Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം സ്വാഭാവികം, പ്രണയം ഇനിയുമാവാം: ലെന

വിവാഹമോചനം നടന്നാല്‍ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരുണ്ടാകും. കണ്ണീര്‍സീരിയലും സിനിമയും കണ്ടുശീലിച്ച പ്രേക്ഷകരുടെ കുഴപ്പമാണത്. നടിമാര്‍ പക്ഷേ ഈ കൂട്ടത്തിലല്ല. ഉര്‍വ്വശി, മഞ്ജു വാര്യര്‍ ഇപ്പോഴിതാ ലെനയും. തന്റെ വിവാഹമോചനം ഒരു ദുരന്തമായിരുന്നില്ല എന്നാണ് ലെന പറയുന്നത്. അതൊരു സ്വാഭാവിക സംഗതിയായിരുന്നു.

കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു വിവാഹത്തിലെത്തിയത്. പിരിയണമെന്ന് തോന്നിയപ്പോള്‍ പിരിഞ്ഞു - തിരക്കഥാകൃത്ത് അഭിലാഷുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ലെന പറയുന്നത് ഇങ്ങനെ. ആദ്യ പ്രണയം ഫുള്‍കോഴ്‌സ് കംപ്ലീറ്റായിട്ടാണ് തീര്‍ന്നത്. ഇനിയും പ്രണയിച്ചുകൂടായ്കയില്ല. പക്ഷേ തല്‍ക്കാലം അതേപ്പറ്റി പറയാനില്ല.

ലെന തികച്ചും ന്യൂ ജനറേഷന്‍

ലെന തികച്ചും ന്യൂ ജനറേഷന്‍

1998 ല്‍ സിനിമയിലെത്തിയതാണ് ലെന. എന്നാല്‍ ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കമായി കരുതപ്പെടുന്ന ട്രാഫിക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് ലെനയ്ക്ക് ഒരു ബ്രേക്ക് ലഭിക്കുന്നത്. അമ്മവേഷത്തില്‍ ലെനയുടെ ഒരു ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നങ്ങ് പറന്നു

പിന്നങ്ങ് പറന്നു

ട്രാഫിക്കിന് പിന്നാലെ ഈ അടുത്ത കാലത്ത്, ഉസ്താദ് ഹോട്ടല്‍, സ്പിരിറ്റ്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി .. സിനിമയില്‍ ലെനയുടെ നല്ല കാലമാണിപ്പോള്‍. അതിനിടയിലായിരുന്നു വിവാഹമോചനം.

എല്ലാം ഒരു മനശാസ്ത്രം

എല്ലാം ഒരു മനശാസ്ത്രം

മുംബൈയിലെ പ്രശസ്തയായ സൈക്കോളജിസ്റ്റായിരുന്നു ലെന. സീരിയലും സിനിമയും മാത്രമല്ല ജീവിതവും ലെനയ്ക്ക് ഒരു മനശാസ്ത്രപരമായ സംഗതിയാണ്.

വേഷമേതോ ആയിക്കോട്ടെ

വേഷമേതോ ആയിക്കോട്ടെ

ഏത് വേഷമോ ആയിക്കോട്ടെ ലെന അത് അഭിനയിച്ച് തകര്‍ക്കും. അതിപ്പോള്‍ ന്യൂ ജെന്‍ നായകന്മാരുടെ അമ്മ വേഷമാണെങ്കില്‍ പോലും.

വിവാഹമോചനം അവസാനമല്ല

വിവാഹമോചനം അവസാനമല്ല

വിവാഹമോചനം ജീവിതത്തിന്റെ അവസാനമാണ് എന്ന് ലെന കരുതുന്നില്ല. ശക്തമായ കാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധേയയായ ലെനയുടെ ശബ്ദത്തിലും ആ കാരക്ടര്‍ കാണാം

പ്രണയുണ്ട് ഇപ്പോഴില്ല

പ്രണയുണ്ട് ഇപ്പോഴില്ല

ഇനിയൊരു പ്രണയം സംഭവിക്കില്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷേ ഇപ്പോള്‍ അതിനുള്ള മൂഡിലല്ല. സിനിമയാണ് കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+