'പ്രേമം കണ്ട് വഴിതെറ്റി',സിനിമ നിരോധിച്ച് പ്രാര്‍ത്ഥിയ്ക്കാം,മുരളിഗോപിയുടെ തകര്‍പ്പന്‍ എഫ്ബിപോസ്റ്റ്
തിരുവനന്തപുരം: സമൂഹത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങള്‍ക്കെല്ലം സിനിമകളാണ ്കാരണമെന്ന് പറയുന്നവരുടെ നാവടപ്പിയ്ക്കുന്ന തരത്തിലുള്ള മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി രംഗത്ത്. ഡിജിപി ടിപി സെന്‍കുമാറിനെ പോലുള്ളവര്‍ക്ക് നല്‍കുന്ന പരോക്ഷമായ മറുപടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.
റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി കണ്ടിട്ട് എല്ലാവരും ഗാന്ധികളായി, ദ പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് കണ്ടവരെല്ലാം ക്രിസ്താനികളായി, കൊപ്പോയുടെ ഗോഡ്ഫാദര്‍ കണ്ടവരെല്ലാം ഗ്യാങ്സ്റ്റര്‍മാരായി. പ്രേമം കണ്ടവരെല്ലാം വഴിതെറ്റിയ യുവാക്കളുമായി. അതുകൊണ്ട് തന്നെ നമുക്കിനി പ്രാര്‍ത്ഥന സംഘങ്ങളുമായി മുന്നോട്ട് പോകാമെന്ന് മുരളീ ഗോപി. സിഇടിയിലെ മരണവുമായി ബന്ധപ്പെട്ട് രണ്ട് തവണയിലേറെ ഡിജിപി പ്രേമം സിനിമയെ വിമര്‍ശിച്ചിരുന്നു.

സിനിമ നിരോധിയ്ക്കാം
സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളുടെ ഉത്തരവാദിത്തം സിനിമകള്‍ക്കാണ്. അതിനാല്‍ സിനിമനിരോധിച്ച് പ്രാര്‍ത്ഥന സംഘങ്ങള്‍ തുടങ്ങാം-ഫേസ്ബുക്ക് പോസ്റ്റില്‍ മുരളീ ഗോപി പരിഹസിയ്ക്കുന്നു

ഗാന്ധി
റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി കണ്ടവരെല്ലാം ഗാന്ധിയനായി എന്ന് പറഞ്ഞ് തുടങ്ങുന്ന മുരളീ ഗോപി പ്രേമം കണ്ടവരെല്ലാം വഴിതെറ്റയെന്നും പറയുന്നു. ഡിജിപിയുടെ വിമര്‍ശനത്തിന് ഇത്ര നല്ല മറുപടി കൊടുക്കാന്‍ എഴുത്തുകാരന്‍ കൂടിയായ നടനേ കഴിയൂ

വിമര്‍ശനം
കൊളെജുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്നായിരുന്നു ഡിജിപിയുടെ പരാമര്‍ശം

ലോകം മാറും
സിനിമ നിരോധിച്ച് പ്രാര്‍ത്ഥന തുടങ്ങുന്പോള്‍ കാണാം ലോകം മാറുന്നത്.... ലോകയുദ്ധങ്ങളില്ലാത്ത, സ്വേച്ഛാധിപതികളില്ലാത്ത, രക്തച്ചൊരിച്ചില്‍ ഇല്ലാത്ത, ബലാത്സംഗവും കൊള്ളയും ഇല്ലാത്ത അധ്യാപികമാരെ പ്രേമിയ്ക്കാത്ത ചെറുപ്പക്കാരുള്ള ലോകം

ന്യൂജെന്‍
ന്യൂജെനറേഷന്‍ സിനിമകളുടെ അഭിനയത്തിലൂടെയും സ്‌ക്രിപ്ടിംഗിലൂടേയും ശ്രദ്ധേയനായ പ്രതിഭയാണ് മുരളീ ഗോപി
Yes. Cinema is responsible for all that's happening around us. All those who watched Richard Attenborough's 'Gandhi',...
Posted by Murali Gopy onSunday, August 23, 2015












Click it and Unblock the Notifications