Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ നോക്കി സ്വയംഭോഗം ചെയ്ത ആ യുവാവ്.. ഒരു കെഎസ്ആർടിസി വനിതാ കണ്ടക്ടർ പറയുന്നു... കുറിപ്പ് വൈറൽ!!

കെ എസ് ആർ ടി സി ബസിൽ ഇരുന്ന് ഒരു പെൺകുട്ടിയെ നോക്കി സ്വയം ഭോഗം ചെയ്ത ആളുടെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നല്ലോ. പെൺകുട്ടി തന്നെയാണ് ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോട്ടയത്ത് വെച്ച് എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഞരമ്പുരോഗിയായ യുവാവിന് പണി കൊടുത്തത്.

കെ എസ് ആർ ടി സി ബസിലെ യാത്രക്കാർക്ക് മാത്രമല്ല, വനിതാ കണ്ടക്ടർമാർക്കും ഉണ്ട് സമാനമായ ചീത്ത അനുഭവങ്ങൾ, അവരിലൊരാൾ ഇതാ അത്തരമൊരു അനുഭവം തുറന്നെഴുതുന്നു.. തന്നെ നോക്കി സ്വയംഭോഗം ചെയ്തയാളെക്കുറിച്ച് വനിതാ കണ്ടക്ടര്‍ എഴുതിയ കുറിപ്പ് വൈറലാകുന്നുണ്ട് ഇപ്പോൾ. അതിങ്ങനെ..

പ്രാരാബ്ധക്കാരായ കുടുംബം

പ്രാരാബ്ധക്കാരായ കുടുംബം

കൂലിപ്പണിക്കാരായ വാര്‍ധക്യം ചെന്ന അച്ഛനും അമ്മയും. ബിരുദത്തിനു പഠിക്കുന്ന അനുജത്തി. കുടുംബത്തിലെ മൂത്ത മകളായ യുവതിയാണ് ഈ പോസ്റ്റ് എഴുതിയത്. ബിരുദം കഴിഞ്ഞ് ബിരുദാനന്തര ബിരുദത്തിനു പ്രൈവറ്റ് ആയി രെജിസ്റ്റര്‍ ചെയ്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ 6000 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്ത്കൊണ്ടിരിക്കുമ്പോഴാണ് പി എസ് സി വഴി കെ എസ് ആർ ടി സിയിലേക്ക് കണ്ടക്ടര്‍ മാരുടെ അപേക്ഷ ക്ഷണിച്ചത്.

ആദ്യത്തെ ജോലി

ആദ്യത്തെ ജോലി

അപേക്ഷ അയച്ച് ടെസ്റ്റും ഇന്റര്‍വ്യൂ വും കഴിഞ്ഞ് ജോലി ലഭിച്ചു.വീട്ടില്‍ നിന്നും പോയി വരാവുന്ന ഡിപ്പോയിലാണ് പോസ്റ്റിങ്ങ്‌ ലഭിച്ചത്. കേരളത്തിന്‍റെ വടക്കന്‍ ജില്ലയിലെ ഒരു ചെറിയ ഡിപ്പോയില്‍ ജോലിക്ക് പ്രവേശിച്ചത്‌ വലിയ പ്രതീക്ഷകളോടെയാണ്. ആദ്യം കിട്ടിയ ഡ്യുട്ടി ആ ഗ്രാമത്തിലേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു.

തട്ടലും മുട്ടലും

തട്ടലും മുട്ടലും

രാവിലെ ആര് മണിക്ക് തുടങ്ങുന്ന ഡ്യുട്ടി രാത്രി എട്ടു മണിക്കാണ് അവസാനിക്കുന്നത്. സ്ഥിരമായി ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ ഈ ബസില്‍ ഡ്യുട്ടിക്ക് പോകുമ്പോള്‍ നേരിടുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകുന്നില്ല. ഇപ്പോള്‍ ആ റൂട്ട് മാറ്റി വേറെ റൂട്ടിലാണ്‌ ഷെഡ്യൂള്‍ കിട്ടിയത്. ഇപ്പോഴത്തെ റൂട്ടില്‍ തിരക്ക് കൂടുതലാണ് ഇങ്ങനെ തിരക്കുള്ള ബസില്‍ യാത്രക്കാര്‍ക്ക് ടിക്കെറ്റ് കൊടുക്കുമ്പോള്‍ തട്ടലും മുട്ടലുമായി പൂവാലന്മാര്‍ പുറകെ കൂടുന്നത് നിത്യാനുഭാവമാണ്.

