Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസിൽ ഫാൻസ്.. സംസ്ഥാന അവാർഡിനും ട്രോൾ പൂരം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം കയ്യടികളേറെ നേടുന്നുണ്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് ചലച്ചിത്ര പുരസ്‌ക്കാരം വെറും പ്രഹസനമാണ് എന്ന് പരക്കെ ആരോപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിത്തവണത്തെ പുരസ്‌ക്കാരങ്ങള്‍ അര്‍ഹിച്ചവര്‍ക്ക് തന്നെയാണ് എന്നതാണ് പൊതുവെ ഉയരുന്ന അഭിപ്രായങ്ങള്‍.

സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ ട്രോളന്മാര്‍ പണി തുടങ്ങിയിട്ടുണ്ട്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചത് ആഘോഷിക്കുന്നതിനൊപ്പം ജനപ്രിയ സിനിമകളും നായകന്മാരും ഒഴിവാക്കപ്പെട്ടതും ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്.

അന്നത്തെ ബാഷ അല്ല ഇന്നത്തെ ബാഷ.

അന്നത്തെ ബാഷ അല്ല ഇന്നത്തെ ബാഷ.

ഹാസ്യനടനായി മാത്രമേ ഇന്ദ്രന്‍സിനെ ഇത്രയും കാലം കണ്ടിട്ടുള്ളൂ. എന്നാല്‍ മികച്ച ഒരു അഭിനേതാവ് കൂടിയാണ് താനെന്ന് തെളിയിച്ചാണ് ഇത്തവണത്തെ പുരസ്‌ക്കാര നേട്ടം. അന്നത്തെ ബാഷ അല്ല ഇന്നത്തെ ബാഷ.

കഴിവുണ്ടെന്ന് മനസ്സിലായില്ലേ

കഴിവുണ്ടെന്ന് മനസ്സിലായില്ലേ

ഓടി നടന്ന് തളളുന്നതും ഫേസ്ബുക്കില്‍ ഹാഷ്ടാഗ് ഇട്ട് കളിക്കുന്നതിനും ഇല്ലെങ്കിലും കഴിവുള്ള നടന്മാര്‍ വേറെയും മലാളത്തില്‍ ഉണ്ടെന്ന് മനസ്സിലായില്ലേ എന്ന്.

താലി കെട്ടാൻ മാത്രമല്ല

താലി കെട്ടാൻ മാത്രമല്ല

പഞ്ചാബി ഹൗസിലെ മദ്യപാന രംഗം പ്രക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ളതാണ്. കല്യാണം കഴിക്കാന്‍ താലി കെട്ടാനുള്ള ആരോഗ്യം മാത്രമല്ല, മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാനുള്ള ആരോഗ്യവും ഇന്ദ്രന്‍സിന്റെ ശരീരത്തിനുണ്ട്.

ഒരു മുറൈ വന്ത് പാർത്തായാ

ഒരു മുറൈ വന്ത് പാർത്തായാ

വര്‍ഷം കുറേയായി ഇന്ദ്രന്‍സ് മലയാള സിനിമയില്‍ അഭിനയം തുടങ്ങിയിട്ട്. അഭിനയത്തില്‍ രണ്ട് ദശാബ്ദം കടന്നപ്പോഴാണ് ഒരു അവാര്‍ഡ് വന്നെത്തി നോക്കിയിരിക്കുന്നത്.

ഈ സ്വഭാവത്തിനാണോ

ഈ സ്വഭാവത്തിനാണോ

അലന്‍സിയറെ സംഘികള്‍ വെറുതെ വിട്ടിട്ടില്ല. സ്വഭാവ നടനുള്ള പുരസ്‌ക്കാരമാണ് അലന്‍സിയറിന് ലഭിച്ചത്. തുണി ഇല്ലാതെ നടക്കുന്ന സ്വഭാവത്തിനായിരിക്കും എന്നാണ് ട്രോള്‍. അലന്‍സിയറുടെ വേറിട്ട പ്രതിഷേധങ്ങളാണ് ഉന്നം

അദ്ദാണ് മലയാളം

അദ്ദാണ് മലയാളം

മലയാളത്തില്‍ ഹാസ്യതാരങ്ങള്‍ അവാര്‍ഡ് മികച്ച നടനുള്ള പുരസ്‌ക്കാരം നേടുന്നത് ഇതാദ്യമായല്ല. വിനായകനും ഒടുവിലും അടൂര്‍ ഭാസിയും സലിം കുമാറുമെല്ലാമുണ്ട്. ഇന്ന് മുതല്‍ ഇന്ദ്രന്‍സും.

വേറെവിടുണ്ട് ഇത്ര വെറൈറ്റി

വേറെവിടുണ്ട് ഇത്ര വെറൈറ്റി

മലയാളത്തിലെ ഹാസ്യ താരങ്ങള്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മാത്രമല്ല ദേശീയ അവാര്‍ഡ് വരെ വാങ്ങിയിട്ടുണ്ട്. മലയാളത്തില്‍ അല്ലാതെ വേറെ ഏത് ഭാഷയില്‍ കാണും ഇത്ര വെറൈറ്റി

തല-ദളപതി ഫാൻസ്

തല-ദളപതി ഫാൻസ്

തമിഴിലെ സൂപ്പര്‍താരങ്ങളായ അജിത്തിനും വിജയിനും കേരളത്തില്‍ വന്‍ ഫാന്‍സ് ഉണ്ട്. പറഞ്ഞിട്ടെന്താ. ഏതെങ്കിലും ഒരു അവാര്‍ഡ് പ്രഖ്യാപനം കേട്ട് ആഘോഷിക്കാനുള്ള ഭാഗ്യം എന്നെങ്കിലും ഉണ്ടാകുമോ ആവോ

ബോധം പോയി

ബോധം പോയി

ഇത്തവണ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിക്കുമെന്ന് ഏറ്റവും അധികം പ്രതീക്ഷിക്കപ്പെട്ട നടനായിരുന്നു ഫഹദ് ഫാസില്‍. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പത്മശ്രീ നോക്കിയിരുന്ന പ്രാഞ്ചിയേട്ടന്റെ അവസ്ഥയിലായി ഫാന്‍സ്.

ഞാനൊക്കെ ചത്തിട്ട് മതി

ഞാനൊക്കെ ചത്തിട്ട് മതി

ഫഹദും ആസിഫും അടക്കമുള്ള മുന്‍നിരക്കാര്‍ ആഞ്ഞ് വലിച്ചിട്ടും സംസ്ഥാന അവാര്‍ഡ് ഷോ കേസില്‍ എത്തിക്കാനായില്ല. അത് ഇനി ഇന്ദ്രന്‍സൊക്കെ ചത്തിട്ട് മതീന്ന്.

ആ നിലവിളി ശബ്ദമിടോ

ആ നിലവിളി ശബ്ദമിടോ

അതിനിടെ സര്‍ക്കാരിനിട്ടും കിട്ടിയിട്ടുണ്ട്. ആ നിലവിളി ശബ്ദമിടോയിലെ അഭിനയത്തിന് പി ജയരാജനും പര്‍ച്ചേസിലെ അഭിനയത്തിനും ശൈലജ മന്ത്രിയുമാണ് പുരസ്‌ക്കാരിതര്‍.

ബൈജുവേട്ടനും പിള്ളരും

ബൈജുവേട്ടനും പിള്ളരും

ബിജുമേനോന്റെ രക്ഷാധികാരി ബൈജു കലാമൂല്യമുള്ള ജനപ്രിയ ചിത്രമെന്ന പേര് നേരത്തെ തന്നെ നേടിയതാണ്. ഇത്തവണ ഈ അവാര്‍ഡ് ബൈജുവേട്ടനും പിള്ളരും കൊണ്ടുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+