'ഇനി ഒന്നും കേൾക്കാൻ ബാക്കിയില്ല, രണ്ട് സിനിമ അവർ കളയിച്ചു', ലൈവിൽ കരഞ്ഞ് ബിഗ് ബോസ് താരം സൂര്യ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയയായ മത്സരാർത്ഥിയാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് ഫൈനലിന് തൊട്ട് മുൻപാണ് ഷോയിൽ നിന്നും സൂര്യ പുറത്തായത്. ഷോയിലുളളപ്പോഴും പുറത്ത് വന്നതിന് ശേഷവും സൂര്യ സൈബർ ആക്രമണത്തിന് ഇരയായി.
ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്
ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സൂര്യ സൈബർ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തന്റെ സിനിമാ അവസരങ്ങൾ പോലും തട്ടിക്കളഞ്ഞുവെന്ന് സൂര്യ ആരോപിക്കുന്നു. കണ്ണീരോടെയാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തിയത്.

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ: കുറേ നാളുകള്‍ക്ക് ശേഷമാണ് താന്‍ ലൈവില്‍ വരുന്നത്. ആരെയും വേദനിപ്പിക്കാനല്ല. ബിഗ് ബോസ് കഴിഞ്ഞിട്ട് രണ്ട് മാസം കഴിഞ്ഞു. ഷോയുടെ അകത്ത് വെച്ച് തന്നെ കാര്യമായി താന്‍ കേട്ടു. ഒരു മത്സരാര്‍ത്ഥിയുടേയും ജീവിതം നശിപ്പിക്കുന്ന തരത്തിലുളള പരദൂഷണമൊന്നും ഷോയില്‍ പറഞ്ഞിട്ടില്ല. ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചത് ഒരാളെ കൊല്ലുന്നതിനേക്കാള്‍ വലിയ കുറ്റമായിരുന്നു. കണ്ണാടി നോക്കി സംസാരിച്ചതും വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു.
ഒരു രക്ഷയുമില്ലല്ലോ.. പച്ച സാരിയിൽ അതിസുന്ദരിയായി പൂർണിമ, ചിത്രങ്ങൾ വൈറൽ

അതിന് പകരം താന്‍ ആരോടെങ്കിലും പോയി പരദൂഷണം പറയണമായിരുന്നു. എങ്കില്‍ ആളുകള്‍ക്ക് തന്നെ ഇഷ്ടപ്പെടുമായിരുന്നു. ഒരു കാര്യം തോന്നിയത് താന്‍ അവിടെ പറഞ്ഞു. അതിന് ഒരു ജീവിത കാലത്തേക്കുളളത് താന്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡ് അവളുടെ അനുവാദം ഇല്ലാതെ പ്രചരിപ്പിക്കുന്നത് ശരിയാണോ. കല്യാണം കഴിക്കാത്ത, ജോലി നോക്കുന്ന ഒരു പെണ്‍കുട്ടിയോട് അത് ചെയ്യുന്നത് ശരിയാണോ

നിയമപരമായി അത് നേരിടാം എന്ന് തന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരുന്നു. അവര്‍ പത്താംക്ലാസ്സാണ്.. കല്യാണം കഴിഞ്ഞത് മുതല്‍ ജീവിക്കാന്‍ പെടാപ്പാട് പെടുന്നവരാണ്. അവര്‍ മിണ്ടാതെ ഇരുന്നു. അമ്മ ബിരിയാണി അരി കഴുകിയില്ലെന്ന് പറഞ്ഞ് ഭൂലോക പ്രശ്‌നമുണ്ടാക്കി. അമ്മ തന്നപ്പോലെ സിനിമാ നടിയല്ല. ചാനലുകാര്‍ പറഞ്ഞത് അത് പോലെ ചെയ്തതാണ്. അതിന് എന്റെ അമ്മ കേള്‍ക്കാന്‍ ഇനി ഒന്നും ബാക്കിയില്ല.

പുലര്‍ച്ച നാല് മണി വരെ അമ്മയുടെ ഫോണിലേക്ക് തന്നെക്കുറിച്ചും അമ്മയെ കുറിച്ചും ട്രോളുകള്‍ അയച്ച് കൊണ്ടേയിരിക്കുകയായിരുന്നു തന്റെ ഹേറ്റേഴ്‌സ്. തന്നോടുളള ദേഷ്യം താന്‍ വെളിയില്‍ വരുമ്പോള്‍ തീര്‍ക്കാമായിരുന്നല്ലോ. അവര്‍ പ്രായമായ ആളുകളല്ലേ. എന്തിനാണ് അവരുടെ മേലെ തീര്‍ത്തത്. അമ്മയ്ക്ക് ഷുഗറിന്റെ പ്രശ്‌നമുണ്ട്. അമ്മ പുലര്‍ച്ച വരെയൊക്കെ ഇരുന്ന് കരയും. തന്നെക്കുറിച്ച് ഓരോന്ന് കേള്‍ക്കുന്നത് കൊണ്ട്.