50 വയസിന് മേൽ പ്രായമുള്ളവർ

50 വയസിന് മേൽ പ്രായമുള്ളവർ

മനപൂര്‍വ്വം തിക്കും തിരക്കും ഉണ്ടാക്കി തട്ടിയും മുട്ടിയും സുഖിക്കുന്നവരില്‍ ഏറെയും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. സ്വന്തം അച്ഛന്റെ പ്രായമുള്ളവര്‍ പോലും മുന്നിലും പിന്നിലും തട്ടിയും മുട്ടിയും രസിക്കുന്നത് കാണുമ്പോള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. ഈ ട്രിപ്പുകളില്‍ തട്ടലും മുട്ടലും മാത്രമേയുള്ളൂവെങ്കിലും നേരത്തെ ജോലി ചെയ്തിരുന്ന ഷെഡ്യൂലില്‍ സ്വയഭോഗം വരെ നേരില്‍ കണ്ടു.

ഒരു സ്ഥിരം അനുഭവം

ഒരു സ്ഥിരം അനുഭവം

ഒരു മലയോര പ്രദേശത്ത് നിന്നും സന്ധ്യക്ക്‌ തിരിച്ചു വരുന്ന ട്രിപ്പില്‍ സ്ഥിരമായി ഒരു യുവാവ് കയറും. ഏകദേശം 30 മിനിറ്റ് ദൂരം കഴിഞ്ഞ് മറ്റൊരു സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങും. മിക്ക ദിവസങ്ങളിലും ഈ ഭാഗത്ത്‌ വരുമ്പോള്‍ ബസില്‍ വിരലിലെണ്ണാവുന്ന യാത്രക്കാരെ കാണൂ. ആളൊഴിഞ്ഞ ബസില്‍ കണ്ടക്ടര്‍ സീറ്റിന്‍റെ എതിര്‍വശത്തുള്ള സീറ്റിനു പിന്നിലുള്ള സീറ്റിലാണ് ഇയാള്‍ ഇരിക്കുന്നത്. എനിക്ക് തിരിഞ്ഞു നോക്കിയാലെ ഇയാളെ കാണാന്‍ കഴിയു.

ഞെട്ടിക്കുന്ന കാഴ്ച

ഞെട്ടിക്കുന്ന കാഴ്ച

ഒരു ദിവസം യാത്രക്കാര്‍ക്ക് ടിക്കെറ്റ് കൊടുത്ത ശേഷം സീറ്റില്‍ വന്നിരുന്ന് ബാഗിലെ തുക എന്നി നോക്കിയാ ശേഷം മുന്നിലിരുന്ന ഒരു യാത്രക്കാരന് ബാലന്‍സ് കൊടുക്കാനുള്ളത് കൊടുത്തിട്ട് തിരിച്ച് സീറ്റില്‍ ഇരിക്കാന്‍ വരുമ്പോള്‍ യാദ്രിശ്ചികമായിട്ടാണ് ഈ യാത്രക്കാരനെ ശ്രദ്ധിക്കുന്നത്. എന്റെ മുഖത്ത് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതായിട്ടാണ് കണ്ടത്. എന്‍റെ മനസ്സൊന്ന് പിടഞ്ഞു.

ഒരു ദിവസം പിടികൂടി

ഒരു ദിവസം പിടികൂടി

ഒരു സിനിമയില്‍ എം ജി സോമന്‍ പറയുന്ന പോലെ ഒന്നുറക്കെ ഒച്ച വയ്ക്കാന്‍ പോലും കഴിയാതെ സ്തംഭിച്ചു പോയി. ജീവിതത്തില്‍ ആദ്യമായി കണ്ട കാഴ്ച. ഞാന്‍ കാണാത്ത മട്ടില്‍ സീറ്റില്‍ വന്നിരുന്നു. അയാള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോകുകയും ചെയ്തു. മറ്റൊരു ദിവസം ഇതേ സ്റ്റോപ്പില്‍ നിന്നും അയാള്‍ കയറി ടിക്കെറ്റ് എടുത്തു. ആളൊഴിഞ്ഞ പ്രദേശത്ത് വന്നപ്പോള്‍ സ്വയം ഭോഗം ചെയ്യുന്നത് എന്‍റെ മുന്നിലുള്ള സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്‍ കണ്ടു. അയാള്‍ എഴുന്നേറ്റ് ഈ സ്വയം ഭോഗിയുടെ അടുത്ത് വന്ന് കരണത്തടിച്ചു. ബഹളമായപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇയാളെ ഇറക്കി വിടുകയും ചെയ്തു.

 വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്

വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്

വനിതകള്‍ക്ക് കണ്ടക്ടര്‍ ജോലി ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല. വേറെ നിവര്‍ത്തിയില്, തിരിഞ്ഞു നോക്കുമ്പോള്‍ കുടുംബം, കുടുംബത്തിന്‍റെ ഏക വരുമാനം എന്റെ ജോലിയില്‍ നിന്നുള്ള ശമ്പളം മാത്രം. ഈ അവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ് കെ എസ് ആർ ടി സിയിലെ 9 ശതമാനം വനിതാ കണ്ടക്ടര്‍ മാരും. ഇങ്ങനെ ജോലി ചെയ്താലോ കൃത്യമായി ശമ്പളം കൂടി കിട്ടാതെ വരുമ്പോഴാണ് ഏറെ പ്രയാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+