ചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ

കേരളത്തിലോ ഇന്ത്യയിലോ എന്ന് വേണ്ട, ലോകത്ത് എവിടെ എന്ത് നടന്നാലും പൊങ്കാല സംഘികള്‍ക്കാണ് എന്നതാണ് അവസ്ഥ. ട്രോളന്മാരെ കുറ്റം പറയാനൊക്കില്ല. കാരണം നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള അണി വരെ എന്തെങ്കിലുമൊക്കെ മണ്ടത്തരം പറഞ്ഞ് ട്രോളന്മാര്‍ക്ക് പണി കൊടുക്കാനുള്ള മത്സരത്തിലാണ്.

കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും ഗോപാലകൃഷ്ണനുമൊക്കെയാണ് ട്രോളുകളുടെ സ്ഥിരം ഇരകള്‍. എന്നാല്‍ ചാന്ദ്രപ്രതിഭാസത്തില്‍ സ്‌കോര്‍ ചെയ്തത് മഹിള മോർച്ചയുടെ ലസിത പാലക്കല്‍ ആണ്. ലോകം മുഴുവന്‍ ചന്ദ്രനെ ചുവപ്പ് നിറത്തില്‍ കണ്ടപ്പോള്‍ ലസിതയ്ക്കും സംഘികള്‍ക്കും അത് കാവി നിറമായിരുന്നു. ചന്ദ്രനില്‍ ഇന്നലെ കുമ്മനത്തെ വരെ കണ്ടവരുണ്ടെന്നാണ് കരക്കമ്പി!

കപ്പ് ലസിത പാലക്കലിന്!

കപ്പ് ലസിത പാലക്കലിന്!

152 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ട ബ്ലൂമൂണ്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. കേരളത്തിന് അകത്തായാലും പുറത്തായാലും അസാധാരണമായി എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് ട്രോളന്മാര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നല്‍കുകയാണ് പതിവ്. ഇത്തവണ അത് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കല്‍ കൊണ്ട് പോയി.

ട്രോളുകളുടെ ചാകര

ട്രോളുകളുടെ ചാകര

അടുത്തിടെയായി ട്രോളന്മാര്‍ക്ക് ശോഭാ സുരേന്ദ്രനെക്കാളും ശശികല ടീച്ചറേക്കാളും പ്രിയപ്പെട്ട ഇരയാണ് ലസിത പാലക്കല്‍. ചാന്ദ്ര പ്രതിഭാസത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിക്കൊന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ചന്ദ്രന്‍ കാവിയായി മാറി

ചന്ദ്രന്‍ കാവിയായി മാറി

ചാന്ദ്രപ്രതിഭാസത്തിന്റെ വീഡിയോയ്ക്ക് ലസിത നല്‍കിയ തലക്കെട്ടാണ് ഭീകരം. ഒന്നര നൂറ്റാണ്ടിന് ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും എന്നായിരുന്നു അത്. പോരെ പൂരം. ട്രോളന്മാര്‍ പോസ്റ്റിനെ തേച്ചൊട്ടിച്ചു.

ഇതിലേതാ ട്രോൾ

ഇതിലേതാ ട്രോൾ

മോദി എഫക്ട് സംഘികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ തള്ളിക്കൊണ്ട് നടക്കുന്നതാണ്. ചന്ദ്രന്‍ കാവിയണിഞ്ഞതും മോദി പ്രഭയിലാകാനാണ് സാധ്യത. വന്ന് വന്ന് ട്രോള്‍ ഏതാ കാര്യം ഏതാ എന്ന് അറിയാന്‍ പറ്റാത്ത സ്ഥിതിയായി.

ഇരിക്കട്ട് ശാഖയ്ക്കും ക്രഡിറ്റ്

ഇരിക്കട്ട് ശാഖയ്ക്കും ക്രഡിറ്റ്

ചന്ദ്രന്‍ കാവിയായെന്ന് അഭിമാനിക്കുന്ന സംഘികള്‍ കാണുമെന്നുറപ്പാണ്. ചന്ദ്രപ്രതിഭാസത്തിന്റെ ക്രെഡിറ്റ് മോദിക്ക് മാത്രമല്ല, അണ്ടിമുക്ക് ശാഖയ്ക്കും കൊടുത്തിരിക്കുന്നു ട്രോളന്മാര്‍.

ആഞ്ജനേയാ..

ആഞ്ജനേയാ..

വിവരമുള്ളവര്‍ ആരെങ്കിലും സംഘികളാകുമോ എന്ന ചോദ്യത്തിന് പ്രസ്‌ക്തിയേ ഇല്ല. ചന്ദ്രന്‍ കാവിയായെന്ന പോസ്റ്റ് കണ്ടാല്‍ ആരായാലും ഒന്ന് നെഞ്ചത്ത് കൈ വെച്ച് പോകും.

