കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ് മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍; മനസാക്ഷിയുടെ കോടതിയിൽ തലയുയർത്തി നടക്കണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. സിനിമ മേഖലയിലെ പല പ്രമുഖരും കൂറുമാറിയപ്പോഴും നിലപാടില്‍ ഉറച്ച് നിന്നിട്ടുള്ള ആളും ആണ് ചാക്കോച്ചന്‍ എന്ന് ആരാധകരും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന കുഞ്ചാക്കോ ബോബന്‍.

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?

'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്'മാലാഖക്കുപ്പായം മാത്രം പോര, അവരുടെ തുച്ഛമായ വേതനവും ചര്‍ച്ചയാകണം' നഴ്‌സുമാരുടെ ദിനത്തില്‍ ഡോക്ടറുടെ കുറിപ്പ്

താന്‍ കൂറുമാറാത്തവനായി എന്നും ഉറച്ച് നില്‍ക്കും എന്നാണ് ന്യൂസ്‌റപ്റ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഒടുവില്‍ പുറത്ത് വന്ന 'നായാട്ട്' എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇത്. വിശദാംശങ്ങള്‍...

നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍

നായാട്ടിലെ പ്രവീണ്‍ മൈക്കിള്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' എന്ന ചിത്രത്തില്‍ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസുകാരന്റെ റോള്‍ ആണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ മികച്ച നിലവാരും പുലര്‍ത്തിയ ഒന്നാണ് 'നായാട്ട്' എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

കൂറുമാറ്റം

കൂറുമാറ്റം

ഭരണകൂടം അതിന്റെ തന്നെ ഒരു ഏജന്‍സിയുടെ ഭാഗമായവരെ എങ്ങനെ വേട്ടയാടുന്നു എന്നതാണ് സിനിമയുടെ പ്രമേയം. ഏറ്റവും ഒടുവില്‍, സത്യത്തിന് നിരക്കാത്ത, അല്ലെങ്കില്‍ പൂര്‍ണമായും നുണയായ ഒരു നിലപാട് സ്വീകരിച്ചാല്‍ രക്ഷപ്പെടാമെന്ന സാഹചര്യമാണ് പ്രവീണ്‍ മൈക്കിളിന് മുന്നില്‍ വരുന്നത്. സിനിമയുടെ അവസാനവും അങ്ങനെയാണ്.

ജീവിതത്തിലും

ജീവിതത്തിലും

സിനിമയിലേത് പോലെ തന്നെ ജീവിത്തതിലും കൂറുമാറാത്ത ആളല്ലേ കുഞ്ചാക്കോ ബോബന്‍ എന്ന ചോദ്യത്തിന്, 'അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്' എന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുഞ്ചാക്കോ ബോബന്‍ സ്വീകരിച്ച നിലപാട് ഇതിന്റെ ഉദാഹരണവും ആണ്.

മനസ്സാക്ഷിയുടെ കോടതി

മനസ്സാക്ഷിയുടെ കോടതി

മറ്റുള്ളവര്‍ കൂറുമാറുന്നതോ അത് തന്നെ എങ്ങനെ ബാധിക്കുമെന്നതോ എന്നതിനെ പറ്റി അധികം ആലോചിച്ചിട്ടില്ല എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ മനസാക്ഷിയോടാണ് താന്‍ കൂറുപുലര്‍ത്താറുള്ളത് എന്നും കുഞ്ചാക്കോ ബോബന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ശരി ചെയ്യും

ശരി ചെയ്യും

മനസാക്ഷിയുടെ കോടതിയില്‍ ബോധിപ്പിക്കാനുള്ളത് എന്താണോ, അത് ശരിയാണെങ്കില്‍ അത് തന്നെ ചെയ്യും എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്. ആത്യന്തികമായി സത്യം തന്നെ ജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നടക്കുന്നതിന് ആയിരിക്കും താന്‍ ഏറ്റവും മൂല്യം കല്‍പിക്കുക എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്.

ഉറച്ചുനിന്ന താരം

ഉറച്ചുനിന്ന താരം

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയും കോടതിയില്‍ അതേ മൊഴി ആവര്‍ത്തിക്കുകയും ചെയ്ത ആളാണ് കുഞ്ചാക്കോ ബോബന്‍. ആക്രമിക്കപ്പെട്ട നടിയെ കസിന്‍സ് എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് ശ്രമം നടത്തിയതായി കേട്ടറിഞ്ഞിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരുന്നു. മഞ്ജുവാര്യരുടെ തിരിച്ചുവരവ് ചിത്രത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു എന്നും മൊഴി നല്‍കിയിരുന്നു.

ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?

ഇത് കള്ളമാണ്... മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന വിചിത്ര കഥ; പൊളിച്ചടുക്കി എം സ്വരാജ്ഇത് കള്ളമാണ്... മനോരമ പത്രത്തില്‍ അച്ചടിച്ചുവന്ന വിചിത്ര കഥ; പൊളിച്ചടുക്കി എം സ്വരാജ്

English summary
Kunchacko Boban says he will not change his stand in life and will not turn hostile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X