപിയുടെ വൈറ്റ് വാഷ് തോല്‍വി! എന്തായാലും ബിജെപിയുടെ അവസ്ഥ കഷ്ടമാണ്.

    ആദ്യമായതുകൊണ്ടാണ്

    ആദ്യമായതുകൊണ്ടാണ്

    പാലക്കാട് നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ തോറ്റതിന് ഇ ശ്രീധരന്‍ ഭയങ്കര വിഷമത്തിലാണത്രെ. അതിലെന്താണിത്ര വിഷമിക്കാനിരിക്കുന്നത് എന്നാണത്രെ രണ്ടിടത്ത് തോറ്റ കെ സുരേന്ദ്രനും സിറ്റിങ് സീറ്റില്‍ തോറ്റ കുമ്മനം രാജശേഖരനും ചോദിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+
    q