മോഹന്‍ലാല്‍ 'ഛോട്ടാ ഭീം' എങ്കില്‍ മമ്മൂട്ടി കെആര്‍കെയ്ക്ക് സി ഗ്രേഡ് നടൻ... പച്ചത്തെറി!!!
കെആര്‍കെ എന്ന് പേര് മലയാളികള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു ആദ്യം. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഹം 'മഹാഭാരതം' എന്ന പേരില്‍ സിനിമയാക്കുന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് കെആര്‍കെയെ മലയാളികള്‍ അറിഞ്ഞത്. മോഹന്‍ലാല്‍ ഭീമനല്ല ഛോട്ടാ ഭീം ആണെന്ന് പറഞ്ഞായിരുന്നു കെആര്‍കെയുടെ പരിഹാസം.
അതിന് ശേഷം കെആര്‍കെയ്ക്ക് പൊങ്കാല മഹോത്സവം തന്നെ ആയിരുന്നു. ഷറപ്പോവയ്ക്കും പാകിസ്താന് ആര്‍മിക്കും പൊങ്കാലയിട്ട മല്ലൂസിനോടാണോ കളി!!!
ഇപ്പോഴിതാ കെആര്‍കെ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. അന്ന് മോഹന്‍ലാല്‍ എങ്കില്‍ ഇന്ന് മമ്മൂട്ടിയാണ് കെആര്‍കെയുടെ ഇര. മമ്മൂട്ടിയെ അറിയുക പോലും ഇല്ലത്രെ അങ്ങേര്....

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ വേണ്ടി തനിന് പൈസ തന്നത് മമ്മൂട്ടിയാണോ എന്ന് മോഹന്‍ലാല്‍ ആരോടോ ചോദിച്ചു എന്നും പറഞ്ഞായിരുന്നു ട്വീറ്റ് തുടങ്ങിയത്. അതില്‍ നിര്‍ത്തിയില്ല കെആര്‍കെ.

തനിക്ക് അങ്ങനെ ആരും പണം തന്നിട്ടില്ല. മമ്മൂട്ടി എന്ന സി ഗ്രേഡ് നടനെ തനിക്ക് അറിയുക പോലും ഇല്ലെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചത്.

ഇന്ത്യന്‍ സിനിമ രംഗത്തെ കുറിച്ച് അത്യാവശ്യം ബോധ്യമുള്ളവര്ക്കൊക്കെ മമ്മൂട്ടി എന്ന മഹാനടനെ അറിയുന്നുണ്ടാവും. പക്ഷേ കെആര്‍കെയ്ക്ക് അറിയില്ലെങ്കില്‍ എന്ത് ചെയ്യാന്‍.

മോഹന്‍ലാലിനെ കെആര്‍കെ പരിഹസിച്ചപ്പോള്‍ അതിനെതിരെ അതിശക്തമായി രംഗത്ത് വന്നവരില്‍ മമ്മൂട്ടി ഫാന്‍സും ഉണ്ടായിരുന്നു. അപ്പോള്‍ പിന്നെ മമ്മൂക്കയെ പരിഹസിച്ചാല്‍ ലാലേട്ടന് ഫാന്‍സ് വെറുതേയിരിക്കുമോ...

കെആര്‍കെയുടെ ട്വീറ്റിന് താഴെ ഇപ്പോള്‍ തെറിവിളികളുടെ ബഹളമാണ്. അച്ഛനും അമ്മയ്ക്കും ഒക്കെ ആണ് തെറിവിളി.

കെആര്‍കെയ്ക്ക് എന്തായാലും മലയാളം അറിയില്ല. പക്ഷേ പൊങ്കാലയിടുന്നവര്‍ക്ക് അതൊരു വിഷയമേ അല്ലല്ലോ. പച്ച മലയാളത്തിലാണ് തെറിവിളി.

'സി ഗ്രേഡ് ആക്ടര്‍ അന്റെ വാപ്പ' എന്നാണ് ഒരു പ്രതികരണം. ടീം മോഹന്‍ലാല്‍ ഫാന്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഈ പ്രതികരണം

കെആര്‍കെ എന്ന മലരന് വേണ്ടത് പബ്ലിസിറ്റി മാത്രമാണ് എന്നാണ് മമ്മൂക്ക ബോയ്സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള പ്രതികരണം. അന്ന് ലാലേട്ടനെ ചൊറിഞ്ഞതും ഇപ്പോള്‍ മമ്മൂട്ടിയെ കളിയാക്കുന്നതും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പറയുന്നു.

നീയൊക്കെ അര ട്രൗസറും ഇട്ടോണ്ട് അജന്തയില്‍ ആദിപാപം കണ്ടോണ്ട് നടക്കുന്ന ടൈമില്‍ നമ്മളീ സീന്‍ വിട്ടതാണ്. നിന്റെയൊക്കെ അപ്പനോട് ചോദിച്ചാല്‍ അറിയാം... മമ്മൂട്ടി ആരാണെന്ന്!! മറ്റൊരു പ്രതികരണം.

മമ്മൂട്ടി സി ഗ്രേഡ് ആക്ടര്‍ ആണെങ്കില്‍ കെആര്‍കെ 'സെഡ്' ഗ്രേഡ് ആക്ടര്‍ ആണെന്നാണ് വേറൊന്ന്. സെഡിന് താഴെ വേറെ അക്ഷരം ഒന്നും ഇംഗ്ലീഷില്‍ ഇല്ലല്ലോ...

ജാലിയന്‍ വാലാബാഗിനും ഭോപ്പാല്‍ ദുരന്തത്തിനും ശേഷം ഉള്ള ഏറ്റവും വലിയ ദുരന്തമാണ് കെആര്‍കെ എന്നാണ് മറ്റൊരാള്‍ക്ക് പറയാനുള്ളത്.

മമ്മൂട്ടിയെ അറിയുക പോലും ഇല്ല എന്നല്ലേ പറഞ്ഞത്. പിന്നെങ്ങനെയാ അദ്ദേഹം സി ഗ്രേഡ് ആണോ ബി ഗ്രേഡ് ആണോ എന്നൊക്കെ പറയുന്നത് എന്നാണ് മറ്റൊരാളുടെ സംശയം.

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഇങ്ങനത്തെ പോക്രിത്തരങ്ങള്‍ കാണിക്കുന്നത് എങ്കില്‍ നടുറോഡില്‍ തുണി ഉടുക്കാതെ നടക്കുന്നതാണ് നല്ലത് എന്നാണ് വേറെ ഒരു ഉപദേശം.

തുടക്കത്തില്‍ വലിയ തെറിവിളികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കമന്റുകളിലേക്ക് കൂടുതല്‍ കടന്നാല്‍ കാണാന്‍ പറ്റുക പച്ചത്തെറികളാണ്. ഭാഗ്യം കെആര്‍കെയ്ക്ക് മലയാളം വായിക്കാന്‍ അറിയില്ലല്ലോ!!!
|
ഇതായിരുന്നു കെആര്‍കെയുടെ ട്വീറ്റ്.
-
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ് -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
'സുരേഷ് ഗോപിക്ക് ആ നിർമ്മാതാവ് കിടപ്പാടം വിറ്റാണ് പണം കൊടുത്തത്, വീട്ടിൽപ്പോയി ഭിക്ഷ യാചിക്കുന്നത് പോലെ' -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!










Click it and Unblock the Notifications