അര്‍ണബ് ഗോസ്വാമിക്ക് പൊങ്കാലയിട്ട് ട്രോളന്‍മാര്‍.... കേരളത്തിലെ അര്‍ണബ് പിന്താങ്ങികള്‍ക്കും പൊങ്കാല

അര്‍ണബ് ഗോസ്വാമി മലയാളികളെ മൊത്തം അധിക്ഷേപിച്ചു എന്നാണ് ആരോപണം. നാണംകെട്ട ജനത എന്ന് മലയാളികളെ അര്‍ണബ് അധിക്ഷേപിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അത് മലയാളികളെ മൊത്തത്തില്‍ പറഞ്ഞതല്ല, ഇവിടത്തെ ഇടത്, കോണ്‍ഗ്രസ് രാഷ്ട്രീയ പാര്‍ട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്നും ന്യായീകരണം ഉയരുന്നു.

എന്തായാലും, മുമ്പൊരിക്കല്‍ മല്ലൂസിന്റെ സോഷ്യല്‍മീഡിയ ശക്തിയുടെ ചൂടറിഞ്ഞ അര്‍ണബ് ഗോസ്വാമിയും റിപ്പോര്‍ട്ടര്‍ ടിവിയും ഇത്തവണ അത് കുറച്ചകൂടി നന്നായി മനസ്സിലാക്കിക്കാണും എന്നാണ് തോന്നുന്നത്. സോഷ്യല്‍ മീഡിയയില്‍ കൊല്ലുന്ന ട്രോളുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.

അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നവരില്‍ കേരളത്തില്‍ നിന്നുള്ളവരും ഉണ്ട്. അവര്‍ക്കും ഉണ്ട് നല്ല കിടുക്കന്‍ ട്രോളുകള്‍!

 മലയാളികളോടാണ് കളി!

മലയാളികളോടാണ് കളി!

നോക്കുമ്പോള്‍ റിപ്പബ്ലിക് ടിവിയുടെ ഡൗണ്‍ലോഡ്‌സ് കുത്തനെ കൂടിയിട്ടുണ്ട്. പിന്നെയല്ലേ മനസ്സിലയാത്... ഡൗണ്‍ലോഡ്‌സ് കൂടിയതിന് അനുസരിച്ച് റേറ്റിങ് കുറയുന്നും ഉണ്ട്!

ഇനിയിപ്പോ ഉദ്ദേശിച്ചത്....

ഇനിയിപ്പോ ഉദ്ദേശിച്ചത്....

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥന്‍ എന്ന് പറയുന്നത് മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ആണല്ലോ... അപ്പോള്‍ പിന്നെ ഷെയിംലെസ്സ് എന്ന് ഉദ്ദേശിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹവും ഉള്‍പ്പെടുമോ എന്നാണ് ചിലരുടെ സംശയം.

സംഘികള്‍ക്ക്

സംഘികള്‍ക്ക്

ദ മോസ്റ്റ് ഷെയിംലെസ്സ് ബഞ്ച് ഓഫ് ഇന്ത്യന്‍സ് ഐ ഹാവ് എവര്‍ സീന്‍- എന്നായിരുന്നു അര്‍ണബ് പറഞ്ഞത്. അത് കേരളത്തിലെ സംഘികള്‍ക്ക് ട്രാന്‍സ്ലേറ്റ് ചെയ്ത് കൊടുത്തത് ഇങ്ങനെ ആയിരുന്നത്രെ!

ഇതിപ്പോ എങ്ങനെയാണ് കാര്യങ്ങള്‍...

ഇതിപ്പോ എങ്ങനെയാണ് കാര്യങ്ങള്‍...

കേരളത്തിലെ സംഘികള്‍ക്ക് ആകെ ആശയക്കുഴപ്പം ആണത്രെ. അര്‍ണബ് പറഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ് ജിഹാദി വിഘടനവാദികളെ മാത്രമല്ലേ എന്നാണ് ഇവര്‍ക്ക് സംശയം.

ഒന്നും ഇല്ലാതിരിക്കുമ്പോള്‍

ഒന്നും ഇല്ലാതിരിക്കുമ്പോള്‍

റിപ്പബ്ലിക്ക് ടിവിയില്‍ ഒരു ആളനവക്കവും ഇല്ലാതിരിക്കുകയായിരുന്നു. അപ്പോഴാണ് അര്‍ണബ് വന്ന് മലയാളികളെ ഒന്ന് ചൊറിഞ്ഞത്. പിന്നെ തെറിയോട് തെറി!

പ്രമുഖ രാജ്യസ്‌നേഹികള്‍...

പ്രമുഖ രാജ്യസ്‌നേഹികള്‍...

കേരളത്തിലെ കുറ്റം പറഞ്ഞാല്‍ പ്രമുഖ രാജ്യസ്‌നേഹികള്‍ക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷേ, ഗുജറാത്തിനേയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയോ എന്തെങ്കിലും പറഞ്ഞ് നോക്കണം. അപ്പോള്‍ കാണാം!

ആരെയൊക്കെ അറിയാം...

ആരെയൊക്കെ അറിയാം...

