കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന് കൊടുത്തത് മതിയാകാതെ ട്രോളൻമാർ!!! പുട്ടിന് പീര പോലെ ചെന്നിത്തലയ്ക്കും... അടപടലം ട്രോൾ

  • By Desk
Google Oneindia Malayalam News

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത വിയോജിപ്പിലാണ് മലയാളികള്‍. പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കുന്ന നാടിന് പുറത്ത് നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ വേണ്ടെന്ന് പറഞ്ഞാല്‍ മലയാളികള്‍ സഹിക്കുമോ? യുഎഇ നല്‍കാമെന്നേറ്റ 700 കോടി വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ രോഷം ആളിക്കത്തുകയാണ്.

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമായി കണ്ണന്താനം!!! ചിരിച്ച് വയറുളുക്കി മല്ലൂസ്...പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസമായി കണ്ണന്താനം!!! ചിരിച്ച് വയറുളുക്കി മല്ലൂസ്...

ജോബിയുടെ 'ജോയ് റൈഡ്' പണി പാളും; വീണ്ടും അസത്യപ്രചരണം നടത്തിയാൽ നടപടിയെടുക്കാനും സാധ്യത? മുന്നറിയിപ്പ്ജോബിയുടെ 'ജോയ് റൈഡ്' പണി പാളും; വീണ്ടും അസത്യപ്രചരണം നടത്തിയാൽ നടപടിയെടുക്കാനും സാധ്യത? മുന്നറിയിപ്പ്

അതിനിടയിലാണ് ചെന്നിത്തലയുട വക ആരോപണങ്ങള്‍. മുഖ്യമന്ത്രി അതിന് അക്കമിട്ട് ഉത്തരം നല്‍കുകയും ചെയ്തു. പക്ഷേ, അതുകൊണ്ട് ചെന്നിത്തലയെ വെറുതേ വിടാനും ട്രോളന്‍മാര്‍ തയ്യാറായല്ല.

സംഘികളാണ് വേറൊരു കൂട്ടര്‍. കേരളത്തില്‍ നിന്നുകൊണ്ട് കേരളത്തെ തന്നെ തള്ളിപ്പറയുന്നവര്‍ക്ക് പട്ടും വളയും അല്ലല്ലോ കൊടുക്കുക... അതും ട്രോളന്‍മാര്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ കൊടുത്തുകൊണ്ടിരിക്കുകയാണ്.

ജലദേവതയ്‌ക്കെതിരെ ആകാമല്ലോ!

ജലദേവതയ്‌ക്കെതിരെ ആകാമല്ലോ!

മഴക്കെടുതിയുടെ കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്നാണ് ചെന്നിത്തല പറഞ്ഞത്. മഴക്കെതിരെ പറ്റാത്ത സ്ഥിതിയ്ക്ക് ജലദേവതയ്‌ക്കെതിരെ പറ്റുമോ എന്നാണ് ചോദ്യം!

ദുരന്ത ജീവിതം

ദുരന്ത ജീവിതം

ബീഫ് കഴിക്കുന്നവരെ എതിര്‍ക്കും. പക്ഷേ വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യും. വിദേശത്ത് നിന്ന് കാശ് സ്വീകരിക്കില്ല, പക്ഷേ, ഇവിടെ നിന്ന് എത്ര വേണമെങ്കിലും അടിച്ചുമാറ്റി വിദേശത്തേക്ക് കൊണ്ടുപോകാം...

വല്ലാത്ത ഒരുതരം ദുരന്ത ജീവിതം ആണല്ലേ എന്ന് ആര്‍ക്കും ചോദിക്കാന്‍ തോന്നും!

ഇടയ്ക്ക് കയറി നിന്നോളും

ഇടയ്ക്ക് കയറി നിന്നോളും

കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായി യുഎഇയും ജപ്പാനും ഒക്കെ രംഗത്ത് വന്നതാ... അപ്പോഴതാ ഇടയ്ക്ക് കയറി നില്‍ക്കാന്‍ ഒരാള്‍!

സംഘികളുടെ അവസ്ഥ

സംഘികളുടെ അവസ്ഥ

കേരളത്തില്‍ ദുരിതം അനുഭവിക്കുന്ന സംഘികളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആണത്രെ! എന്ത് പറഞ്ഞിട്ടെന്താ... ന്യായീകരിച്ചല്ലേ പറ്റൂ!

സ്വസ്ഥതയില്ലേ...

സ്വസ്ഥതയില്ലേ...

കേരളത്തെ ആര് സഹായിക്കാന്‍ വന്നാലും അത്, എന്തെങ്കിലും കാരണം പറഞ്ഞ് മുടക്കാതെ ഒരു സ്വസ്ഥതയും ഇല്ലത്രെ അദ്ദേഹത്തിന്!

 അത് തരൂല്ല!

അത് തരൂല്ല!

അന്യരാജ്യങ്ങളില്‍ നിന്ന് പിച്ചയെടുക്കാന്‍ ഇന്ത്യ ഭരിക്കുന്നത് കോണ്‍ഗ്രസ് അല്ലെന്നാണ് വിശദീകരണം. അപ്പോള്‍ പിന്നെ നിങ്ങള് തരുമോ എന്ന് ചോദിച്ചാലോ... അതും തരൂല്ല!

വേണ്ടായിരുന്നു!

വേണ്ടായിരുന്നു!

ഒരു കാര്യവും ഇല്ലാതെ ഒന്ന് പ്രതിപക്ഷ നേതാവായി ആരോപണം ഉന്നയിച്ചതാ. പക്ഷേ പിണറായി വിജയന്‍ ഇങ്ങനെ എടുത്തുടുക്കും എന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ച് കാണില്ല!

 മുന്‍ വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു

മുന്‍ വൈരാഗ്യം ഉണ്ടെന്ന് തോന്നുന്നു

എന്നാലും മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ച ആ മാധ്യമ പ്രവര്‍ത്തകന്‍ ആരാകും? എന്തായാലും ചെന്നിത്തലയോട് അത്രയും കലിപ്പുള്ള ആരെങ്കിലും ആകും എന്നാണത്രെ നിഗമനം!

ഇനിയിപ്പോ കോലിയുടെ പണവും

ഇനിയിപ്പോ കോലിയുടെ പണവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് ഫീസ് ആയ രണ്ട് കോടി കേരളത്തിന് നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, കളി നടന്നത് ഇംഗ്ലണ്ടില്‍ ആയതുകൊണ്ട് അതും വേണ്ടെന്ന് പറയുമോ എന്നാണ് സംശയം!

മോദി പുലിയാണ്...

മോദി പുലിയാണ്...

മോദിജി പുലിയാണ് എന്ന് പറഞ്ഞ് കേട്ടാല്‍ ആരും തെറ്റിദ്ധരിക്കണ്ട... പുലി പുല്ല് തിന്നുകയും ഇല്ല, പശുവിനെ ഒട്ട് തീറ്റിക്കുകയും ഇല്ല എന്ന് പറയാറില്ലേ, ആ പുലിയാണത്രെ!

 പറ്റിപ്പോയതാവും!

പറ്റിപ്പോയതാവും!

ഒരു മുന്നറിയിപ്പും ഇല്ലാതെ ഡാം തുറന്നു എന്നാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡാം തുറക്കുന്ന കാര്യമൊക്കെ അദ്ദേഹം ഫേസ്ബുക്കില്‍ കൃത്യമായി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇനിയിപ്പോള്‍ ചെന്നിത്തല ഉറങ്ങിക്കിടന്നോള്‍ പേഴ്‌സണല്‍ സെക്രട്ടറി എങ്ങാനും പോസ്റ്റ് ചെയ്തതതാകുമോ എന്നാണ് സംശയം!

കുറേ കഷ്ടപ്പെടും

കുറേ കഷ്ടപ്പെടും

ആകെ കിട്ടിയത് അറനൂറ് കോടിയാണ്. ആവശ്യം ഇരുപതിനായിരം കോടിയും. അപ്പോള്‍ പിന്നെ 600 കോടി കിട്ടിയതിനെ എങ്ങനെ എങ്കിലും ഇരുപതിനായിരം കോടി കിട്ടി എന്നാക്കിത്തീര്‍ത്തില്ലെങ്കില്‍ ഒരു സമാധാനം കിട്ടില്ലല്ലോ ചിലര്‍ക്ക്.

