• search

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമായി കണ്ണന്താനം!!! ചിരിച്ച് വയറുളുക്കി മല്ലൂസ്...

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു എന്നൊരു പരാതി വ്യാപകമായി ഉണ്ട്. അത് മാത്രമല്ല, കേരളത്തിലെ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ്/സംഘപരിവാര്‍ അനുകൂലികള്‍ കേരളത്തിനെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അത്രയധികം വേദനാജനകവും ആണ്.

  തലയ്ക്ക് മേലെ വെള്ളം വന്നാൽ അതിന് മീതെ തോണി; ഇതാണ് കേരളാ മോഡൽ... മുട്ടോളം വെള്ളത്തിൽ ഒരു ചായക്കട...

  അതിനിടെ ആയിരുന്നു മലയാളിയായ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിന് ഇനി ഭക്ഷണവും വസ്ത്രവും ഒന്നും വേണ്ടെന്ന് പറഞ്ഞത്. അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ കൊടുമ്പിക്കൊണ്ടിരിക്കെയാണ് കണ്ണന്താനത്തിന്റെ വക പുതിയ ഒന്ന്. അത്, സത്യത്തില്‍ ചിരിപ്പിക്കുന്ന ഒന്നായിപ്പോയി എന്ന് മാത്രം.

  ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞുകൊണ്ട് അവിടെ കിടന്നുറങ്ങുന്നതിന്റെ വിവധ പോസുകളില്‍ ഉള്ള ഫോട്ടോസ് ആണ് അല്‍ഫോന്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടക്കുന്ന കണ്ണന്താനം എങ്ങനെ അത് പോസ്റ്റ് ചെയ്തു എന്നായിരുന്നു ആദ്യം ഉയര്‍ന്ന ചോദ്യം.... പിന്നെ പൊങ്കാലയുടെ പ്രളയവും വെള്ളപ്പൊക്കവും തന്നെയാണ് കണ്ടത്. എന്തായാലും പ്രളയക്കെടുതിയില്‍ ദു:ഖിച്ചിരുന്ന മലയാളികള്‍ക്ക് ചിരിക്കാനുള്ള വകയെങ്കിലും അദ്ദേഹം തന്നിട്ടുണ്ട്.

  ഒത്തില്ല ഒത്തില്ല

  ഒത്തില്ല ഒത്തില്ല

  ദുരിത ബാധിതര്‍ക്കൊപ്പം അന്തിയുറങ്ങുന്ന കേന്ദ്ര മന്ത്രി എന്നും പറഞ്ഞ് വൈറല്‍ ആകും എന്ന് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, വൈറല്‍ ആയത് ഇങ്ങനെ ആണെന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ആണ് മനസ്സിലായത്.

  സഹായമില്ല, വേണേല്‍

  സഹായമില്ല, വേണേല്‍

  കേരളത്തിന്റെ അവസ്ഥയില്‍ അദ്ദേഹം അത്യന്തം ദു:ഖിതനാണ്. പക്ഷേ, കേരളത്തിന് ഇനി ഭക്ഷണവും വസ്ത്രവും ഒന്നും വേണ്ടെന്ന് പറയും. വേറെ സഹായം ഒന്നും ചെയ്യാനും പറ്റില്ല. എന്നാലും ഇങ്ങനെ പോസ്റ്റിട്ട് ചിരിപ്പിക്കുന്നത് ചെറിയ സഹായം അണോ...!

  ഇപ്പോ തീരും

  ഇപ്പോ തീരും

  കിടക്കുന്നതൊക്കെ കൊള്ളാം, ക്യാമ്പില്‍ കഴിയുന്ന പാവപ്പെട്ടവരുടെ തലയിണയും പായയും ഒക്കെ വേഗം കൊടുക്കണം എന്ന് മാത്രം. ആക്ടിങ് ആയതുകൊണ്ട് അധിക നേരം എടുത്ത് കാണില്ലെന്ന്!

   ഒരാളെ അങ്ങ് പറഞ്ഞുവിട്ടേ ഉള്ളൂ...

  ഒരാളെ അങ്ങ് പറഞ്ഞുവിട്ടേ ഉള്ളൂ...

  ഫേസ്ബുക്കില്‍ കുമ്മോജി വാങ്ങിക്കൂട്ടിയതിന്റെ പേരില്‍ ഒരാളെ നോര്‍ത്ത് ഈസ്റ്റിലേക്ക് പറഞ്ഞുവിട്ടതേയുള്ളൂ... അതിനിടയ്ക്കാണ്! പാവം ശ്രീധരന്‍പിള്ള!

