ഇത്തവണ യുവ അവാര്‍ഡ്, നിവിനും നസ്‌റിയയും 'അഭിനയിച്ച' ചലച്ചിത്ര പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തവണ സൂപ്പര്‍ താരങ്ങളെ കടത്തിവെട്ടി യുവ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ കീഴടക്കി. യുവതാരം നിവിന്‍ പോളിയും സുദേവ് നായരുമാണ് മികച്ച നടന്‍മാരുടെ പുരസ്‌കാരം പങ്കിട്ടത്. മികച്ച നടിയായി നസ്‌റിയ നസീമിനെയും തിരഞ്ഞെടുത്തു.
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം. ഒരാള്‍പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരന്‍ ആണ് മികച്ച സംവിധായകന്‍. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ഹിറ്റ് ചിത്രമൊരുക്കിയതിന് അഞ്ജലി മേനോനെ മികച്ച തിരക്കഥാക്കൃത്തിനുള്ള അവാര്‍ഡിന് അര്‍ഹമാക്കി. മികച്ച സ്വഭാവ നടനായി അനൂപ് മേനോനെ തിരഞ്ഞെടുക്കുകയും ചെയ്തു.

യുവതാരങ്ങള്‍
1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍ പോളിയേയും, മൈ ലൈഫ് പാര്‍ടണര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവിനെയും മികച്ച നടന്‍മാരുടെ പുരസ്‌കാരത്തിന് അര്‍ഹമാക്കി.

മികച്ച നടി നസ്‌റിയ
ബാംഗ്ലൂര്‍ ഡെയ്‌സ്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നസ്രിയയെ മികച്ച നടിയാക്കിയിരിക്കുന്നത്.

ഒറ്റാല്‍ മികച്ച ചിത്രം
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം ലൈഫ് പാര്‍ടണര്‍.

മികച്ച സംവിധായകന്‍
ഒരാള്‍പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരന്‍ ആണ് മികച്ച സംവിധായകന്‍.

മികച്ച സ്വഭാവ നടന്‍
മികച്ച സ്വഭാവ നടനായി അനൂപ് മേനോനെ തിരഞ്ഞെടുത്തു.

മികച്ച സ്വഭാവ നടി
മികച്ച സ്വഭാവ നടിയായി സേതുലക്ഷ്മി(ഹൗ ഓള്‍ഡ് ആര്‍ യു)

ഗായകന്‍
മികച്ച ഗായകനായി ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തിരഞ്ഞെടുത്തു.

ഗായകി
യുവ ഗായകി ശ്രേയാ ഘോഷാല്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. ഹൗ ഓള്‍ഡ് ആര്‍ യുവിലെ ഗാനത്തിനാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

മികച്ച തിരക്കഥാകൃത്ത്
ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അഞ്ജലി മേനോനാണ് മികച്ച തിരക്കാഥാകൃത്ത്

ഛായാഗ്രഹകന്‍
ഇയ്യോബിന്റെ പുസ്തകം ക്യാമറയില്‍ പകര്‍ത്തിയ അമല്‍ നീരദാണ് മികച്ച ഛായാഗ്രാഹകന്‍

പുതുമുഖ സംവിധായകന്‍
എബ്രിഡ് ഷൈന്‍ മികച്ച പുതുമുഖ സംവിധായകനായി

സംഗീത സംവിധായകന്‍
മികച്ച സംഗീത സംവിധായകനായി രമേശ് നാരായണനെ തിരഞ്ഞെടുത്തു.

പശ്ചാത്തല സംഗീതം
പശ്ചാത്തല സംഗീത ഒരുക്കിയ ബിജിപാലും പുരസ്‌കാരത്തിന് അര്‍ഹനായി.


Click it and Unblock the Notifications