മന്‍മോഹന്‍സിങ് വരെ എത്തി

മന്‍മോഹന്‍സിങ് വരെ എത്തി

കുറേ കാലം നെഹ്‌റു ഭരണത്തെ ആയിരുന്നു കുറ്റം പറഞ്ഞിരുന്നത്. അത് കഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധിയെ ആയി. ഇപ്പോള്‍ വന്നുവന്ന് മന്‍മോഹന്‍ സിങില്‍ എത്തിയിട്ടുണ്ട്.

ഒരു തടസ്സവും ഇല്ല

ഒരു തടസ്സവും ഇല്ല

കോടികള്‍ വിദേശത്ത് നിന്ന് സംഭാവനയായി വാങ്ങാന്‍ ഒരുപാട് നിയമതടസ്സം ഉണ്ട്., എന്നാല്‍ കോടികളുമായി വിദേശത്തേക്ക് മുങ്ങുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല... അതാണ്!

പതുക്കെ പറ... അല്ലേല്‍

പതുക്കെ പറ... അല്ലേല്‍

കേരളത്തിന് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയ അന്യ സംസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇനി അത് കണ്ടിട്ട്, അതിലും മണ്ണ് വാരിയിടുമോ എന്നാണ് സംശയം!

തീര്‍ന്നില്ലേ...

തീര്‍ന്നില്ലേ...

ആദ്യം ബീഫ് തിന്നുന്നവരെ സഹായിക്കരുത് എന്നായിരുന്നു. പിന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുത് എന്നായി. അതും കഴിഞ്ഞപ്പോള്‍ കേരളത്തിന് പണമേ ആവശ്യമില്ല എന്നും. ഒടുക്കം വിദേശ സഹായം അനുവദിക്കില്ലെന്ന്... ഇത് ഇതുവരെ തീര്‍ന്നില്ലേ...

മുമ്പ് പറഞ്ഞത് തന്നെ

മുമ്പ് പറഞ്ഞത് തന്നെ


എന്തൊക്കെ ആയാലും അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയല്ലേ... ഇങ്ങനെയൊക്കെ പറയാമോ!

അതില്‍ ഖേദിക്കുന്നു

അതില്‍ ഖേദിക്കുന്നു

ഗുജറാത്തില്‍ മുമ്പ് ഭൂചലനം ഉണ്ടായപ്പോള്‍ അന്ന് വിദേശ രാജ്യങ്ങളില്‍ നിന്നൊക്കെ സഹായം തേടിയിട്ടുണ്ടത്രെ. ഇന്ന് അവര്‍ അതില്‍ ഖേദിക്കുന്നും ഉണ്ട്!

അടുത്ത നാടകം

അടുത്ത നാടകം

സൈന്യത്തെ ഏല്‍പിക്കണം എന്നായിരുന്നു ആദ്യത്തെ നാടകം. അത് പൊളിഞ്ഞപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന നാടകവും ആയി എത്തിയിട്ടുണ്ട്!

പശുക്കള്‍ക്ക് കൂടി

പശുക്കള്‍ക്ക് കൂടി

വിദേശത്ത് നിന്ന് ഒരു സഹായവും വേണ്ടെന്നാണല്ലോ പറഞ്ഞത്. അതിപ്പോള്‍ കേരളത്തിലെ പശുക്കള്‍ക്ക് കൂടി ഉള്ളതാണ് എന്ന് പറഞ്ഞാല്‍ വല്ല മാറ്റവും ഉണ്ടാകുമോ എന്നാണ്!

പൊങ്കാല പരിഭാഷ

പൊങ്കാല പരിഭാഷ

മോദിജിയുടെ ഫേസ്ബുക്കില്‍ മല്ലൂസിന്റെ പൊങ്കാലയാണ് ഇപ്പോള്‍. അത് എങ്ങാനും കേരളത്തിലെ സംഘികള്‍ പരിഭാഷ ചെയ്ത് കൊടുക്കുകയാണെങ്കില്‍ ഏതാണ്ട് ഇങ്ങനെ ഉണ്ടാകുമത്രെ!

English summary
Kerala Floods: Social Media troll mocking Central Government and Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X