കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുമ്മോജി' ഇട്ടാൽ കുമ്മനംജി ബ്ലോക്കും!!!ഫേസ്ബുക്കിൽ കുമ്മനം രാജശേഖരന് അടപടലം പൊങ്കാല; ബ്ലോക്കാപ്പീസ്

  • By Desk
Google Oneindia Malayalam News

സോഷ്യല്‍ മീഡിയ ഏറ്റവും അധികം ട്രോളുന്ന ബിജെപി നേതാവ് ആരെന്ന് ചോദിച്ചാല്‍ കുമ്മനം രാജശേഖരന്‍ എന്ന് മാത്രം ആയിരിക്കും ഉത്തരം. ഒരുകാലത്ത് കെ സുരേന്ദ്രന്‍ ഒക്കെ ആയിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രധാന ഇര. എന്നാല്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം കുമ്മനം ആണ് താരം.

കുറച്ചിടെയായി കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ ലൈവ് വന്നാലോ, എന്തെങ്കിലും പോസ്റ്റ് ഇട്ടാലോ പരിഹാസ സ്‌മൈലിയുടെ ബഹളം ആണ്. നോക്കുമ്പോള്‍ ഒരുപാട് ലൈക്കുകള്‍ ഒക്കെ കിട്ടിയിട്ടുണ്ടാകും. എന്നാല്‍ റിയാക്ഷന്‍സ് ഭൂരിഭാഗവും പരിഹാസം മാത്രം.

ആ പരിഹാസ സ്‌മൈലിക്ക് ഇപ്പോള്‍ ട്രോളന്‍മാര്‍ പുതിയൊരു പേരും കൊടുത്തിട്ടുണ്ട്- കുമ്മോജി! എന്തായാലും കുമ്മോജി ഇടുന്നവരെ എല്ലാം ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ ഫേസ്ബുക്കില്‍ ബ്ലോക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ പേരില്‍ ട്രോള്‍ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്!

ചാര്‍ളി ചാപ്ലിന്‍ ഒക്കെ ഔട്ട് !!!

ചാര്‍ളി ചാപ്ലിന്‍ ഒക്കെ ഔട്ട് !!!

ഈയിടെയായി ചാര്‍ളി ചാപ്ലിന്റേയും മിസ്റ്റര്‍ ബീനിന്റേയും സിനിമകള്‍ക്ക് വലിയ ഡിമാന്റ് ഒന്നും ഇല്ലത്രെ. കാരണം അതൊക്കെ മടുത്തുപോയി. ചിരിക്കാന്‍ വേണ്ടി ഇവരൊക്കെ ഉള്ളപ്പോള്‍ എന്തിന് വേറെ സിനിമകള്‍!

ബ്ലോക്ക്ഡ്

ബ്ലോക്ക്ഡ്

വലിയ കാര്യത്തില്‍ കുമ്മനം രാജശേഖരന്റെ ലൈവില്‍ പോയി ഒന്ന് പരിഹാസ സ്‌മൈലി ഇട്ടതാണ്. അപ്പോള്‍ തന്നെ ബ്ലോക്കാഫീസിലേക്ക് മാറ്റി!

നോ രക്ഷ!

നോ രക്ഷ!

എന്തിന്റെ പേരില്‍ ആയാലും ബ്ലോക്ക് ചെയ്തവരെ അണ്‍ബ്ലോക്ക് ചെയ്യുന്ന പ്രശ്‌നമേ ഇല്ലത്രെ.. സ്‌മൈലി അടിക്കാന്‍ ആഗ്രഹമുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല!

ട്രോളന്റെ ആഗ്രഹം

ട്രോളന്റെ ആഗ്രഹം

ഇപ്പോള്‍ ട്രോളന്റെ ആഗ്രഹം ഇത് മാത്രമാണത്രെ... കുമ്മനംജിയുടെ ലൈവില്‍ വരണം, കുമ്മോജി ഇടണം, ബ്ലോക്ക് വാങ്ങണം, പോകണം! പിന്നെ അതിന്റെ ട്രോള്‍ കൂടി ഉണ്ടാക്കണം!

ചിരിച്ചാല്‍ പെട്ടു!

ചിരിച്ചാല്‍ പെട്ടു!

കുമ്മനംജിയുടെ ലൈവ് കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ പറ്റില്ലെന്നാണ് ഇവരൊക്കെ പറയുന്നത്. പക്ഷേ, ചിരിക്കാനും പറ്റില്ലല്ലോ! ബ്ലോക്ക് ഒഴിവാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട് ചിരിക്കാതെ നില്‍ക്കുകയാണെന്ന്!

അതൊന്ന് ഒഴിവാക്കിയാല്‍

അതൊന്ന് ഒഴിവാക്കിയാല്‍

ഇപ്പോള്‍ ഏത് പോസ്റ്റ് ഇട്ടാലും കുമ്മനത്തിന്റെ ഗതി ഇതാണ്. സ്‌മൈലി കൊണ്ട് ഒരു ബഹളം. ആ പരിഹാസി സ്‌മൈലി ഒന്ന് ഒഴിവാക്കിക്കിട്ടാന്‍ വല്ല വകുപ്പും ഉണ്ടോ എന്നാണത്രെ ഇപ്പോള്‍ സുക്കര്‍ അണ്ണനോട് ചോദിക്കുന്നത്!

ഒരു കഥ സൊല്ലട്ടുമാ...

ഒരു കഥ സൊല്ലട്ടുമാ...

ക്ലാസ്സില്‍ ഇരുന്ന് ചിരിക്കുന്ന കുട്ടികളെയൊക്കെ പുറത്താക്കുന്ന ഒരു അധ്യാപകന്‍ ഉണ്ടായിരുന്നു. അദ്ദേഹം അക്കാര്യം പറഞ്ഞത് ആരോടാണെന്ന് അറിയാമോ... കുമ്മനത്തിനോട്... ലൈവില്‍ ചിരിക്കുന്നവരെയെല്ലാം ബ്ലോക്കാക്കുന്ന ആളോട്!

ബഹളത്തോട് ബഹളം

ബഹളത്തോട് ബഹളം

സ്‌മൈലിക്കാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് ബ്ലോക്ക് ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴാണെങ്കില്‍ അതും കേട്ടറിഞ്ഞ് ഇതുവരെ സ്‌മൈലി അടിക്കാത്തവര്‍ ഒക്കെ വന്ന് സ്‌മൈലി അടിച്ച് ബ്ലോക്കും വാങ്ങി പോകുന്ന സ്ഥിതി ആയിട്ടുണ്ട്!

ഒരുമിച്ച് ബ്ലോക്ക് ചെയ്യാന്‍...

ഒരുമിച്ച് ബ്ലോക്ക് ചെയ്യാന്‍...

സ്‌മൈലി അടിക്കുന്നവരെ ഓരോരുത്തരെ ആയി ബ്ലോക്ക് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെ സ്‌മൈലി അടിക്കുന്നവരെ എല്ലാവരേയും കൂടി ഒറ്റ അടിക്ക് ബ്ലോക്ക് ചെയ്യാന്‍ ഉള്ള വല്ല സംവിധാനവും ഉണ്ടോ എന്നാണത്രെ ഇപ്പോള്‍ നോക്കുന്നത്!

 രസംപിടിച്ച് വരുവായിരുന്ന്!!!

രസംപിടിച്ച് വരുവായിരുന്ന്!!!

കുമ്മനത്തിന്റെ പോസ്റ്റുകളില്‍ എല്ലാം പോയി സ്‌മൈലി അടിച്ചും, അവിടെയുളള സ്‌മൈലികളുടെ എണ്ണം എടുത്തും ഇങ്ങനെ രസംപിടിച്ച് വരികയായിരുന്നു. അപ്പോഴല്ലേ പിടിച്ച് ബ്ലോക്കാപ്പീസിലേക്ക് അയച്ചത്.. ആ ഫ്‌ലോ അങ്ങ് പോയിക്കാണും!

പേജ് മൊത്തം...

പേജ് മൊത്തം...

കളിയാക്കുന്നവരെ മാത്രമേ ബ്ലോക്ക് ചെയ്യുന്നുള്ളുവത്രെ... അക്കണക്കിന് നോക്കുകയാണെങ്കില്‍ ആ പേജിലെ ഭൂരിപക്ഷം പേരും കളിയാക്കുന്നവര് തന്നെ ആയിരിക്കുമെന്ന്... അപ്പോള്‍ പിന്നെ ആ പേജ് തന്നെ അങ്ങ് ഡിലീറ്റ് ചെയ്യുന്നതല്ലേ നല്ലത് എന്ന്!

ക്ഷീണിച്ച് കാണും!

ക്ഷീണിച്ച് കാണും!

തന്റെ പോസ്റ്റുകള്‍ക്ക് സ്‌മൈലി റിയാക്ഷന്‍ ഇട്ടവരെ മുഴുവന്‍ ബ്ലോക്ക് ചെയ്യാനാണത്രെ പദ്ധതി. അങ്ങനെയെങ്കില്‍ അത് കഴിയുമ്പോഴേക്കും ഏതാണ്ട് ഇതേ അവസ്ഥയില്‍ ആയിക്കാണും! അത്രയ്ക്കും ഉണ്ടാകുമല്ലോ!

അറിയാതെ പറ്റിപ്പോയതാ...!

അറിയാതെ പറ്റിപ്പോയതാ...!

