കൊല്ലം വെടിക്കെട്ട് അപകടം: പിന്നില്‍ സിപിഎമ്മെന്ന് ആര്‍എസ്എസ് കുപ്രചാരണം?

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ടപകടത്തിന് പിന്നില്‍ സിപിഎം ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നു. ആര്‍എസ്എസ് അനുകൂല പ്രൊഫൈലുകള്‍ വഴിയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.

ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള തീവ്രവാദി ആക്രമണമാണെന്നും ചിലര്‍ ആക്ഷേപിയ്ക്കുന്നുണ്ട്. സിപിഎമ്മും മുസ്ലീങ്ങളും ആണ് ഇതിന് പിന്നില്‍ എന്നാണ് ചിലരുടെ കണ്ടെത്തല്‍.

ട്വിറ്ററില്‍ ചിലര്‍ പ്രചരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പക്ഷേ ഇതെല്ലാം പുറം ലോകത്ത് ഏത് രീതിയിലായിരിക്കും നിരീക്ഷയ്ക്കപ്പെടുക എന്നത് വലിയ പ്രശ്‌നം തന്നെയാണ്.

കണ്ണൂര്‍ സംഭവം

കണ്ണൂര്‍ സംഭവം

കണ്ണൂരില്‍ അടുത്തിടെയാണ് വീട്ടിലെ വെടിമരുന്ന് ശാലയില്‍ തീപ്പിടിത്തമുണ്ടായ സംഭവമാണ് ചിലര്‍ ഇതിനോട് കൂട്ടി വായിക്കുന്നത്. ആ സംഭവത്തില്‍ അറസ്റ്റിലായ ആള്‍ ആണ് സിപിഎമ്മുകാര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നതെന്നാണ് ആരോപണം.

സിപിഎം-മുസ്ലീം തീവ്രവാദികള്‍

സിപിഎം-മുസ്ലീം തീവ്രവാദികള്‍

കൊല്ലത്തെ ക്ഷേത്രത്തില്‍ വന്‍ ബോംബ് സ്‌ഫോടനം ഉണ്ടായി എന്നായിരുന്നു മറ്റൊരു ട്വീറ്റ്. സിപിഎം-മുസ്ലീം തീവ്രവാദികള്‍ ആണ് ഇതിന് പിന്നിലെന്നും!

ഹിന്ദുക്കളെ

ഹിന്ദുക്കളെ

പാവപ്പെട്ട, നിഷ്‌കളങ്കരായ നൂറ് കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു എന്നൊക്കെയാണ് എഴുതി വിട്ടിരിയ്ക്കുന്നത്.

തീവ്രവാദികള്‍ തന്നെയെന്ന്...

തീവ്രവാദികള്‍ തന്നെയെന്ന്...

കൊല്ലത്ത് സംഭവിച്ചത് ഒരു വെടിക്കെട്ട് അപകടം അല്ലെന്നാണ് ഓം ഹിന്ദു ക്രാന്തി ആര്‍എസ്എസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉടമ എഴുതി വച്ചിരിയ്ക്കുന്നത്. അത് വലിയ ബോംബ് സ്‌ഫോടനം തന്നെയത്രെ!!!

പിന്നില്‍ ജിഹാദികളോ?

പിന്നില്‍ ജിഹാദികളോ?

വെടിക്കെട്ടിനുള്ള വെടിമരുന്ന് ആരാണ് സപ്ലൈ ചെയ്തത് എന്നാണ് മറ്റൊരാളുടെ സംശയം. ഇതിന് പിന്നില്‍ എന്തെങ്കിലും ജിഹാദി അട്ടിമറിയുണ്ടോ എന്നാണ് ഇദ്ദേഹത്തിന്റെ സംശയം.

കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത്

എന്തായാലും കേരളത്തിന് പുറത്താണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത് എന്ന് നമുക്ക് ആശ്വസിയ്ക്കാം.

ഇടപെടണം

ഇടപെടണം

ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി തടയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല. ആര്‍എസ്എസിന്റെ പേരിലാണ് പ്രചാരണം എങ്കില്‍ അവര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരണം.

അക്കൗണ്ട് കാണാനില്ല

അക്കൗണ്ട് കാണാനില്ല

എന്തായാലും ആ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇപ്പോള്‍ ആ ട്വീറ്റുകളൊന്നും കാണാനില്ല.

വീഡിയോ

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+