ഫേസ്ബുക്കില്‍ കോടിയേരിയുടെ എമണ്ടന്‍ മണ്ടത്തരം!!! പോസ്റ്റ് 'അമിട്ടടിച്ചപ്പോള്‍' ട്രോള്‍ പൊങ്കാല...

മണ്ടത്തരം പറയുന്നത് ബിജെപി നേതാക്കളുടെ മാത്രം കുത്തകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെയ്ത ആന മണ്ടത്തരത്തെ എങ്ങനെ പ്രതിരോധിക്കും എന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് അവര്‍.

യോഗി ആദിത്യനാഥിന് ഫേസ്ബുക്കിലൂടെ ഒരു മറുപടി കൊടുക്കാന്‍ ശ്രമിച്ചതായിരുന്നു കോടിയേരി. എന്നാല്‍ കിട്ടിയത് എട്ടിന്റെ പണിയും.

ഹിന്ദു-മുസ്ലീം വിവാഹം പാപമാണെങ്കില്‍ അതില്‍ ഏര്‍പ്പെട്ട ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും പുറത്താക്കുമോ എന്നായിരുന്നു ചോദ്യം. പക്ഷേ അതിന് പറഞ്ഞ ഉദാഹരണങ്ങള്‍ ആണ് പാളിപ്പോയതി. കല്യാണം പോലും കഴിക്കാത്ത അശോക് സിംഗാളിന്റെ മകളെയാണ് കോടിയേരി മുഖ്താര്‍ അബ്ബാസ് നഖ് വിയ്ക്ക് കെട്ടിച്ചുകൊടുത്തത്.... പൊങ്കാല കിട്ടാന്‍ ഇനി അധികമൊന്നും വേണ്ടല്ലോ അല്ലേ...!!!

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

യോഗി ആദിത്യ നാഥിനെ ഒന്ന് എതിര്‍ത്തേക്കാം എന്ന് വിചാരിച്ച് ഇട്ട പോസ്റ്റ് ആയിരുന്നു. വലിയ വലിയ കാര്യങ്ങളൊക്കെയാണ് പറയുന്നത്. എന്നാല്‍ ഉദാഹരിച്ചപ്പോള്‍ പണികിട്ടിപ്പോയി.

ശുദ്ധ ഭോഷ്‌ക്

ശുദ്ധ ഭോഷ്‌ക്

ചുരുക്കിപ്പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌ക് ആണ് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബിക്ക് പോസ്റ്റിലെ മൂന്നാമത്തെ പാരഗ്രാഫ്. കല്യാണം പോലും കഴിക്കാത്ത ആള്‍ക്ക് മകളേയും, ആ മകള്‍ക്ക് ഒരു ഭര്‍ത്താവിനേയും ഒക്കെ സംഭാവന ചെയ്യുന്നുണ്ട് കോടിയേരി. എന്തായലും അബദ്ധം മനസ്സിലായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു!

ട്രോള്‍ പൊങ്കാല

ട്രോള്‍ പൊങ്കാല

എന്തായാലും കോടിയേരിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയാണ്. പോസ്റ്റ് എന്തായാലും മുക്കുകയും ചെയ്തല്ലോ!

കല്യാണം പോലും കഴിക്കാത്ത

കല്യാണം പോലും കഴിക്കാത്ത

കല്യാണം പോലും കഴിക്കാത്ത അശോക് സിംഗാളിന്റെ മകളെ മുഖ്താര്‍ അബ്ബാസ് നഖ് വിയ്ക്ക് കെട്ടിച്ച് കൊടുത്ത കോടിയേരി ബാലകൃഷ്ണന്റെ ആ മനസ്സുണ്ടല്ലോ.. അതാരും കാണാതെ പോകരുതെന്ന്!

എന്തൊരു കഷ്ടമാണ്

എന്തൊരു കഷ്ടമാണ്

ആയിരക്കണക്കിന ലൈക്കും ഷെയറും കിട്ടിയ പോസ്റ്റ് മണ്ടത്തരമാണെന്നറിഞ്ഞ് ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് എന്ത് കഷ്ടമാണ്!

എന്തായാലും വേണ്ടില്ല

എന്തായാലും വേണ്ടില്ല

എഴുതിപ്പിടിപ്പിച്ചത് എന്ത് മണ്ടത്തരമായാലും വേണ്ടില്ല... റിമൂവ് ചെയ്യുന്നതിന് മുമ്പ് ഷെയര്‍ ചെയ്‌തോളണം!!!

മുക്കിയതിനുള്ളത് വേറെ

മുക്കിയതിനുള്ളത് വേറെ

പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പൊങ്കാല ആയിരുന്നു. ഇപ്പോള്‍ അത് മുക്കിയതിനുള്ള പൊങ്കാല വേറെ കിട്ടിക്കൊണ്ടിരിക്കുകയാണ്.

ദേ മുക്കി

ദേ മുക്കി

ഇതിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് അമിട്ടടിച്ചതാണോ. പൊങ്കാലയാകുമ്പോള്‍ എല്ലാം വേണമല്ലോ

അദ്യമായതുകൊണ്ടാ

അദ്യമായതുകൊണ്ടാ

ആദ്യം ആയതുകൊണ്ട് ചെറിയ വിഷമമം ഒക്കെ കോന്നും. പിന്നെ അതങ്ങ് ശീലമായിക്കോളും!

മക്കളെ ഉണ്ടാക്കിക്കൊടുക്കപ്പെടും!

മക്കളെ ഉണ്ടാക്കിക്കൊടുക്കപ്പെടും!

ഇല്ലാത്ത മക്കളെ ഉണ്ടാക്കി, അവര്‍ക്ക് പേരിട്ട്, നിക്കാഹ് നടത്തി, അത് നാട്ടുകാരെ അറിയിച്ച് കൊടുക്കപ്പെടുമത്രെ!

പോസ്റ്റ് മുക്കി പക്ഷി

പോസ്റ്റ് മുക്കി പക്ഷി

ശത്രുഭയത്താല്‍ ഏലസ്സ് ധരിച്ച് പൂമൂടല്‍ നടിയപ്പോള്‍ ഏലസ്സ് വാലസ്ണന്‍, അവസരം നോക്കി കുമ്മനം തിരിച്ചടിച്ചപ്പോള്‍ കുണ്ടികുലുക്കി പക്ഷി, പോസ്റ്റും മുക്കി ഓടിയപ്പോള്‍ പോസ്റ്റ് മുക്കിപ്പക്ഷി!

ഇതൊന്നും പ്രശ്‌നമല്ലെന്ന്!

ഇതൊന്നും പ്രശ്‌നമല്ലെന്ന്!

ഇതുപോലെ കുറേ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടത്രെ എംബി രാജേഷും. എന്നിട്ടും ആ പൊങ്കാലയൊക്കെ രാജേഷ് അന്തസ്സായി വാങ്ങുന്നുണ്ടെന്ന്!

റിലാക്‌സേഷന്‍

റിലാക്‌സേഷന്‍

പോസ്റ്റ് മുക്കി കഴിഞ്ഞപ്പോള്‍ ഒരു റിലാക്‌സേഷന്‍ ഒക്കെ ഉണ്ട്. സ്‌ക്രീന്‍ഷോട്ട് ഒന്നും എടുത്തില്ലല്ലോ അല്ലേ!

മോദിയുടെ മകളും

മോദിയുടെ മകളും

ഇനിയിപ്പോള്‍ നരേന്ദ്ര മോദിയുടെ മകള്‍ നന്ദിതയെ കല്യാണം കഴിച്ചത് മലപ്പുറത്തെ മജീദ് ആണെന്ന് കൂടി പറയുമോ ആവോ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+