സ്‌മൈലി ഇട്ട ഒരാളെ ഒന്ന് ബ്ലോക്കിയതേ ഉള്ളൂ... പിന്നെ സ്‌മൈലികളുടെ ബഹളം. ഒടുവില്‍ എല്ലാവരേയും ബ്ലോക്കി ബ്ലോക്കി ഈ അവസ്ഥയില്‍ ആയിട്ടുണ്ട്! ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും!

 ഇപ്പോ തീരും!

ഇപ്പോ തീരും!

എത്ര പേരെ എന്ന് വച്ചാണ് കുമ്മനംജി ഫേസ്ബുക്കില്‍ നിന്ന് ബ്ലോക്ക് ചെയ്യുക! ഇനി ഒരു കോടി ആളുകളെ കൂടി ബ്ലോക്ക് ചെയ്താല്‍ മതിയത്രെ!!! കേരളത്തിലെ ജനസംഖ്യയുടെ കണക്കൊന്നും ഇവിടെ ചോദിച്ച് വരരുത്!

കൊച്ചുകുട്ടികളെ പോലെ!

കൊച്ചുകുട്ടികളെ പോലെ!

ഹഹഹ സ്‌മൈലി ഇട്ടാല്‍ അപ്പോള്‍ തന്നെ കിട്ടുമത്രെ ബ്ലോക്ക്... ഇത് കണ്ട് പലരും കെറുവിച്ചിരിക്കുകയാണ്. ഇദ്ദേഹം എന്താണ് ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ പെരുമാറുന്നത് എന്നാണ് പരിഹാസം!

രണ്ടിന്റേയും സ്ഥിതി

രണ്ടിന്റേയും സ്ഥിതി

ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ അത്രയധികം ആളുകളെ ബ്ലോക്ക് ചെയ്യണ്ടേ... ഒടുവില്‍ ബ്ലോക്ക് ബട്ടണിന്റേയും കുമ്മനംജിയുടേയും അവസ്ഥ ഇങ്ങനെ ആയത്രെ! വലിയ ക്ഷീണം കാണും!

കുറേ പേരുണ്ടല്ലോ!

കുറേ പേരുണ്ടല്ലോ!

കുമ്മനം രാജശേഖരന് മാത്രം അല്ല, കെ സുരേന്ദ്രനും ഉണ്ട് ഈ സ്‌മൈലി ശല്യം. ആര്‍ക്കുള്ളതാണ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് നില്‍ക്കാതെ എല്ലാവരേയും ബ്ലോക്കാനാണത്രെ നീക്കം!

ഇതല്ലാതെ വേറെ നിവൃത്തിയില്ല!

ഇതല്ലാതെ വേറെ നിവൃത്തിയില്ല!

ബ്ലോക്ക് കിട്ടിയാല്‍ പിന്നെ അവിടെ പോയി സ്‌മൈലി ഇടാന്‍ ഒന്നും പറ്റില്ലല്ലോ! അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും പോയി ആ സ്‌മൈലിയും ഇട്ട് പൊട്ടിച്ചിരിക്കുകയല്ലാതെ വേറെ എന്ത് വഴി!

ഇനി ആരുണ്ടാവാനാ!

ഇനി ആരുണ്ടാവാനാ!

ഹഹഹ സ്‌മൈലി ഇട്ടവരെയൊക്കെ ബ്ലോക്ക് ചെയ്തു. ഒടുവില്‍ പേജ്ിന്റെ ലൈക്ക് അമ്പത് ശതമാനത്തോളം കുറഞ്ഞു. ഈ അവസ്ഥയില്‍ ആയി!

മോദിയുടെ ആരോഗ്യത്തിന് പിന്നിലെ നിഗൂഢരഹസ്യം പുറത്ത്! പിസി ജോർജ്ജിന്റെ ചികിത്സ... 'ചീത്തവിളി' ട്രോളുകൾമോദിയുടെ ആരോഗ്യത്തിന് പിന്നിലെ നിഗൂഢരഹസ്യം പുറത്ത്! പിസി ജോർജ്ജിന്റെ ചികിത്സ... 'ചീത്തവിളി' ട്രോളുകൾ

ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ! ബോണ്ട ടീമിന്റെ കിളി പറന്നു!!! ഗെയ്‌ലാടി കടവത്ത് സൺ റൈസേഴ്‌സിന്റെ അസ്തമയം... ഐപിഎൽ കിടിലോസ്കി ട്രോൾ!

ഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾഇവൻമാർ ഇനി മുതൽ 'സുഡുക്കളല്ല' 'ലഡുക്കൾ'!!! അടുത്ത ഹർത്താലിന് ജ്വല്ലറിയാക്കാം... അറഞ്ചം പുറഞ്ചം ട്രോൾ

English summary
Kummanam Rajasekharan blocks, who put smiley reaction on his FB post- Social Media trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X