Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു മഹാസഭ നേതാവിന്റെ പൂച്ച് പുറത്ത്! വാട്‌സ്ആപ്പിൽ ചോദിച്ചത് സെക്‌സ് വീഡിയോ... പറഞ്ഞാലറിയും ഇയാളെ

കേരളം മഹാപ്രളയത്തില്‍ അകപ്പെട്ട സമയത്ത് പല ഉത്തരേന്ത്യന്‍ സംഘപരിവാര്‍ നേതാക്കളും പറഞ്ഞ ഒരു കാര്യമുണ്ട്- ബീഫ് കഴിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ പ്രളയം ഉണ്ടായത് എന്ന്! എന്നാല്‍ ഹിന്ദുമഹാസഭ നേതാവായ ചക്രപാണി മഹാരാജ് ഇന്ത്യ ടുഡേ ചര്‍ച്ചയില്‍ പറഞ്ഞത് അതിലും ഞെട്ടിക്കുന്ന കാര്യമാണ്.

ബീഫ് കഴിക്കുന്നവരെ ഹിന്ദുക്കള്‍ രക്ഷിക്കരുതെന്നും അല്ലാത്തവരെ മാത്രമേ രക്ഷിക്കാവൂ എന്ന് വരെ പറഞ്ഞു ഇദ്ദേഹം. ബീഫ് കഴിക്കുന്നത് നിര്‍ത്തുമെന്ന് സത്യം ചെയ്യണം എന്നും ചക്രപാണി മഹാരാജ് ഇന്ത്യടുഡേ ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍, അതേ ചക്രപാണി മഹാരാജിനെ പൊളിച്ചടുക്കിയിരിക്കുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. ഹിന്ദുമഹാസഭ നേതാവ് വാട്‌സ് ആപ്പില്‍ ചോദിച്ചത് സെക്‌സ് വീഡിയോ ആയിരുന്നു. തെളിവ് സഹിതം ആയിരുന്നു കേരള സൈബര്‍ വാരിയേഴ്‌സ് ചക്രപാണിയുടെ തനിനിറം വെളിപ്പെടുത്തിയത്.

ഹണിമൂണ്‍ പോലും പ്രശ്‌നം

ഹണിമൂണ്‍ പോലും പ്രശ്‌നം

കേരളത്തില്‍ ബീഫ് തിന്നുന്നതുകൊണ്ടും കേദാര്‍നാഥില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതുകൊണ്ടും പ്രളയം ഉണ്ടായി എന്ന് കണ്ടെത്തിയ ആളാണ് ഹിന്ദുമഹാസഭ നേതാവ് ചക്രപാണി മഹാരാജ്. എന്നാല്‍ ലൈംഗികതയുടെ കാര്യത്തില്‍ ചക്രപാണിയും തീരെ മോശമല്ലെന്ന തെളിവുകളാണ് കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ടിരിക്കുന്നത്.

 പെണ്‍കുട്ടിയെന്ന വ്യാജേന

പെണ്‍കുട്ടിയെന്ന വ്യാജേന

ഒരു പെണ്‍കുട്ടി എന്ന വ്യാജേനയാണ് കേരള സൈബര്‍ വാരിയേഴ്‌സ് ചക്രപാണി മഹാരാജിനെ സമാപിച്ചത്. ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റില്‍, ചക്രപാണിയുടേത് എന്ന് പറഞ്ഞ് കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ വാട്‌സ് ആപ്പില്‍ ആയിരുന്നു ബന്ധം സ്ഥാപിച്ചത്.

വീഡിയോ കോള്‍

വീഡിയോ കോള്‍

ചക്രപാണി മഹാരാജ് വീഡിയോകോളിന് ശ്രമിക്കുന്നതിന്റെ തെളിവും കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ട വീഡിയോയില്‍ ഉണ്ട്. ശബ്ദം അദ്ദേഹത്തിന്റേത് തന്നെ ആണെന്ന് സ്ഥിരീകരിക്കുന്നും ഉണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ മാത്രമല്ല, സ്‌ക്രീന്‍ഷോട്ടുകളുടെ വീഡിയോയും ഉണ്ട്.

ചിത്രങ്ങള്‍ വേണം

ചിത്രങ്ങള്‍ വേണം

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അല്ലാത്ത ചിത്രങ്ങളും എല്ലാം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളും കാണാം. ഒരു അശ്ലീല വീഡിയോയുടെ ലിങ്കിനെ കുറിച്ചും ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി എക്‌സ് വീഡിയോസിലെ ഒരു വീഡിയോ ആണ് കേരള സൈബര്‍ വാരിയേഴ്‌സ് അയച്ചുകൊടുത്തത്. അതിന് ചക്രപാണി മഹാരാജ് നന്ദിയും പറയുന്നുണ്ട്.

പിണങ്ങിപ്പോയി

പിണങ്ങിപ്പോയി

ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട് ചക്രപാണി മഹാരാജ്. പലകാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് പിന്‍മാറുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. ചതക്രപാണിയടെ ഫോട്ടോയും ആവശ്യപ്പെടുന്നുണ്ട് അതിനടയില്‍. ഒടുവില്‍ ചക്രപാണി മഹാരാജ് പിണങ്ങിപ്പോവുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു.

മറ്റൊരു നമ്പര്‍

മറ്റൊരു നമ്പര്‍

പിന്നീട് മറ്റൊരു നമ്പര്‍ ഉപയോഗിച്ച് വീണ്ടും ചക്രപാണി മഹാരാജിനെ ഇവര്‍ ബന്ധപ്പെട്ടു. അപ്പോഴും സംസാരത്തിലെ താത്പര്യം ലൈംഗികതമാണ്. ആ ചാറ്റിനിടയ്ക്ക് ചക്രപാണിയുടെ വാട്‌സ് ആപ്പ് ഡിപിയുടെ സ്‌ക്രീന്‍ഷോട്ടും കേരള സൈബര്‍ വാരിയേഴ്‌സ് എടുത്തിട്ടുണ്ട്. ചാറ്റ് ചെയ്തത് ചക്രപാണി മഹാരാജിനോട് തന്നെ ആണെന്നുള്ളതിന് തെളിവായിട്ടാണ് അവര്‍ ഇത് മുന്നോട്ട് വയ്ക്കുന്നത്.

ചാറ്റുകള്‍ ഡിലീറ്റ് ചെയ്യും

ചാറ്റുകള്‍ ഡിലീറ്റ് ചെയ്യും

വാട്‌സ് ആപ്പ് ചാറ്റുകള്‍ അപ്പപ്പോള്‍ ഡിലീറ്റ് ചെയ്യുന്ന ശീലക്കാരനാണ് ചക്രപാണി മഹാരാജ് എന്നും കേരള സൈബര്‍ വാരിയേഴ്‌സ് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ ഏറെ ബുദ്ധിമുട്ടി എന്നും അവര്‍ പറയുന്നു.

വീഡിയോ സഹിതം പുറത്ത് വിട്ടു

വീഡിയോ സഹിതം പുറത്ത് വിട്ടു

എന്തായാലും പ്രളയത്തില്‍ പെട്ട മലയാളികളെ കുറിച്ച് വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ചക്രപാണി മഹാരാജിന് എട്ടിന്റെ പണി തന്നെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് കൊടുത്തത്. എല്ലാം വീഡിയോ ആക്കിയാണ് അവര്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മലയാളികള്‍ അല്ലാത്തവര്‍ക്ക് കൂടി മനസ്സിലാകുന്നതിന് വേണ്ടി ഇംഗ്ലീഷില്‍ ആണ് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുള്ളത്.

വീഡിയോ കാണാം

കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് വിട്ട വീഡിയോ കാണാം...

രണ്ടാമത്തെ പണി

രണ്ടാമത്തെ പണി

ഹിന്ദുമഹാസഭയ്ക്കും ചക്രപാണി മഹാരാജിനും കേരള സൈബര്‍ വാരിയേഴ്‌സ് കൊടുക്കുന്ന രണ്ടാമത്തെ 'പണിയാണിത്'. ആദ്യം അവര്‍ ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. എങ്ങനെ രുചികരമായ ബീഫ് കറി ഉണ്ടാക്കാം എന്നതിന്റെ പാതകവിധി ആയിരുന്നു അവര്‍ ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+