കുവിയ്ക്ക് സുഖപ്രസവം; മൂന്ന് കുഞ്ഞുങ്ങള്‍... അമ്മയും കുഞ്ഞുങ്ങളും അജിത് മാധവന്റെ വീട്ടില്‍

ചേര്‍ത്തല: കുവി എന്ന പേര് മലയാളികള്‍ ഉടനെയൊന്നും മറക്കാനിടയില്ല. കാരണം, മലയാളികളുടെ കണ്ണുകളെ അത്രയേറെ ഈറനണിയിപ്പിച്ച ഒരു സംഭവത്തിലെ പ്രധാന കഥാപാത്രമായിരുന്നു കുവി എന്ന നാടന്‍ പട്ടി.

അതേ, പെട്ടെമുടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേങ്ങള്‍ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന അതേ കുവി തന്നെ. ആ കുവി ഇപ്പോള്‍ പ്രസവിച്ചിരിക്കുകയാണ്. മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. വിശേഷങ്ങള്‍...

ധനുഷ്‌കയുടെ കുവി

ധനുഷ്‌കയുടെ കുവി

പെട്ടിമുടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നായിരുന്നു ധനുഷ്‌ക. ധനുഷ്‌കയുടെ ഓമനയായിരുന്നു കുവി എന്ന വളര്‍ത്തുപട്ടി. ദുരന്തത്തില്‍ പെട്ട ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയത് കുവി എന്ന ആ വളര്‍ത്തുപട്ടി ആയിരുന്നു.

ദേശീയ ശ്രദ്ധയില്‍

ദേശീയ ശ്രദ്ധയില്‍

ആ സംഭവം കുവിയെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചിരുന്നു. പെട്ടിമട ദുരന്തം ധനുഷ്‌കയെ മാത്രമല്ല, ആ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കിയിരുന്നു. ഇതോടെ കുവിയും അനാഥയായി. എന്നാല്‍ കുവിയുടെ കഥ ശരിക്കും അവിടെ തുടങ്ങുകയായിരുന്നു.

അജിത് മാധവന്‍

അജിത് മാധവന്‍

പോലീസ് ഡോഗ് സ്‌ക്വാഡിലെ പരിശീലകന്‍ അജിത് മാധവന്‍ ആയിരുന്നു പെട്ടിമുടിയില്‍ കുവിയെ കൂടെ കൂട്ടിയത്. ഉടമകളെ നഷ്ടപ്പെട്ട കുവി ഭക്ഷണം പോലും കഴിക്കാത്ത സ്ഥിതിയില്‍ ആയിരുന്നു അന്ന്. അജിത്ത് തന്നെ കുവിയെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

ഡോഗ് സ്‌ക്വാഡിലേക്ക്

ഡോഗ് സ്‌ക്വാഡിലേക്ക്

പെട്ടിമുടിയില്‍ നിന്ന് തന്നെ ഇടുക്കി ഡോഗ് സ്‌ക്വാഡ് കുവിയെ ഏറ്റെടുത്തിയിരുന്നു. അതിന് ശേഷവും പരിശീലനം അജിത് മാധവന് കീഴില്‍ ആയിരുന്നു. അതിനിടെ ആയിരുന്നു ധനുഷ്‌കയുടെ ബന്ധുക്കള്‍ കുവിയുടെ സംരക്ഷണം ഏറ്റെടുത്തത്.

വീണ്ടും അജിത്തിലേക്ക്

വീണ്ടും അജിത്തിലേക്ക്

ധനുഷ്‌കയുടെ ബന്ധുക്കള്‍ക്കൊപ്പം താമസം തുടങ്ങിയെങ്കിലും കുവി പിന്നീട് ഭക്ഷണം കഴിക്കാനും മറ്റും താത്പര്യം കാണിക്കാതെയായി. അതോടെ വീട്ടുകാര്‍ക്ക് സംരക്ഷണവും ബുദ്ധിമുട്ടായി. അവര്‍ വിവരം അറിയിച്ചതോടെ അജിത് മാധവ് എത്തി കുവിയെ ഏറ്റെടുക്കുകയായിരുന്നു. നിയമപരമായിട്ടായിരുന്നു ഈ ഏറ്റെടുക്കല്‍.

ഗര്‍ഭിണി, പ്രസവിച്ചു

ഗര്‍ഭിണി, പ്രസവിച്ചു

അജിത് മാധവ് ഏറ്റെടുക്കുമ്പോള്‍ കുവി ഗര്‍ഭിണിയായിരുന്നു. ഇടുക്കിയില്‍ നിന്ന് അജിത് മാധവന്റെ ചേര്‍ത്തലയിലെ വീട്ടിലേക്കാണ് കുവിയെ എത്തിച്ചത്. അവിടെ വച്ചായിരുന്നു പ്രസവം. മൂന്ന് കുഞ്ഞുങ്ങളാണ് ജനിച്ചത്. അജിത്തിന്റെ വീട്ടില്‍ കുവിയെ കുടാതെ വേറേയും നായ്ക്കളുണ്ട്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+