Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഡി പുറത്തായപ്പോള്‍ ശശികല വീണ്ടും 'പ്ലിംഗ്'... ട്രോള്‍ പൊങ്കാല!!!

മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷിയ്ക്കാന്‍ ശ്രമിച്ച് നൗഷാദിന്റെ പ്രവൃത്തി മണ്ടത്തരം എന്ന് പറഞ്ഞ കെപി ശശികലയ്ക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തതാണ്. ദിവസങ്ങള്‍ അധികം കഴിയും മുമ്പിതാ വീണ്ടും ശശികലയ്ക്ക് സോഷ്യല്‍ മീഡിയ വക 'പൊങ്കാല'.

ക്ഷേത്രങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനം സര്‍ക്കാര്‍ ഖജനാവിലേയ്ക്കാണ് പോകുന്നതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ശശികല റിപ്പോര്‍ട്ടര്‍ ടിവിയില്‍ പറഞ്ഞത്. സിഡി ഹാജരാക്കാന്‍ വിഡി സതീശനെ വെല്ലുവിളിയ്ക്കുകയും ചെയ്തു.

സതീശന്‍ സിഡി ഹാജരാക്കിയതോടെ ശശികല 'പ്ലിംഗ്' ആയിപ്പോയി. പിന്നെ സോഷ്യല്‍ മീഡിയ വെറുതേയിരിയ്ക്കുമോ....

 അന്നും ഇന്നും

അന്നും ഇന്നും

ശശികല്ക്ക് അന്നും ഇന്നും വലിയ മാറ്റമൊന്നും ഇല്ലെന്നാണ് ട്രോളന്‍ പറയാന്‍ ഉദ്ദേശിച്ചത്.

 പാവം ഉമ്മച്ചന്‍

പാവം ഉമ്മച്ചന്‍

സംഭവം ശശികലയ്ക്ക് വച്ചതാണ്. പക്ഷേ കൊണ്ടത് ഉമ്മന്‍ ചാണ്ടിയ്ക്കും. സംഭവം 'സിഡി' ആണല്ലോ...

ഇതുപോലൊരു ടീച്ചര്‍

ഇതുപോലൊരു ടീച്ചര്‍

എല്ലാവര്‍ക്കും പറയാനുണ്ടാകും ഇതുപോലെ ഒരു ടീച്ചറെ കുറിച്ച്!!!

നല്ല കമ്പനി

നല്ല കമ്പനി

കുറച്ച് നാളായി വെള്ളാപ്പള്ളി നടേശനേയും കെപി ശശികലയേയും ഒരുമിച്ചാണ് ചിലര്‍ ട്രോളുന്നത്.

ചീട്ട് കീറി!!!

ചീട്ട് കീറി!!!

വിഡി സതീശന്‍ സിഡി ഹാജരാക്കുമെന്ന് ശശികല സ്വപ്‌നത്തില്‍ പോലും വിചാരിച്ചുകാണില്ല. എന്തായാലും അതോടെ ചീട്ട് കീറി

മന്ത്രിയ്ക്കും ഉണ്ട്

മന്ത്രിയ്ക്കും ഉണ്ട്

ക്ഷേത്ര വരുമാനത്തെകുറിച്ച് നിയമസഭയില്‍ മറുപടി പറഞ്ഞ ദേവസ്വം മന്ത്രിയ്ക്കും ഉണ്ട് ട്രോള്‍ പണി.

ചര്‍ച്ചകഴിഞ്ഞപ്പോള്‍

ചര്‍ച്ചകഴിഞ്ഞപ്പോള്‍

വെല്ലുവിളിയ്ക്കുമ്പോള്‍ കെപി ശശികലയ്ക്ക് വലിയ ആവേശമായിരുന്നു. എന്നാല്‍ സിഡി പുറത്ത് വന്നപ്പോള്‍ ഇങ്ങനെയായിപ്പോയി.

ഹിന്ദു ഉണര്‍ന്നാല്‍

ഹിന്ദു ഉണര്‍ന്നാല്‍

ഹിന്ദുക്കള്‍ ഉണരേണ്ട സമയം ആയിക്കഴിഞ്ഞു എന്ന രീതിയിലുള്ള പ്രസംഗങ്ങള്‍ക്ക് പ്രസിദ്ധയാണ് കെപി ശശികല. ട്രോളന്‍ ഉദ്ദേശിച്ചതും അത് തന്നെ.

 ഇനി വെള്ളാപ്പള്ളി പറയട്ടെ

ഇനി വെള്ളാപ്പള്ളി പറയട്ടെ

കഴിഞ്ഞ മാസം വെള്ളാപ്പള്ളിയായിരുന്നു താരം. ഡിസംബര്‍ പുലര്‍ന്നപ്പോള്‍ ശശികലയായി. ഇനി വീണ്ടും വെള്ളാപ്പള്ളിയ്ക്ക് പറയാം.

അപ്പോഴും പിന്നീടും

അപ്പോഴും പിന്നീടും

ചാനല്‍ ചര്‍ച്ചയുടെ സമയത്തും അതിന് ശേഷവും ഉള്ള ഭാവങ്ങളെ ഇങ്ങനേയും ഉപമിയ്ക്കാം.

 ഇത് അതല്ല

ഇത് അതല്ല

സിഡി പുറത്ത് വിട്ടു എന്ന് കേട്ടപ്പോള്‍ പലരും പ്രതീക്ഷിച്ചു. പിന്നീടാണ് മനസ്സിലായത് പ്രസംഗത്തിന്റെ സിഡി ആണെന്ന്.

ദൈവങ്ങളുടെ അവസ്ഥ

ദൈവങ്ങളുടെ അവസ്ഥ

സത്യത്തില്‍ ദൈവങ്ങളൊക്കെ ഇപ്പോള്‍ ഇങ്ങനെ ഇരുന്ന് ചിന്തിയ്ക്കുന്നുണ്ടാകും.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+