  എങ്ങനെ സാധിക്കുന്നു....

  എങ്ങനെ സാധിക്കുന്നു....

  കേരളം ഇങ്ങനെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കണ്ണന്താനംജിയ്ക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ്! ഹോ... സമ്മതിക്കണം!

   ഇവരുടെ ശ്രമങ്ങള്‍

  ഇവരുടെ ശ്രമങ്ങള്‍

  ഇങ്ങനെ വിഷമിച്ച് കഴിയുമ്പോള്‍ കേരളത്തെ ചിരിപ്പിക്കാന്‍ ഈ മൂന്ന് പേരും നടത്തുന്ന ശ്രമങ്ങളുണ്ടല്ലോ... അതാരും കാണാതെ പോകരുത്. അതും ഒരു ദുരിതാശ്വാസ പ്രവര്‍ത്തനം ആണ്.

  ഇങ്ങനെ ഒരു വേര്‍ഷന്‍...

  ഇങ്ങനെ ഒരു വേര്‍ഷന്‍...

  മെറ്റ ഫിസിക്കല്‍ പ്രൊജക്ഷന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട്. പക്ഷേ, സ്വന്തം ഫോട്ടോ ഇങ്ങനെ എടുക്കുന്ന ഒരു വേര്‍ഷന്‍ ആദ്യമായിട്ടാണ് കാണുന്നത്. ശരിക്കും ഞെട്ടി!

  അമാനുഷിക കഴിവ്!

  അമാനുഷിക കഴിവ്!

  പ്രകൃതി ദുരന്തങ്ങള്‍ കഴിയുമ്പോള്‍ ചില മനുഷ്യര്‍ക്ക് അമാനുഷികമായ കഴിവുകള്‍ ലഭിക്കുമത്രെ! അവര്‍ക്ക് ഉറക്കത്തില്‍ ഫോട്ടോ എടുക്കാനും അത് അവര്‍ പോലും അറിയാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും പറ്റും!

  അദ്ദേഹം മോദിജിയായി മാറുകയായിരുന്നു

  അദ്ദേഹം മോദിജിയായി മാറുകയായിരുന്നു

  ആ നിര്‍ണായക നിമിഷത്തില്‍ അദ്ദേഹം മോദിജി ആയി മാറുകയായിരുന്നു. സ്വന്തമായി ഫോട്ടോഷോപ്പ് പോലും അറിയാത്ത കണ്ണന്താനം ഉറത്തില്‍ സ്വയം ഫോട്ടോ എടുക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു!

  ചിരിപ്പിക്കാന്‍....

  ചിരിപ്പിക്കാന്‍....

  കുമ്മനം രാജശേഖറന്‍ ഗവര്‍ണര്‍ ആയി പോയതിന് ശേഷം മലയാളികളെ ചിരിപ്പിക്കാന്‍ ആരുണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ആയിരിക്കുകയാണ്. വിളിച്ചാല്‍ മതി... അപ്പോള്‍ കിട്ടും!

  അതിന്റെ ആവശ്യം...

  അതിന്റെ ആവശ്യം...

  ഉറങ്ങിക്കിടക്കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ അനുയായിയോട് പറഞ്ഞപ്പോള്‍ തന്നെ സംശയം ചോദിച്ചതാണ്. അപ്പോള്‍ പറഞ്ഞു, അതിന്റെ ആവശ്യം ഇപ്പോള്‍ മനസ്സിലാവില്ലെന്ന്... ഇപ്പോള്‍ എല്ലാവര്‍ക്കും ശരിക്കും മനസ്സിലായിട്ടുണ്ട്!

  മുമ്പും ശ്രമിച്ചിട്ടുണ്ട്

  മുമ്പും ശ്രമിച്ചിട്ടുണ്ട്

  അല്‍ഫോന്‍സ് കണ്ണന്താനം മാത്രമല്ല, മറ്റ് പലരും ഈ രീതി മുമ്പ് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരും ഇതുപോലെ വിജയിച്ചിട്ടില്ല എന്ന് മാത്രം!

