പൂര്‍ണ നഗ്നനായി അയാള്‍ സിംഹകൂട്ടിലേക്ക് ചാടിയത് എന്തിന് ?വീഡിയോ കാണൂ...
സാന്റിയാഗോ: അഞ്ച് സിംഹങ്ങളുള്ള കൂട്ടിലേക്ക് പൂര്‍ണനഗ്നനായി യുവാവ് ചാടി, രക്ഷിക്കാന്‍ ബലികൊടുത്തത് രണ്ട് സിംഹങ്ങളെ. ആത്മഹത്യ ചെയ്യാന്‍ മൃഗശാലയില്‍ എത്തിയ യുവാവാണ് സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയത്.
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ മൃഗശാലയിലാണ് അപകടം നടന്നത്. ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി രാവിലെ മൃഗശാലയില്‍ എത്തിയ യുവാവ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് കൂട്ടിലേക്ക് ചാടിയത്. കൂട്ടിലേക്ക് ചാടുന്നതിന് മുന്‍പ് വസ്ത്രം അഴിച്ചുമാറ്റി നഗ്നനായാണ് ചാടിയത്.

കൂട്ടിലേക്ക് ചാടിയ യുവാവിനെ സിംഹങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ രണ്ട് സിംഹങ്ങളെ വെടിവെച്ച് കൊന്നു. ഗുരുതരമായ പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications