'അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ വാ'... ആ പെൺകുട്ടിയേയും ദിലീപിന് വേണ്ടി; കൂട്ടിക്കൽ
കൊച്ചി: ദിലീപിന് വേണ്ടി രംഗത്തിറങ്ങിയ ചാവേറുകളില്‍ പ്രധാനിയാണ് മിമിക്രി താരവും അവതാരകനും നടനും ഒക്കെയായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. അതിന്റെ പേരില്‍ പല തവണ പൊങ്കാല ഏറ്റുവാങ്ങിയ ആളും ആണ്.
എന്നാല്‍ ഇപ്പോള്‍ ജയചന്ദ്രന്‍ ചെയ്തതിന് കിട്ടുന്നത് നല്ല മുട്ടന്‍ തെറിവിളി പൊങ്കാലയാണ്. ദിലീപിനെ പിന്തുണച്ചു എന്നതല്ല വിഷയം, അതിന് വേണ്ടി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഏഴുവയസ്സുകാരിയെ പോലും ഉപയോഗപ്പെടുത്തി എന്നതാണ്.
കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജയചന്ദ്രന്‍ മാത്രമല്ല ഇതും പൊക്കിപ്പിടിച്ച് ദിലീപിന് പിന്തുണയ്ക്കുന്നത് എന്നതാണ് വസ്തുത.

തന്നെ തെറിവിളിക്കുന്നവരോട്
ദിലീപിനെ പിന്തുണയ്ക്കുന്നതില്‍ തന്നെ തെറിവിളിക്കുന്നവരോട് എന്ന രീതിയില്‍ ആണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. എന്നാല്‍ ഉപയോഗിച്ച ഭാഷ വളരെ മോശം തന്നെ.

അവയവത്തിന് ഉറപ്പുള്ളവര്‍
'എന്നെ തെറിവിളിക്കുന്നവരില്‍ അവയവത്തിന് ഉറപ്പുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കില്‍ ... വാ, ഈ കുഞ്ഞിന്റെ നിശ്ചല ശരീരത്തിന് പകരം വീട്ടാന്‍ മുന്നില്‍ നില്‍ക്കാം ഞാന്‍' എന്നാണ് ജയചന്ദ്രന്‍ എഴുതിയിരിക്കുന്നത്.

ദിലീപിന് വേണ്ടി
'കഴിയില്ല അല്ലേടാ... ഇതിലെ പ്രതി ദിലീപ് അല്ലല്ലല്ലോ അല്ലേ' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും ജയചന്ദ്രന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരു പോസ്റ്റ്
മിമിക്രി കലാകാരന്‍മാര്‍ എന്ന ഫേസ്ബുക്കിലെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ പോസ്റ്റില്‍ ദീലിപിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടും ഇല്ല.

ശരീര പുഷ്ടിയുള്ളവര്‍ മാത്രം അല്ലെടാ പെണ്ണ്
ആ പോസ്റ്റ് കൊണ്ട് ജയചന്ദ്രന്‍ അവസാനിപ്പിച്ചി, ശരീര പുഷ്ടിയുള്ളവര് മാത്രമല്ലെടാ പെണ്ണ്. ഇതും പെണ്ണായിരുന്നെടാ എന്നൊരു കമന്റും പോസ്റ്റിന് താഴെ അടിച്ചുവച്ചു. ഇത് കൂടിയായപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പലരുടേയും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ആയി.

പച്ചത്തെറിവിളി
ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തിയ കൂട്ടിക്കല്‍ ജയചന്ദ്രന് കിട്ടിക്കൊണ്ടിരിക്കുന്നത് പച്ചത്തെറിയുടെ പൊങ്കാലയാണ്. ഒരിക്കല്‍ വായിച്ചാല്‍ പിന്നെ ജയചന്ദ്രനെന്നല്ല, ആരും ഇടില്ല ഇത്തരം പോസ്റ്റുകള്‍.

ക്രൂരമായിപ്പോയി
കൂട്ടിക്കല്‍ ജയചന്ദ്രന്‍ ദിലീപിനെ പിന്തുണയ്ക്കുന്നതില്‍ പലര്‍ക്കും പ്രശ്‌നമില്ല. പക്ഷേ, എന്തിനാണ് ആ പാവം പെണ്‍കുട്ടിയുടെ ഫോട്ടോ അതിന് വേണ്ടി ഉപയോഗിക്കുന്നതാണ് എന്നാണ് അവര്‍ ചോദിക്കുന്നത്.

കുടുംബത്തിന് വരെ തെറിവിളി
എന്നാല്‍ ജയചന്ദ്രനെ തെറിവിളിക്കുന്നവരുടെ നിലവാരം അതിലും താഴെയാണ് എന്നതാണ് വസ്തുത. അമ്മയേയും ഭാര്യയേയും ഒക്കെ ചേര്‍ത്താണ് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി

അത് ചെയ്തവനേക്കാള്‍
ആ കുട്ടിയെ കൊല ചെയ്തതിനേക്കാള്‍ തരം താണ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ജയചന്ദ്രന്‍ ചെയ്തിരിക്കുന്നത് എന്ന് പോലും പറയുന്നുണ്ട് ചിലര്‍. എന്തായാലും ജയചന്ദ്രന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
ഇതാണ് ആ പോസ്റ്റ്
ഇതാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്.


Click it and Unblock the Notifications
