യുഎഇയുടെ സഹായം 700 കോടിയാക്കിയ മോദിജിക്ക് അഭിവാദ്യങ്ങള്‍! യുഎൻ സഹായം വേണ്ടാത്തതിനും ട്രോള്‍ പൊങ്കാല

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു എന്ന് കേട്ടപ്പോള്‍ ഏറെ പ്രതീക്ഷയില്‍ ആയിരുന്നു കേരളം. ഒരുപക്ഷേ, ഈ പ്രളയത്തെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നും വലിയ തുക കേരളത്തിന് സഹായം പ്രഖ്യാപിക്കും എന്നും ഒക്കെ ആയിരുന്നു പ്രതീക്ഷകള്‍.

എന്നാല്‍ മോദിജി വന്നുപോയപ്പോള്‍ തന്നത് വെറും 500 കോടിയുടെ അടിയന്തര സഹായം. കേരളം രണ്ടായിരം കോടി ആവശ്യപ്പെട്ടപ്പോള്‍ ആയിരുന്നു ഇത്.

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് യുഎഇ ഭരണകൂടം കേരളത്തിന് എഴുനൂറ് കോടി സഹായം പ്രഖ്യാപിച്ചത്. അതിന്റെ പേരില്‍ മോദിയെ ട്രോളിക്കൊണ്ടിരിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അടക്കം സഹായം വേണ്ടെന്ന് പറഞ്ഞ് കേന്ദ്രം രംഗത്തിറങ്ങുകയും ചെയ്തു. ട്രോളിന് മേല്‍ ട്രോള്‍ എന്ന് പറഞ്ഞത് പോലെ ആണ് ഇപ്പോള്‍ കാര്യങ്ങള്‍....

വല്ല അമ്പലവും പ്രതിമയും ആയിരുന്നെങ്കില്‍...

വല്ല അമ്പലവും പ്രതിമയും ആയിരുന്നെങ്കില്‍...

കുറേ ദിവസങ്ങളായി കേരളത്തിലെ ട്രോളന്‍മാര്‍ ട്രോളുകള്‍ക്ക് വിശ്രമം കൊടുത്തിരിക്കുകയായിരുന്നു. കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രം പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ക്ക് വെറുതേ ഇരിക്കാന്‍ പറ്റുമോ?

എല്ലാം മോദിജിയുടെ കൃപ

എല്ലാം മോദിജിയുടെ കൃപ

കഴിഞ്ഞ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് എങ്ങാനും ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? എഴുനൂറ് കോടിക്ക് പകരം ഒരു അറനൂറോ അറനൂറ്റി അമ്പതോ കോടിയല്ലേ കിട്ടുമായിരുന്നുള്ളൂ. മോദിജി അല്ലേ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറച്ച് ഇത് സാധിച്ച് തന്നത്!

നേരിട്ട് ചെന്നേക്കാം...

നേരിട്ട് ചെന്നേക്കാം...

കേരളത്തിന് ഇനിയും കേന്ദ്രത്തില്‍ നിന്ന് വല്ലതും കിട്ടുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു യുഎഇയുടെ ധനസഹായത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ അതിന് നന്ദി പറയാന്‍ യുഎഇയിലേക്ക് പോകാന്‍ നില്‍ക്കുകയാണത്രെ!

പിന്നല്ലാതെ

പിന്നല്ലാതെ

കേന്ദ്രം ഇതുവരെ തന്നത് അറനൂറ് കോടി, യുഎഇ ഒറ്റത്തവണ പ്രഖ്യാപിച്ചത് 700 കോടി. അപ്പോള്‍ ആരാണ് വലുത് എന്ന് ചോദിക്കരുത്.... ഡോളരിന്റെ മൂല്യം 50 ല്‍ നിന്ന് 70 ലേക്ക് ഉയര്‍ത്തിയ മോദിജി തന്നെ താരം!

നേരിട്ട് അയച്ചാല്‍ മതി

നേരിട്ട് അയച്ചാല്‍ മതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും യുപിഐ അഡ്രസ്സും വരെ എഡിറ്റ് ചെയ്ത് മാറ്റി പണം തട്ടുന്നവര്‍ ഉണ്ടത്രെ. അവന്‍മാരെ ഒക്കെ എന്ത് ചെയ്യണം...

കേരളം എവിടെയാ...

കേരളം എവിടെയാ...

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 500 കോടി. യുഎഇ സല്‍കുന്നത് 700 കോടി... അപ്പോള്‍ സത്യത്തില്‍ ഈ കേരളം എവിടെയാണ്? ഇന്ത്യയില്‍ ആണോ അതോ യുഎഇയില്‍ ആണോ എന്നാണ് സംശയം!

ഓടിവരും

ഓടിവരും

യുഎഇയുടെ പുരോഗതിയില്‍ മലയാളികള്‍ വഹിച്ച പങ്ക് ചെറുതൊന്നും അല്ല. അതുകൊണ്ട് തന്നെ, ആര് വന്നില്ലെങ്കിലും സഹായിക്കാന്‍ യുഎഇ എത്തുമത്രെ!

ഇറങ്ങിയിട്ടുണ്ട്

ഇറങ്ങിയിട്ടുണ്ട്

വെള്ളം ഇറങ്ങുമ്പോള്‍ വിഷജന്തുക്കളെ സൂക്ഷിക്കണം എന്നാണ് മുന്നറിയിപ്പ്. വര്‍ഗ്ഗീതയും രാഷ്ട്രീയവും പറഞ്ഞിറങ്ങുന്ന മനുഷ്യ വിഷജന്തുക്കളെ ആണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്.

തന്ത്രമായിരുന്നത്രെ....

തന്ത്രമായിരുന്നത്രെ....

കേരളത്തിന് ആദ്യം വെറും 500 കോടി മാത്രം പ്രഖ്യാപിച്ചത് മോദിജിയുടെ തന്ത്രം ആയിരുന്നത്രെ. അതുകൊണ്ടാണത്രെ ഇപ്പോള്‍ യുഎഇ 700 കോടി രൂപ തരുന്നത്!

ഞെട്ടിപ്പോയോ....

ഞെട്ടിപ്പോയോ....

യുഎഇ കേരളത്തിന് എഴുനൂറ് കോടി തരുന്നു എന്ന് കേട്ടപ്പോള്‍ മോദിജി തന്നെ ഞെട്ടിപ്പോയത്രെ.... താന്‍ പ്രധാനമന്ത്രിയായിരിക്കുന്ന രാജ്യത്തെ സംസ്ഥാനത്തിന് തന്നെ അല്ലേ ഈ പൈസ കൊടുക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സംശയം.

കട്ടപ്പയേക്കാള്‍ വലിയ പാര

കട്ടപ്പയേക്കാള്‍ വലിയ പാര

എന്തുകൊണ്ടണ് വിദേശ സഹായം വേണ്ടെന്ന് പറയുന്നത് എന്നതില്‍ ചില കാര്യങ്ങളൊക്കെ ഉണ്ടാകും. എന്നാലും ഇതൊക്കെ കേള്‍ക്കുന്ന സാധാരണക്കാരന് ഇങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അറബിയോട് പറഞ്ഞാല്‍

അറബിയോട് പറഞ്ഞാല്‍

യുഎഇ കേരളത്തിന് സഹായം നല്‍കുന്നതില്‍ എന്താണ് സംഘികള്‍ക്ക് ഇത്ര പ്രശ്‌നം എന്നാണ് മനസ്സിലകാത്തത്. അതിപ്പോള്‍ കേരളം സംഘിതളെ അടുപ്പിക്കാത്ത്ത് കൊണ്ടാണോ എ്ന്നാണത്രെ സംശയം!

ഇനി അതേ ഉള്ളൂ വഴി

ഇനി അതേ ഉള്ളൂ വഴി

യുഎഇ കേരളത്തിന് 700 കോടി കൊടുക്കുന്നു എന്ന് കണ്ടാല്‍ പിന്നെ സംഘികള്‍ക്ക് മുന്നില്‍ ഉള്ള വഴി എന്താണ്...? മോദിജി ഇടപെട്ടു, കേരളത്തിന് 700 കോടിയുടെ സഹായം എന്ന് പ്രചരിപ്പിക്കാം... അല്ലാതെ പിന്നെ!

പറഞ്ഞ് പോകും

പറഞ്ഞ് പോകും

ഐക്യരാഷ്ട്രസഭയുടെ സഹായം പോലും വേണ്ടെന്ന് പറയുന്ന ആളുകളാണ്. എന്നിട്ട് കേന്ദ്രം തന്നതാകട്ടെ അഞ്ഞൂറ് കോടിയും... കേരളം അറിയാതെ ഇങ്ങനെ പറഞ്ഞുപോകും.

ജീവിക്കാന്‍ സമ്മതിക്കില്ലേ...

ജീവിക്കാന്‍ സമ്മതിക്കില്ലേ...

വന്നുവന്ന് കേരളത്തിലെ സംഘികള്‍ക്ക് പോലും ഇങ്ങനെ ഒരു സംശയം തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ലേ എന്നാണ് സംശയം....

കള്ളക്കളി

കള്ളക്കളി

ഇതിപ്പോള്‍ ആദ്യം കേന്ദ്രം അഞ്ഞൂറ് കോടി സഹായിച്ചു. അപ്പോഴതാ യുഎഇ 700 കോടി സഹായിക്കുന്നു. പിന്നെ ഒരൊറ്റ വഴിയേ ഉള്ളൂ... അത് ഇത് തന്നെ!

എമിറേറ്റ് ആക്കാമോ...

എമിറേറ്റ് ആക്കാമോ...

കേന്ദ്രത്തില്‍ നിന്ന് കാര്യമായ സഹായം ഒന്നും പ്രതീക്ഷിക്കുന്നില്ല. അപ്പോള്‍ പിന്നെ, കേരളത്തെ യുഎഇയുടെ എമിറേറ്റ് ആയി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നാണ് ചിലരുടെ ചോദ്യം!

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+