ഇനി ഗുളിക കഴിക്കാത്തത് കൊണ്ടാകുമോ

ഇനി ഗുളിക കഴിക്കാത്തത് കൊണ്ടാകുമോ

മഹിളാ മോര്‍ച്ചാ നേതാവ് കൃത്യസമയത്ത് ഗുളിക കഴിക്കാത്തതിന്റെ പ്രശ്‌നമാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്. നേരെ ചിന്തിക്കുന്ന ആര്‍ക്കെങ്കിലും തോന്നുന്ന കാര്യമാണോ നേതാവീ പറഞ്ഞത്.

തെരഞ്ഞെടുപ്പല്ലേ വരുന്നേ

തെരഞ്ഞെടുപ്പല്ലേ വരുന്നേ

സഞ്ജീവനിയുടെ ട്രോളിന് പിന്നേം ട്രോളോ.. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചന്ദ്രന്റെ നിറം മാറ്റം എന്ന്.. ഇനി മോദിജിക്ക് ചന്ദ്രനൊരു പാരയാകുമോ ആവോ.

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല

അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല

ചന്ദ്രന്‍ കാവിയണിഞ്ഞ സ്ഥിതിക്ക് ഇനി ഹിന്ദുക്കള്‍ക്ക് മാത്രേ ചന്ദ്രനില്‍ പോകാനാവൂ എന്നാകുമോ കാര്യങ്ങള്‍. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് കൂടിയായാല്‍ കേമായി.

ഇച്ചിരി അറിവ്

ഇച്ചിരി അറിവ്

ഇച്ചിരി ഉളുപ്പ് എന്നാണ് സാധാരണ വരുന്ന ചോദ്യം. ചോദിച്ച് ചോദിച്ച് ട്രോളന് മടുത്ത് കാണും. ഇച്ചിരി അറിവെങ്കിലും ഉണ്ടായിരുന്നെങ്കില്‍..

കുമ്മനം ഒരു സംഭവം തന്നെ

കുമ്മനം ഒരു സംഭവം തന്നെ

കുമ്മനത്തെ അഭിനന്ദിക്കാതെ എങ്ങനെ ശരിയാവും. ഈ ചാന്ദ്രഗ്രഹണം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചില്ലലോ.. ബിജെപി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ പ്രതിഭാസമുണ്ടായത് ചുമ്മാതല്ല.

എന്ത് പറഞ്ഞിട്ടെന്താ

എന്ത് പറഞ്ഞിട്ടെന്താ

ശ്രീനിവാസന്റെ സരോജ് കുമാറിനെ നവരസം പഠിപ്പിക്കാനിറങ്ങിയ പച്ചാളത്തിന്റെ അവസ്ഥയാണിപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്. സംഘികളോട് എന്ത് പറഞ്ഞിട്ടെന്താ..

ദേ ഇരിക്കുന്നു രക്ഷകൻ

ദേ ഇരിക്കുന്നു രക്ഷകൻ

കുമ്മനത്തെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി സ്വപ്‌നം കാണാത്ത കേരള സംഘിയുണ്ടാവില്ല. ലസിത പാലക്കല്‍ പറഞ്ഞ കേരളം കാവിയാകുന്ന കാലത്തെ ആ രക്ഷകനാണ് ദോ ചന്ദ്രനില്‍ കേറി ഇരിക്കണത്.

തർക്കിച്ചിട്ടെന്തിനാന്നേ

തർക്കിച്ചിട്ടെന്തിനാന്നേ

മണ്ടത്തരത്തോട് തര്‍ക്കിക്കാന്‍ പോകാതിരിക്കുകയാണ് നല്ലത്.. ഒരു ഫലവും കാണില്ല.

അഹിന്ദുക്കളേ.. നോ എൻട്രി

അഹിന്ദുക്കളേ.. നോ എൻട്രി

ലസിത പാലക്കലിനെ മാത്രം ട്രോളിയാല്‍ എങ്ങനെ ശരിയാകും.. ശശികല ടീച്ചറിവിടെയുള്ളപ്പോള്‍. അഹിന്ദുക്കള്‍ ഇനി ചന്ദ്രനില്‍ പോകുന്നതൊന്ന് കാണണം.. ഹല്ല പിന്നെ

അങ്ങ് ചന്ദ്രനിലുമുണ്ടെടാ പിടി

അങ്ങ് ചന്ദ്രനിലുമുണ്ടെടാ പിടി

എല്ലാവര്‍ക്കും ചന്ദ്രന്‍ ചുവപ്പാകും എന്നായിരുന്നു. മോദിജിക്ക് അങ്ങ് ചന്ദ്രനില്‍ വരെ പിടിയുള്ളപ്പോള്‍ ചുവപ്പാകാന്‍ സമ്മതിക്കും എന്നാണോ.. നെവര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+