സത്യത്തില്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് അറിയാവുന്ന മലയാളികള്‍ ആരൊക്കെയാണ് എന്നാണ് സംശയം. കെ സുരേന്ദ്രന്‍, കണ്ണന്താനം, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിവരേയും കുമ്മനം രാജശേഖരനേയും ഒക്കെ ആയിരിക്കുമോ പരിചയം ഉണ്ടാവുക!

ആകെ അറിയാവുന്നത്

ആകെ അറിയാവുന്നത്

മോസ്റ്റ് ഷെയിംലെസ്സ് ബഞ്ച് ഓഫ് ഇന്ത്യന്‍സ് എന്നല്ലേ പറഞ്ഞത്. അങ്ങേര് കണ്ട മലയാളികള്‍ മൊത്തം ബിജെപിക്കാര്‍ ആയിരുന്നത്രെ. അതുകൊണ്ടാണ് അങ്ങനെ തോന്നിയത് എന്ന്!

ആരാണ് നാണംകെട്ടവര്‍!

ആരാണ് നാണംകെട്ടവര്‍!

മലയാളികളില്‍ ആരാണ് നാണം കെട്ടവര്‍ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പലര്‍ക്കും ഇങ്ങനെ ഒക്കെ ആണ് ഉത്തരം. അപ്പോള്‍ പിന്നെ ശരിക്കും ആരായിരിക്കും മലയാളി!

പറഞ്ഞുതീര്‍ന്നില്ല!

പറഞ്ഞുതീര്‍ന്നില്ല!

മലയാളികളെ ചീത്തപറഞ്ഞ് തുടങ്ങിയതേ ഉള്ളൂ... അപ്പോള്‍ തന്നെ പൊങ്കാലയും കിട്ടിത്തുടങ്ങി!

ആര്‍ക്കാണ് ഫണ്ട് കിട്ടുന്നത്...

ആര്‍ക്കാണ് ഫണ്ട് കിട്ടുന്നത്...

ദേശദ്രോഹപരമായ നിലപാടുകള്‍ എടുക്കുന്നവര്‍ക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നത് എന്ന് വരെ ചോദിച്ചുകളഞ്ഞു. കേരളത്തിന് ഫണ്ട് കിട്ടുന്നത് കേരളത്തില്‍ നിന്ന് തന്നെ ആണ്. പക്ഷേ, സംഘികള്‍ ഫണ്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് രാജ്യം മുഴുവന്‍ അറിയാമെന്നാണ് ഒരു കൂട്ടരുടെ വാദം.

ഒരേ പണി തന്നെ...

ഒരേ പണി തന്നെ...

അര്‍ണബ് ഗോസ്വാമിയും കേരളത്തിലെ സംഘികളും ചെയ്യുന്നത് ഒരേ പണി തന്നെ ആണത്രെ. ഒരാള്‍ ഇംഗ്ലീഷില്‍ പറയുന്നു എന്ന് മാത്രം!

ക്രെഡിറ്റോ..

ക്രെഡിറ്റോ..

അര്‍ണബ് ഗോസ്വാമി മലയാളികളെ അങ്ങനെ വിളിച്ചെങ്കില്‍ അതൊരു ക്രെഡിറ്റ് ആയി എടുക്കണം എന്നാണ് വേറൊരു വിഭാഗത്തിന്റെ വാദം. അര്‍ണബ് എങ്ങാനും പ്രശംസിച്ചിരുന്നെങ്കില്‍ ആണത്രെ സൂക്ഷിക്കേണ്ടത്!

അര്‍ണബ് പറഞ്ഞാല്‍

അര്‍ണബ് പറഞ്ഞാല്‍

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നാണംകെട്ട കൂട്ടം എന്ന് അര്‍ണബ് ഗോസ്വാമി പറഞ്ഞിട്ടുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാമത്രെ... ഇന്ത്യയില്‍ ഏറ്റവും ബോധമുള്ള ജനങ്ങള്‍ കേരളത്തില്‍ ഉള്ളവര്‍ ആണെന്ന്!

കളിച്ചാല്‍ ഇങ്ങനെ ഇരിക്കും

കളിച്ചാല്‍ ഇങ്ങനെ ഇരിക്കും

മലയാളികളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമത്രെ... മറ്റ് ദേശീയ ചാനലുകളുടെ റേറ്റിങ്ങും റിപ്പബ്ലിക് ടിവിയുടെ റേറ്റിങ്ങും ഒന്ന് താരതമ്യം ചെയ്ത് നോക്കിയാല്‍ മതി!

അമ്മയുടെ പേരാണെന്ന്

അമ്മയുടെ പേരാണെന്ന്

പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണല്ലോ ഒരു കീഴ് വഴക്കം. എന്നാല്‍ അര്‍ണബ് അങ്ങനെ അല്ലത്രെ ചെയ്തിട്ടുള്ളത്. ഗോ മാതാവിന്റെ പേരാണ് ചേര്‍ത്തിട്ടുള്ളത് എന്ന്!

മലയാളികളോട് മുട്ടിയത്

മലയാളികളോട് മുട്ടിയത്

റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിലും ആപ്പിലും ഒക്കെ എന്ത് സംഭവിച്ചു എന്ന് ആരെങ്കിലും ചോദിച്ചാല്‍, മലയാളികളോട് ഒന്ന് മുട്ടിയതാണ് എന്ന് പറഞ്ഞാല്‍ മതിയെന്ന്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+