  ഇനിയിപ്പോ പണിയാകും

  ഇനിയിപ്പോ പണിയാകും

  ഇതൊക്കെ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ പറ്റാത്ത മറ്റൊരാളുണ്ട്. മറ്റാരും അല്ല അത് സുരേന്ദ്രന്‍ജിയാണ്. അദ്ദേഹത്തിന് ഇനി ഇതേ കുറിച്ചും പോസ്റ്റ് ഇടേണ്ടി വരുമല്ലോ എന്നാലോചിച്ചിട്ടാണ് വിഷമം!

  ഒരു മാറ്റവും ഇല്ല

  ഒരു മാറ്റവും ഇല്ല

  അന്ന് കുമ്മനം ഇമ്മാതിരി ഒരു ഫാന്‍സി ഡ്രസ്സ് കളിച്ചതിന്റെ ക്ഷീണം കേരളത്തിലെ ബിജെപിക്കാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ഇപ്പോഴിതാ അതുക്കും മേലെ കണ്ണന്താനം വക!

   ശരിക്കും...

  ശരിക്കും...

  അതേ... കണ്ടാല്‍ ശരിക്കും ഉറങ്ങുന്നത് പോലെ തന്നെ ഉണ്ട്. ഒന്നല്ലല്ലോ, പല ഫോട്ടോകളല്ലേ അങ്ങനെ നിരന്ന് കിടക്കുന്നത്. ആ ബെല്‍റ്റ് എങ്കിലും ഒന്ന് അഴിച്ച് വയ്ക്കാമായിരുന്നു.

  കണ്ണോജി

  കണ്ണോജി

  ഇതുവരെ 'ഹഹ' ഇമോജിയ്ക്ക് കുമ്മോജി എന്നായിരുന്നു പേര്. ഒറ്റ ദിവസം കൊണ്ടല്ലേ അത് കണ്ണോജി ആയി മാറിയത്. അപ്പോള്‍ ആരാണ് ശരിക്കും കേമന്‍!

  അത് ശരിക്കും ഉള്ള ഞാനല്ല

  അത് ശരിക്കും ഉള്ള ഞാനല്ല

  ഈ ഉറങ്ങിക്കിടക്കുന്ന ഞാന്‍ ഇല്ലേ... അത് ശരിക്കും ഉള്ള ഞാന്‍ അല്ല. യഥാര്‍ത്ഥ ഞാന്‍ എവിടെയോ ഇരുന്ന് ഫേസ്ബുക്കില്‍ എന്റെ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ അപ് ലോഡ് ചെയ്യുകയാണെന്ന്!

  അത് ഒരു ജിന്നാണ് ബഹിന്‍!

  അത് ഒരു ജിന്നാണ് ബഹിന്‍!

  ആരാണ് അല്‍ഫോന്‍സ് കണ്ണന്താനം എന്ന് ചോദിച്ചാല്‍ ഇനി ഇങ്ങനെ ആയിരിക്കും ഉത്തരം... അത് ഒരു ജിന്നാണ് ബഹിന്‍ എന്ന്! താന്‍ ഉറങ്ങുന്ന ഫോട്ടോ, ഉറക്കത്തില്‍ തന്ന ഫേസ്ബുക്കില്‍ പോസ്റ്റിയ ജിന്‍!

  ആ വിഷമം മാറി

  ആ വിഷമം മാറി

  കുമ്മനംജി പോയപ്പോള്‍ ഹഹ റിയാക്ഷന്‍ എവിടെ ഇടണം എന്ന് വിഷമിച്ചിരിക്കുകയായിരുന്നു മലയാളികള്‍ അവരുടെ ആ വിഷമം തീര്‍ത്തുതന്ന കണ്ണന്താനം ജിയ്ക്ക് എത്ര ലൈക്ക് കൂട്ടുകാരെ!

  ഒരു ഗവര്‍ണര്‍ സ്ഥാനം

  ഒരു ഗവര്‍ണര്‍ സ്ഥാനം

  കെ കണക്കിന് അല്ലേ കുമ്മോജി വാങ്ങിക്കൂട്ടിയത്. ഇങ്ങനെ കുമ്മോജി വാങ്ങിക്കൂട്ടിയ ഒരാളെ നോര്‍ത്ത് ഈസ്റ്റിലേക്ക് വിട്ടതേയുള്ളൂ. ഉത്തരേന്ത്യയില്‍ ഒരു ഗവര്‍ണര്‍ പോസ്റ്റ് ഒഴിഞ്ഞുകിടപ്പുണ്ടത്രെ!

  സൈലന്റ്

  സൈലന്റ്

  ഒരു കമന്റും വേണ്ടാത്ത ഒരു ട്രോള്‍... സൈലന്റ് ട്രോള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതല്ലാതെ വേറെ എന്താണ്!

  ഒരമ്മ പെറ്റ അളിയന്‍മാര്‍...

  ഒരമ്മ പെറ്റ അളിയന്‍മാര്‍...

  ഇതിപ്പോള്‍ ആരാണ് കൂടുതല്‍ തള്ള് എന്ന കാര്യത്തിലേ ആളുകള്‍ക്ക് സംശയം ഉള്ളൂ. കണ്ണന്താനം ജി ആണോ അതോ ബോബി ചെമ്മണ്ണൂര്‍ജി ആണോ !

  ഡബിളാ..ഡബിള്

  ഡബിളാ..ഡബിള്

  അവിടെ കിടന്ന് ഉറങ്ങുന്നതും കണ്ടു, പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കിലും കണ്ടു. ശരിക്കും കുമ്പിടിയെ പോലെ ആണെന്ന് തോന്നുന്നു... ഡബിള്‍!

  അല്‍ കണ്ണന്താനം

  അല്‍ കണ്ണന്താനം

  പണ്ട് മോദിജി വിളിച്ചപ്പോള്‍ വിമാനം വിളിച്ച് ദില്ലിയ്ക്ക് പോയ ആ പഴയ കണ്ണന്താനം അല്ല ഇത്. കേരളം ഉറങ്ങാതെ നില്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ പോയി നാടകം കളിച്ച അല്‍ കണ്ണന്താനം ആണത്രെ!

  ഇപ്പോ അറിയണം...

  ഇപ്പോ അറിയണം...

  ഉറക്കം ഉണര്‍ന്നപ്പോള്‍ ആണ് സംഗതിയുടെ ഗൗരവം അദ്ദേഹത്തിന് പിടികിട്ടിയതത്രെ... അപ്പോള്‍ പിന്നെ ഇതല്ലാതെ വേറെ വഴിയില്ലല്ലോ!

  കുറച്ച് കുറഞ്ഞുപോയോ എന്നാണ്...

  കുറച്ച് കുറഞ്ഞുപോയോ എന്നാണ്...

  എന്തായാലും കിടക്കുമ്പോള്‍ ആ ബെല്‍റ്റ് എങ്കിലും ഒന്ന് ഊരിവയ്ക്കാമായിരുന്നു എന്നാണ് പലരും പറയുന്നത്. അല്ലേല്‍ പിന്നെ ഒരു കോട്ടും കൂളിങ് ഗ്ലാസ്സും കൂടി ഇട്ട് ഫുള്‍ സെറ്റപ്പ് ആയി കിടക്കാമായിരുന്നു!

   ന്യായികരിക്കണമല്ലോ...

  ന്യായികരിക്കണമല്ലോ...

  എന്തൊക്കെ ചെയ്താലും അതിനെ ന്യായീകരിക്കുക എന്നതാണല്ലോ അണികളുടെ പണി. അതിനുള്ള വഴികള്‍ പലതും കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്.

  എങ്ങനെ നോക്കിയാലും

  എങ്ങനെ നോക്കിയാലും

  എങ്ങനെ നോക്കിയാലും ഒരു ന്യായീകരണവും കണ്ടുപിടിക്കാന്‍ പറ്റാതെ വലയുകയാണത്രെ സംഘപുത്രന്‍മാരില്‍ പലരും. ഓരോരുത്തല്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെട്ട്പോകുന്നത് ഇവര്‍ക്കാണല്ലോ എന്നോര്‍ക്കുമ്പഴാ!

  നോളന്റെ കിളിപോയി

  നോളന്റെ കിളിപോയി

  അല്‍ഫോന്‍സ് കണ്ണന്താനത്തിനോട് സംസാരിച്ചിട്ട് ക്രിസ്റ്റഫര്‍ നോളന്റെ വരെ കിളി പോയി എന്നാണ് പറയുന്നത്. അങ്ങനെ ആണല്ലോ കാര്യങ്ങള്‍!

  ശാസ്ത്രത്തിന്റെ വളര്‍ച്ച്!

  ശാസ്ത്രത്തിന്റെ വളര്‍ച്ച്!

  കണ്ണന്താനം എങ്ങനെയാണ് ആ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ ഈ ട്രോള്‍ ഒന്ന് നോക്കിയാല്‍ മതി... അത് മാറിക്കിട്ടും!

  English summary
  Kerala Floods: Social Media trolls mocking Alphons Kannanthanam's Facebook post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more