'ബിഗ് ബോസ് വിടാൻ ഉണ്ടായ യഥാർത്ഥ കാരണം ഇതാണ്'; ലൈവിലെത്തി ആരാധകരോട് പറഞ്ഞ് ലെച്ചു, വൈറൽ വീഡിയോ
ബിഗ് ബോസ് മലയാളം സീസൺ 5 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ലച്ചു. തുടക്കത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാത്ത താരം വളരെ പെട്ടെന്നായിരുന്നു ഗെയിമിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ചത്. എന്നാൽ ബിഗ് ബോസിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ് ലച്ചു. ആരോഗ്യകാരണങ്ങളാൽ ലച്ചു ഷോയിൽ നിന്നും പുറത്തുപോകുകയാണെന്ന് ബിഗ് ബോസ് തന്നെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലച്ചു ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി എപ്പിസോഡിൽ നിന്നും വ്യക്തമായിരുന്നു. ഇടക്ക് പിരിയഡ്സ് ആയതായും ഛർദ്ദി അനുഭവപ്പെട്ടതായും ലച്ചു തന്നെ വ്യക്തമാക്കിയിരുന്നു. ലച്ചു ഭക്ഷണം കഴിക്കില്ലെന്നും ഉറക്ക കുറവ് ഉണ്ടെന്നും മറ്റ് മത്സരാർത്ഥികളും പറയുന്നുണ്ടായിരുന്നു.

അതിനിടയിലാണ് ഇന്ന് ടാസ്കിനിടെ ലച്ചു ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ച്. മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരു ടാസ്ക് നൽകിയിരുന്നു. അതിന് പിന്നാലെയായിരുന്നു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടറെ കാണണമെന്നും ലച്ചു പറഞ്ഞത്. തുടർന്ന് ലച്ചുവിനെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാരെ കണ്ടതോടെ ലച്ചു ചികിത്സ എടുക്കുന്നതാണ് നല്ലതെന്ന് അവർ അറിയിക്കുകയായിരുന്നു.
ഇക്കാര്യം ബിഗ് ബോസ് അണിയറപ്രവർത്തകർ താരത്തെ അറിയിക്കുകയും തുടർന്ന് ലച്ചു ഹൗസിലേക്ക് മടങ്ങുകയും ചെയ്തു. ചില മത്സരാർത്ഥികൾ ചോദിച്ചപ്പോൾ വീട്ടിലേക്ക് മടങ്ങാനാണ് ബിഗ് ബോസ് പറഞ്ഞതെന്ന് ലച്ചു അറിയിച്ചു. ആരോടും കാര്യങ്ങൾ പറയരുതെന്ന് നിർദ്ദേശം ലഭിച്ചതായും ലച്ചു പറഞ്ഞു.

തുടർന്ന് ഹാളിലേക്ക് എല്ലാവരേയും വിളിച്ച ശേഷം ബിഗ് ബോസ് തന്നെ മറ്റ് മത്സരാർത്ഥികളോട് കാര്യം അറിയിക്കുകയായിരുന്നു. 'ലച്ചുവിന്‍റെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ഇത് ഈ ബിഗ് ബോസ് വീട്ടിലെ ലച്ചുവിന്‍റെ അവസാന ദിവസമാണ്. ലച്ചു ഒരു നല്ല മത്സരാര്‍ഥി ആയിരുന്നു. പക്ഷേ ഏതൊരു മനുഷ്യനും ആരോഗ്യമാണ് പരമപ്രധാനം. അതുകൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞ് കണ്‍ഫെഷന്‍ റൂം വഴി പുറത്ത് പോകാവുന്നതാണ്' എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.
അതേസമയം സഹമത്സാർത്ഥിയുടെ അപ്രതീക്ഷിത പുറത്ത് പോക്കിൽ താരങ്ങൾ വൈകാരികമായാണ് പ്രതികരിച്ചത്. ചിലർ കണ്ണീരണിയുകയും ചെയ്തു. അതേസമയം ബിഗ് ബോസിന് പുറത്തെത്തിയതിന് പിന്നാലെ ലൈവിലെത്തി ഷോയിൽ നിന്നും പുറത്തുവരാനുണ്ടായ കാരണം ലച്ചു തന്നെ തുറന്ന് പറഞ്ഞു. ലച്ചുവിന്റെ വാക്കുകൾ ഇങ്ങനെ
'ബിഗ് ബോസിൽ നിന്ന് എനിക്ക് ഇറങ്ങേണ്ടി വന്നു. കാരണം എന്റെ ആരോഗ്യം ആകെ മോശമായി പോയി. മൂന്ന് തവണ പിരിയഡ്സ് വന്നു, വജൈന സ്വല്ലിങ് ആയി. ഒരു ആഴ്ച മൊത്തം ഞാൻ ഛർദ്ദിക്കുകയായിരുന്നു. ഐവി ട്രിപ് തന്നിട്ടും വീണ്ടും ഛർദ്ദിച്ചിരുന്നു. അതുകൊണ്ട് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ഞാൻ ബിഗ് ബോസിൽ നിന്നും പോന്നിരിക്കുകയാണ്. എല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി.
ആരോഗ്യമൊക്കെ ഇനി ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ഞാൻ തിരിച്ചുവരുന്നതായിരിക്കും. ഇത്രയും നാൾ പിന്തുണച്ചതിന് നന്ദി', ലച്ചു പറഞ്ഞു.












Click it and Unblock the Notifications