Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബിള്‍ ബാരല്‍ റീലോഡഡുമായി ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍, കാണൂ മാറ്റങ്ങള്‍

കാര്യം മലയാള സിനിമാ ചരിത്രത്തിലെ ധീരമായ പരീക്ഷണം എന്നൊക്കെ പേര് കിട്ടിയെങ്കിലും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ഡബിള്‍ ബാരല്‍ ഇഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെട്ടില്ല എന്നല്ല കാര്യമായി മനസിലായില്ല എന്ന് വേണം പറയാന്‍. സിനിമ ഇഷ്ടമായില്ല എന്ന് കരുതി കട്ടയും പടവും മടക്കി തിരിച്ചുപോകാനൊന്നും അണിയറക്കാര്‍ തയ്യാറല്ല.

പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമാകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും അവതരിപ്പിക്കും. ഈ സിനിമ തന്നെ ഒരു പരീക്ഷണമാണ്. അപ്പോള്‍ പിന്നെ പരീക്ഷണങ്ങള്‍ക്ക് മേല്‍ പരീക്ഷണമായാലും പ്രശ്‌നമില്ലല്ലോ. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി തന്നെയാണ് ഫേസ്ബുക്കില്‍ മറ്റൊരു പരീക്ഷണമായി ഡബിള്‍ ബാരല്‍ റീലോഡഡ് അവതരിപ്പിക്കുന്നത്. അതിങ്ങനെ.....

ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്

ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡബിള്‍ ബാരല്‍ റീ എഡിറ്റഡ്, റിവൈസ്ഡ്, റീലോഡഡ്.. ഇന്ന് മുതല്‍. പെട്ടെന്ന് മനസിലാകാനായി മാറ്റങ്ങള്‍ ഇങ്ങനെ വരച്ചുകാട്ടുന്നുമുണ്ട് സംവിധായകന്‍.

ആദ്യം കുറക്കുന്നത് നീളം

ആദ്യം കുറക്കുന്നത് നീളം

ചിത്രം കൊള്ളാമെങ്കിലും നീളം കുറച്ച് കൂടുതലാണ് എന്നായിരുന്നു കാണികളുടെ അഭിപ്രായം. ഇത് പരിഗണിച്ചാണ് സിനിമയുടെ നീളം വെട്ടിക്കുറക്കുന്നത്. ഡബിള്‍ ബാരല്‍ റീലോഡഡ് 20 മിനുട്ട് നീളം കുറവായിരിക്കും.

എല്ലാവര്‍ക്കും സംഗതി കത്തിയില്ല

എല്ലാവര്‍ക്കും സംഗതി കത്തിയില്ല

പരീക്ഷണ ചിത്രമായ ഡബിള്‍ ബാരല്‍ എല്ലാ പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നില്ല എന്നതാണ് തിരിച്ചടിയായത്. ഇത് പരിഗണിച്ചാണ് ദൈര്‍ഘ്യം കുറക്കുന്നത്.

കാര്യമായി എഡിറ്റിങ്

കാര്യമായി എഡിറ്റിങ്

നീളം വെട്ടിക്കുറക്കുന്നതിനൊപ്പം കാര്യമായ എഡിറ്റിങും നടന്നിട്ടുണ്ട്. ചിത്രം സമ്മിശ്രപ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്

പുതുമകളുടെ കൂമ്പാരം

പുതുമകളുടെ കൂമ്പാരം

മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും അവതരണരീതിയുമാണ് ഡബിള്‍ ബാരലിന്റെ ഹൈലൈറ്റ്. അറുപത് ദിവസം കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+