താന്‍ കരയുമ്പോള്‍ അത് ഇമോഷണല്‍ ഡ്രാമ. നിങ്ങള്‍ക്ക് ഇഷ്ടമുളള മത്സരാര്‍ത്ഥി കരയുമ്പോള്‍ അത് നിങ്ങള്‍ക്ക് റിയല്‍. അവര്‍ക്ക് ഇമോഷന്‍സ് ഉണ്ട്. തനിക്ക് പാടില്ല. അമ്മയ്ക്ക് ഹാര്‍ട്ട് പ്രശ്‌നമുണ്ട്. നിങ്ങള്‍ക്ക് അത് അറിയേണ്ടതില്ലല്ലോ. ഇഷ്ടമുളള മത്സരാര്‍ത്ഥിയെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതിയല്ലോ. താന്‍ ഇത്രയും നാള്‍ എല്ലാവരുടേയും മുന്നില്‍ അഭിനയിച്ചു. ബിഗ് ബോസ് വീടിന് മുന്നിലല്ല, പുറത്താണ് അഭിനയിച്ചത്.

തന്നെ സ്‌നേഹിക്കുന്നവര്‍ വന്ന് ചോദിച്ചപ്പോള്‍ താന്‍ പറഞ്ഞു ഹാപ്പി ആണെന്നും ഓകെ ആണെന്നും. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ വന്നു. സിനിമയിലുളള തന്റെ ചില ഹേറ്റേഴ്‌സ്, ചില മത്സരാര്‍ത്ഥികളുടെ ഫേവറേറ്റ്‌സ് തന്റെ അവസരങ്ങള്‍ കളഞ്ഞു. രണ്ട് സിനിമയാണ് അവര്‍ കളയിച്ചത്. അപ്പോഴും ചിരിച്ച് കളിച്ച് നിന്നു.. തന്നെ പിന്തുണച്ച് ഒരു കമന്റ് വന്നാല്‍ അവരുടെ വീട്ടുകാരെ അടക്കം തെറി വിളിക്കും.

തന്നെ പിന്തുണയ്ക്കുന്നവര്‍ വളരെ അധികം തെറി കേട്ടിട്ടുണ്ട്. തന്റെ തമിഴ് സിനിമയുടെ പ്രൊഡ്യൂസറിന് കുറേ പേര് ഫേക്ക് അക്കൗണ്ടൊക്കെ ഉണ്ടാക്കി മോശം മെസ്സേജുകള്‍ അയച്ചു. സൂര്യയെ വെച്ച് ഈ പടം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞാണ് മെസ്സേജ് അയച്ചത്. മനസ്സില്‍ തോന്നിയ ഒരു കാര്യം തുറന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ ഒരാളുടെ ജീവിതത്തെ തന്നെ തകര്‍ക്കുന്ന രീതിയില്‍ ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്.

ഇനിയും ബിഗ് ബോസ് സീസണ്‍ വരും. കിടിലം ഫിറോസിക്ക തന്റെ ആരുമല്ല. ബിഗ് ബോസില്‍ വെച്ച് കണ്ട ഒരു മത്സരാര്‍ത്ഥിയാണ്. ഇപ്പോള്‍ നല്ലൊരു സുഹൃത്താണ്. ആ ആളെ എന്തൊക്കെ പറഞ്ഞു. ചാരിറ്റി തട്ടിപ്പ് എന്തൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികള്‍ എന്തുമാത്രം വിഷമിച്ച് കാണും. നന്നായി പാടുന്നവരുണ്ട്. സന്ധ്യേച്ചി നന്നായി ഡാന്‍സ് ചെയ്യും. ഒരാളുടെ ടാലന്റ് മോശമെന്ന് പറയുന്നത് കൊല്ലുന്ന അത്രയും വിഷമമുളള കാര്യമാണ്. ഈ പാപമൊക്കെ എവിടെയൊക്കെ കൊണ്ട് ചെന്ന് തീര്‍ക്കും.

റിതു നന്നായി പാടുന്ന കുട്ടിയാണ്. അവളെ എന്തൊക്കെ പറഞ്ഞു. എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനിയും ബിഗ് ബോസ് വരും. പല സീസണുകള്‍ വരും. അതൊരു ഗെയിം ഷോ ആണ്. നിങ്ങള്‍ക്ക് ഫേവറൈറ്റ് മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കാം. അത് അവരുടെ പോസിറ്റീവ് ആയി പറഞ്ഞിട്ട് വേണം. പക്ഷേ മറ്റൊരു മത്സരാര്‍ത്ഥിയെ മോശം പറഞ്ഞിട്ടാകുമ്പോള്‍ അത് നിരവധി പേരുടെ ജീവിതത്തെ ആണ് ബാധിക്കുന്നത്- സൂര്യ പറയുന്നു.


Click it and Unblock the Notifications