പെൺകുട്ടികൾക്കെന്താ ലിപ് ലോക്ക് ചെയ്യാൻ പാടില്ലേ? വെറുതേ ചൊറിയാൻ നിക്കരുത്; വായടിപ്പിച്ച് ദുർഗയുടെ വീഡിയോ
കൊച്ചി; കൃഷ്ണ ശങ്കറും-ദുർഗ കൃഷ്ണയും ഒരുമിച്ചെത്തിയ കുടുക്ക് 2025 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ലിപ് ലോക്ക് സീൻ അഭിനയിച്ചതിന് നടി ദുർഗ കൃഷ്ണയ്ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉയരുന്നത്. ദുർഗയെ മാത്രമല്ല അവരുടെ ഭർത്താവ് അർജുൻ രവീന്ദ്രനേയും അധിക്ഷേപിച്ചുള്ള കമന്റുകളാണ് നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കീഴെ നിറയെ. ഇത്തരം വിമർശനങ്ങൾക്ക് വായടിപ്പിച്ചുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്നെ അധിക്ഷേപിച്ച് ഒരു പെൺകുട്ടി ഇട്ട കമന്റ് സ്റ്റോറിയാക്കി കൊണ്ടായിരുന്നു നടി ഇൻസ്റ്റഗ്രാം വീഡിയോയിലെത്തി മറുപടി നൽകിയത്. നടിയുടെ വാക്കുകളിലേക്ക്

കുടുക്ക് 2025ലെ എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ അവസാന ഭാഗത്തെ സീൻ ഒരു ലിപ് ലോക് സീനാണ്. അതാണ് ഇപ്പോള്‍ കേരളത്തിൽ നടക്കുന്ന വലിയ പ്രശ്‌നം. ആ പാട്ടിറങ്ങിയതിന് ശേഷം ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിട്ടുണ്ടായിരുന്നു. ആ അഭിമുഖത്തിൽ അവർ ഈ ലിപ് ലോക്ക് രംഗതങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. അതായത് ആ സീൻ അഭിനയിച്ചപ്പോൾ എന്റേയും നടൻ കിച്ചുവിന്റേയും പങ്കാളികൾ എങ്ങനെയാണ് ഇത് എടുത്തതെന്ന് ചോദിച്ചിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതം ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് രണ്ട് പേർക്കും കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ആ ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവായ ആളും ആയി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല. ഞങ്ങള്‍ രണ്ട് പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ന് എന്റെയും ഭർത്താവ് അർജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു.അയാൾ ചോദിച്ചത് നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലെ എന്നാണ്. ആദ്യം എന്നെ ശവം എന്നൊക്കെ വിളിച്ചാണ് മെസേജ് അയച്ചത്. ആദ്യം ഭീഷണിയായിരുന്നു. പിന്നെ അതിന്റെ താഴെ വന്ന് സോറിയൊക്കെ പറഞ്ഞു. ആ സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് അതിന് താത്പര്യം ഇല്ലായിരുന്നു.

ആ കുട്ടി പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് . ശരിയാണ് അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കുമുണ്ട്. എന്റെ സിനിമ ഇഷ്മില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, അഭിനയം കൊള്ളില്ലേങ്കിൽ അതിനെ വിമർശിച്ചോളൂ. ആ സീൻ നിങ്ങൾക്ക് ഇഷ്ടമായില്ലേങ്കിൽ നിങ്ങൾ കാണേണ്ട.ഒരാളുടെ പേഴ്സണല്‍ ലൈഫിനെ ചൊറിഞ്ഞു കൊണ്ടാവരുത് നിങ്ങളുടെ അഭിപ്രായം. നിങ്ങളുടെ ഭർത്താവിന് നാണമില്ലേ എന്നൊക്കെ ചോദിക്കാൻ എന്റെ കല്യാണത്തിനു മുമ്പ് ഞാൻ ചെയ്തത് സിനിമയാണ്. വിവാഹത്തിന് മുൻപാണ് ഇതിന്റെ ഷൂട്ട് നടന്നത്. ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വയ്ക്കേണ്ടതില്ലല്ലോ.

