Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയന്റെ പേര് കളങ്കപ്പെടുത്തുന്നു; ഇങ്ങനെ ഒരു മകനുള്ളതായി ഒരു അറിവുമില്ല; പരാതിയുമായി ആദിത്യന്റെ സഹോദരി

കൊച്ചി: സിനിമ നടന്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് പലതവണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടയാളാണ് മുരളി. താന്‍ ജയന്റെ മകനാണെന്നാണ് അദ്ദേഹം പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകളും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ലക്ഷ്മി ശ്രീദേവി നായര്‍. വ്യാജ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് ലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ വിശദാംശങ്ങളിലേക്ക്...

1

സാര്‍, ഞാന്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ അന്തരിച്ച സിനിമ നടന്‍ ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകളാണ് ഞാന്‍. തന്റെ വല്യച്ഛനായ കൃഷ്ണന്‍ നായര്‍ എന്ന ജയനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന് പേരുള്ള വ്യക്തി യാതൊരു തെളിവുമില്ലാതെ മകനാണെന്ന് പറഞ്ഞ് ദൃശ്യമാധ്യമങ്ങളിലും ജനങ്ങളുടെ മുന്നിലും വ്യാജ പ്രചാരണം നടത്തുകയാണ്.

2

1980 നവംബര്‍ 16 നു ഷൂട്ടിങ് വേളയില്‍ ഹെലികോപ്പ്ടര്‍ അപകടത്തില്‍ എന്റെ വല്യച്ഛന്‍ ജയന്‍ മരണപെട്ടു. ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന അദ്ദേഹത്തെ പുതു തലമുറയുടെ മുന്‍പില്‍ അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ് ഈ വ്യക്തി. ഞാന്‍ തിരക്കിയപ്പോള്‍, എന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും നാളിതുവരെ ഇങ്ങനെ ഒരു മകന്‍ അദ്ദേഹത്തിനുള്ളതായി ഒരു അറിവുമില്ലെന്ന് പരാതിയില്‍ പറയുന്നു.

3

നാട്ടുകാരും ഇത് തന്നെയാണ് പറയുന്നത്. എന്റെ അച്ഛന്റെ അമ്മ ഭാരതി 1982ല്‍ ആണ് മരണപ്പെട്ടത്. എന്റെ പിതാവ് 1999ലും ആണ് മരണപ്പെടുന്നത്. ഇവര്‍ ജീവിച്ചിരുന്ന സമയത്തൊന്നും ഈ വ്യക്തി ഇങ്ങനെയുള്ള അവകാശവാദവുമായി രംഗത്തെത്തിയിട്ടില്ല. അതിന് ശേഷമാണ് ഇയാള്‍ വ്യാജ പ്രചാരണവുമായി രംഗത്തെത്തുന്നത്. 2001ല്‍ എന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും കോടതി ഇയാളെ വിലക്കിയിട്ടുണ്ടെന്നും പറയുന്നു.

4

ഇപ്പോള്‍ അമ്മ മരണപ്പെട്ടു. കുറച്ചു നാളായി ഈ വ്യക്തി ഇക്കാര്യം ഉന്നയിച്ച് വീണ്ടും സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണ്. മരിച്ചുപോയ ആ കലാകാരന്റെ സത്പേര് കളങ്കപ്പെടുത്തുന്ന നടപടി അവസാനിപ്പിച്ചുകൊണ്ട് എനിക്കും എന്റെകുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്ക് പരിഹാരം കാണാനും അങ്ങയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു- ശ്രീദേവി പരാതിയില്‍ വ്യക്തമാക്കി.

5

അതേസമയം, താനാണ് ജയന്റെ മകന്‍ എന്ന് അവകാശപ്പെട്ട് മുരളി നിരവധി മാധ്യമങ്ങള്‍ അഭിമുഖം നല്‍കിയിട്ടുണ്ട്. . 2001 ലാണ് അദ്ദേഹത്തിന്റെ മകന്‍ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയന്‍ എത്തുന്നത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പല കോണില്‍ നിന്നും ഭീഷണിയുണ്ടെന്നും മുരളി പറഞ്ഞിരുന്നു. അച്ഛന്റെ പേര് പറഞ്ഞു ഒരിക്കല്‍ പോലും ഒരു ആനുകൂല്യത്തിനും ഞാന്‍ ശ്രമിച്ചിട്ടില്ലെന്നും മുരളി പറഞ്ഞിരുന്നു.

6

കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചത് പോലും എന്റെ സ്വന്തം കഴിവില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ്. ഞാന്‍ അഭിനയ മോഹിയല്ല. ഡ്രൈവിംഗും ഇലക്ട്രിക്കല്‍ വര്‍ക്കുകളും ചെയ്താണ് ജീവിക്കുന്നത്. അച്ഛന്റെ സ്വത്തോ പണമോ , വീടുമായി ബന്ധപ്പെട്ട അവകാശമോ ഒന്നും എനിക്ക് വേണ്ട. അത് എന്റെ അമ്മയായിട്ടു വേണ്ട എന്ന് വച്ചതാണ്. ഞാന്‍ ആയിട്ട് അതൊന്നും ആവശ്യപ്പെടും എന്ന പേടി ആര്‍ക്കും വേണ്ട. എന്നാല്‍ എന്റെ പിതൃത്വം എന്റെ ജന്മാവകാശമാണെന്നും മുരളി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+