'സോമാലിയന്‍ കുമ്മനം' ട്രോള്‍: അവസാന ലാപ്പില്‍ സ്‌കോര്‍ ചെയ്ത് കുമ്മനം രാജശേഖരന് , വിജയപ്രതീക്ഷ!
കടുത്ത ദാരിദ്ര്യം മൂലം മെലിഞ്ഞുണങ്ങിയ ഒരു വ്യക്തിയുടെ ഉടലിനോട് എന്റെ തല ഒട്ടിച്ചു ചേര്‍ത്ത് ഉണ്ടാക്കിയ പോസ്റ്റര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ തല മൂത്ത ചിന്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായി കാണാനിടയായി - എന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ വേണ്ടി ഉണ്ടാക്കുകയും ദേശാഭിമാനി എഡിറ്റര്‍ പി എം മനോജ് അടക്കമുള്ളവര്‍ ഷെയര്‍ ചെയ്യുകയും ചെയ്ത 'സോമാലിയന്‍ കുമ്മനം' എന്ന ചിത്രത്തെക്കുറിച്ചാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. നരേന്ദ്ര മോദിയെ ട്രോള്‍ ചെയ്യുവാന്‍ വേണ്ടി സൊമാലിയയിലെ പട്ടിണിപ്പാവങ്ങളെയും കറുത്ത വര്‍ഗക്കാരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഈ ട്രോള്‍ ചിത്രത്തില്‍ തനിക്ക് അപമാനമൊന്നും തോന്നുന്നില്ല എന്നും തന്റെ ജീവിതം എപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ് എന്നും കുമ്മനം രാജശേഖരന്‍ പറയുന്നു. എന്റെ സ്വന്തം സഹോദരങ്ങളുടെ കൂടെ അവരിലൊരാളായി എന്നെ കാണുന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. എന്നാല്‍ ദരിദ്രര്‍ നികൃഷ്ടരായി കാണപ്പെടേണ്ടവര്‍ ആണെന്ന ഈ മനോഭാവമാണ് ഇത് ഷെയര്‍ ചെയ്യുന്ന കമ്യൂണിസ്റ്റുകാര്‍ക്ക് ഉള്ളത്. - കുമ്മനം എഴുതുന്നത് ഇങ്ങനെ.

കുമ്മനം രാജശേഖരനെതിരെ ഉണ്ടായ, വംശീയമായ ഈ ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പതിനൊന്നായിരത്തില്‍പ്പരം ആളുകളാണ് കുമ്മനം രാജശേഖരന്റെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ആയിരത്തോളം ഷെയറുകളും കമന്റുകളും വേറെ. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും വട്ടിയൂര്‍ക്കാവിലെ ബി ജെ പി സ്ഥാനാര്‍ഥി കൂടിയായ കുമ്മനം രാജശേഖരന് വിജയപ്രതീക്ഷ നല്‍കുന്നതാണ് ഈ വിഷയത്തില്‍ അദ്ദേഹത്തിന് കിട്ടിയ പിന്തുണ.


Click it and Unblock the Notifications