കല്യാണം കഴിഞ്ഞതു കൊണ്ട് തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇത് കേൾക്കേണ്ടത് എന്റെ അച്ഛനും അമ്മയും ആകുമായിരുന്നേനെ, അല്ലേ. മലയാള സിനിമയില്‍ ഈ ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയൊള്ളൂ, പെൺ കുട്ടികൾക്ക് പറ്റില്ലേ. അല്ലേങ്കിൽ ഇത്തരം ഒരു രംഗം ചെയ്തതിന് എന്തുകൊണ്ടാണ് പെൺകുട്ടികളെ മാത്രം വിമർശിക്കുന്നത്. ലിപ് ലോക്ക് ചെയ്ത കിച്ചു ഭയങ്കര ഹീറോ ആയി എനിക്ക് ലഭിക്കുന്നത് വിമര്‍ശനവും. എന്നെ തെറിവിളിച്ച കുട്ടി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട് സ്റ്റോറി ഡിലീറ്റ് ചെയ്യാൻ. എന്റെ വീട്ടുകാർ കണ്ടാൽ വലിയ പ്രശ്നമാകും എന്നൊക്കെയാണ് പറയുന്നത്.

എന്നേയോ അർജുനേയോ ഈ കമന്റുകളൊന്നും ബാധിക്കുന്നില്ല. അർജുൻ പറഞ്ഞത് ഈ കമന്റുകൾ ഒക്കെ ഒഴിവാക്കി വിടാനാണ്. പക്ഷേ അർജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണും. അവര്‍ക്കപം അവരുടെ മക്കളെ പറ്റി മോശം കേൾക്കുമ്പോൾ വിഷമം ആകുമല്ലോ, ഞങ്ങൾക്കും ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അർജുന് കാര്യങ്ങളൊക്കെ അറിയാം. അദ്ദേഹവും സിനിമാ മേഖലയിൽ ആയത് കൊണ്ട് കുഴപ്പമില്ല.

സിനിമ വേറെ, ജീവിതം വേറെ. ഇഷ്ടമില്ലേങ്കിൽ കാണേണ്ട. അതുകഴിഞ്ഞിട്ട് കുറ്റം പറയുന്നത് ശരിയല്ല.ദയവ് ചെയ്ത് ഇനി മോശം കമന്റുമായി വരേണ്ട. കാരണം ഇതൊക്കെ തന്റെ ജോലിയാണെന്ന് മനസിലാക്കാനുള്ള ബോധം ഒക്കെ ഉള്ള ആളുകളാണ് എന്റേയും അർജുന്റേയും കുടുംബം. അതുകൊണ്ട് ഇനി ചൊറിയേണ്ട., ദുർഗ വീഡിയോയിൽ പറഞ്ഞു.

അതേസമയം ദുർഗയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചില കമന്റുകൾ വായിക്കാം-'ഈ വീഡിയോ കണ്ട് ആ സ്റ്റോറി നോക്കുന്നത് വരെ ഞാൻ പ്രതീക്ഷിച്ചത് ഒരു ആണ്കുട്ടിയെ ആയിരുന്നു പോസ്റ്റ് കണ്ടപ്പോൾ ഒരു പെണ്കുട്ടി. പിന്നീടുള്ള മെസ്സേജ് സ്ക്രീൻഷോട്ട് കൂടെ കണ്ടപ്പോൾ പൂർത്തിയായി. ഇഷ്ടമില്ലാത്തത് സ്ക്രോൾ ചെയ്ത് പോയാൽ പോരെ, ഒരു ബന്ധവും ഇല്ലാത്തവരെ പറ്റി മോശം പറയാൻ നിൽക്കുന്നത് എന്തിനാ? അവരുടെ അഭിനയം ഇഷ്ടമായില്ലേൽ അത് പറയാ. അല്ലാതെ അവരുടെ ഭർത്താവിനെ പറയേണ്ട ആവശ്യം എന്താണ്? അവരവർക്ക് തോന്നുന്നത് മുഴുവൻ ചെയ്യാനുള്ള സ്ഥലമല്ല സോഷ്യൽ മീഡിയ എന്ന് എന്നാണ് മനസ്സിലാക്കുക? ആ കമെന്റ് അവിടെ ഇട്ടാൽ കിട്ടാൻ പോകുന്ന സപ്പോട്ട് പ്രതീക്ഷിച്ചാവും ആ കുട്ടി അത് ചെയ്തത്. So sad'.

'മറ്റുള്ളവർ നമ്മെ എങ്ങനെ കാണുന്നു എന്ന് നോക്കിയാൽ പിന്നെ അതിനേ സമയം കാണൂ. അത് കൊണ്ട് നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യാൻ നമുക്ക് മറ്റുള്ളവരുടെ വെരിഫിക്കേഷൻ certificate ആവശ്യമില്ലല്ലോ. വിമർശിക്കുന്നവർ വിമർശിച്ചോട്ടെ ചേച്ചി, അതിനപ്പുറം മറുഭാഗത്തു സ്നേഹം കൊണ്ട് support ചെയ്യുന്നവർ ഒരുപാടുണ്ട് ചേച്ചി.. We support you'..ഇങ്ങനെ പോകുന്നു കമന്റുകൾ.
Recommended Video
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications