'കൗതുകം ലേശം കൂടുതലാ...' കുമ്മനം മുതല്‍ കുഞ്ഞാവ വരെ!!! കൗതുകം കൂടിയപ്പോള്‍ സംഭവിച്ചത്...
ഗോദ എന്ന സിനിമ അത്യാവശ്യം സൂപ്പര്‍ ഹിറ്റ് ആയി തീയേറ്ററുകളില്‍ ഓടിയതാണ്. ടൊറന്റിലും സംഗതി ഹിറ്റാണ്. അതില്‍ ഹരീഷ് കണാരന്റെ കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല.
ഗോദയിലെ ഹരീഷിന്റെ ക്ലാസ്സ് ഡയലോഗ് ആണ് ' കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം' എന്നത്. അതാണ് കുറച്ച് ദിവസങ്ങളായി ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ഇര!
കുമ്മനം രാജശേഖരന് മുതല്‍ കുഞ്ഞാവ വരെയുള്ള ട്രോള്‍ താരങ്ങള്‍ പോലും ഈ ട്രോളില്‍ ഏതാണ്ട് മുങ്ങിപ്പോയിട്ടുണ്ട്!!!

ദിലീപിനും
ദിലീപ് വ്യാജരേഖയുണ്ടാക്കി എന്നാണല്ലോ ഇപ്പോഴത്തെ ഏറ്റവും പുതിയ ആരോപണം. കൗതുകം ലേകം കൂടിപ്പോയതുകൊണ്ടാണത്രെ.

സെവാഗിന്റെ കാര്യം
ആര്‍ക്കും തോന്നും ഇത് ശരിയാണെന്ന്. കൗതുകം കൂടിപ്പോയതുകൊണ്ട് മാത്രം എത്ര കളിയില്‍ സെവാഗ് ഇങ്ങനെ ഔട്ടായിപ്പോയിട്ടുണ്ട്.

കൗതുകം കൂടിയാല്‍
കൗതുകം ഇത്തി കൂടിയതുകൊണ്ട് എന്‍ഫീല്‍ഡിന്റെ സൈലന്‍സര്‍ തൊട്ടുനോക്കിയതാ... ഇനിയിപ്പോള്‍ മാപ്പാക്കുകയൊന്നും വേണ്ടി വരില്ല.

വേണ്ടായിരുന്നു
വല്ല പാമ്പും കോണിയും പോലെ ആയിരിക്കും എന്ന് കരുതി കളിച്ച് തുടങ്ങിയതാ. ഓജോ ബോര്‍ഡ് ആയിരുന്നു. കൗതുകം കൂടിയപ്പോള്‍ കിട്ടിയ പണിയേ...

ശരിക്കും അത് തന്നെ!!!
പട്ടാളത്തിലെ മാമുക്കോയയെ ഓര്‍മയുണ്ടാകുമല്ലോ അല്ലേ... കൗതുകം കൂടിപ്പോയാല്‍ ഇങ്ങനേയും സംഭവിക്കും.

ലാത്തിച്ചാര്‍ജ്ജ്
സമരത്തിന്റെ ഇടയിലൊക്കെ പോയി പെട്ടവര്‍ക്ക് അറിയാമായിരിക്കും. ആര് പറഞ്ഞാലും കേള്‍ക്കില്ലല്ലോ... കൗതുകം അല്ലേ!

ട്രോളന്റെ കൗതുകം
ഏത് ട്രോളിലായാലും കുമ്മനത്തിന്റെ തല വക്കാതിരുന്നാല്‍ ഒരു സമാധാനവും ഉണ്ടാവില്ല. പക്ഷേ അച്ഛന്റെയും അമ്മയുടേയും കല്യാണ ഫോട്ടോയില്‍ ആ കൗതുകം കാണിച്ചതാ.... ഇനിയിപ്പോള്‍ മാപ്പാക്കാന്‍ പറ്റുമോ ആവോ!

കുഞ്ഞാവ കൗതുകം
ഒരു ചെടി നട്ടുകഴിഞ്ഞാല്‍ പിന്നെ കുഞ്ഞാവയ്ക്ക് ഒടുക്കത്തെ കൗതുകം ആയിരിക്കും. വേര് വന്നോ എന്ന് പറിച്ച് നോക്കുന്നത് ഒരു തെറ്റാണോ!

ഹനുമാന്റെ കൗതുകം
മൃതസഞ്ജീവനി തിരഞ്ഞ് പോയതാ... കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ കൗതുകം ലേശം കൂടിപ്പോയി. അപ്പോള്‍ ആ മല തന്നെ എടുത്തിങ്ങ് പോന്നു

പള്‍സര്‍ സുനിയുടെ കൗതുകം
പരസ്പരം ഫോണില്‍ ബന്ധപ്പെടരുത് എന്നായിരുന്നത്രെ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള കരാര്‍... പക്ഷേ പറഞ്ഞിട്ടെന്താ... കൗതുകം ലേശം കൂടിപ്പോയി.

പോലീസ് ജീപ്പിന്റെ മുന്നിലും
ഫ്രൂട്ടി പാക്കറ്റ് വണ്ടിയുടെ ടയറിന്റെ അടിയില്‍ വച്ച് പൊട്ടിക്കാന്‍ എല്ലാവര്ക്കും കൗതുകം കാണും. എന്നാല്‍ അത് പോലീസ് ജീപ്പിന്റെ ടയറിന്റെ അടിയില്‍ വച്ചാലോ!

കുമ്മനത്തിന്റെ കൗതുകം
മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ കയറിയതിനാണല്ലോ കുമ്മനത്തെ ട്രോളാക്കി മാറ്റിയത്. അതിപ്പോള്‍ കൗതുകം കൂടിപ്പോയതുകൊണ്ടാണെന്ന് പറഞ്ഞാലോ!

മോദിയുടെ കൗതുകം
മോദിജിയുടെ കൗതുകം എന്തായിരുന്നു എന്നല്ലേ... നോട്ട് നിരോധനം ആയിരുന്നത്രെ! കൗതുകം വളരെ കൂടുതലായിപ്പോയി!!!

എന്‍ജിനീയറിങ്
എല്ലാവരും പറയുന്നത് കേട്ട് എന്ജിനീയറങ്ങിന് ചേര്‍ന്നവരും ഇപ്പോള്‍ പറയുന്നത് ഇങ്ങനെ ആണത്രെ... കൗതുകം ലേശം കൂടുതലായിപ്പോയി!

കാമുകിയുടെ കൗതുകം
തേച്ചിട്ട് പോയ കാമുകി തിരിച്ച് വന്നപ്പോഴും ഇത് തന്നെ ആണത്രെ പറഞ്ഞത്. കൗതുകം ലേശം കുടുതലാണ്, മാപ്പാക്കണമെന്ന്!!

ഡിങ്കനാണ് ദൈവം!!!
മരിച്ച് പരലോകത്ത് എത്തിയപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്. ഡിങ്കനായിരുന്നു ശരിക്കും ദൈവം എന്ന്. പാവം മായാവിസ്റ്റ്, കൗതുകത്തിന്റെ കാര്യമൊക്കെ ഇനി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...

100 ൽ വിളിച്ച കൗതുകം
100 ല്‍ വിളിച്ചാല്‍ പോലീസ് വരുമോ? കൗതുകം ലേശം കൂടുതലായിരുന്നു. ഇനിയിപ്പോള്‍ 101 വിളിച്ച് തിരിച്ചെത്തിക്കുമായിരിക്കും.

ലാബിലെ കൗതുകം
കംപ്യൂട്ടര്‍ ലാബില്‍ വച്ച് മൗസ് അഴിച്ച് നോക്കാന്‍ തോന്നുന്നത് ഒരു കൗതുകമല്ലേ... ടീച്ചര്‍ മാപ്പാക്കുമായിരിക്കും!

സാംസങ് ആണ് ഫോണ്‍
സാംസങിനെ ഇപ്പോള്‍ ഹാങ്സണ് എന്നാണല്ലോ വിളിക്കുന്നത്. കൗതുകം കൂടിപ്പോയിട്ട് ഒരേ സമയം ഫേസ്ബുക്കും വാട്സ് ആപ്പും ഓണാക്കിയാല്‍ മാപ്പ് പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഉണ്ടാവില്ല!

കൗതുകം പ്രേമം
ക്ലാസ്സ് മേറ്റിനെ പ്രൊപ്പോസ് ചെയ്ത് പണി കിട്ടിയാല്‍ ഇങ്ങനെ പറഞ്ഞാല്‍ മതി.... കൗതുകം ലേശം കൂടുതലാ, പെങ്ങള് മാപ്പാക്കണം എന്ന്!

ബിജെപി കൗതുകം
താജ്മഹല്‍ നിര്‍മിച്ചത് രാജ്യദ്രോഹികള്‍ ആണ് എന്നല്ലേ ഇപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത്. വോട്ട് ചെയ്ത് ജയിപ്പിച്ചവര് പറയുന്നത് ഇപ്പോള്‍ ഇങ്ങനെ ആണത്രെ!
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications