ഭാവനയുടെ വരനെ കണ്ടാല്‍ കേരളം ഞെട്ടുമോ ഇല്ലയോ?
ഒരു നടി, ഒരു വിവാഹം കഴിക്കുന്നു. അതിലെന്തിത്ര ഞെട്ടാന്‍ എന്നാണ് ചോദ്യമെങ്കില്‍ തെറ്റി. വരനെ കണ്ടാല്‍ ആരും ഞെട്ടില്ലെന്ന് ഭാവന പറയുന്നു. അല്ല ഞെട്ടുമെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് എഴുതുന്നു. ഇതെല്ലാം കണ്ട് വട്ടായിപ്പോയ ആളുകളാണ് ചോദിക്കുന്നത്. ഭാവനയുടെ വരനെ കണ്ടാല്‍ സത്യത്തില്‍ ആളുകള്‍ ഞെട്ടുമോ. കഥയുടെ പോക്ക് ഇങ്ങനെ.
കഴിഞ്ഞ മൂന്നര വര്‍ഷമായി താന്‍ ഒരാളുമായി പ്രണയത്തിലാണ്. ആളുടെ പേര് പറഞ്ഞാല്‍ ആരും ഞെട്ടുകയൊന്നുമില്ല എന്നാണ് ഭാവന ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ഭാവനയുടെ വരനെ കണ്ടാല്‍ ഞെട്ടും എന്നായിരുന്നു മലയാളത്തിലെ ചില പോര്‍ട്ടലുകള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്ത കണ്ട് ഭാവനയടക്കം ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കഴിഞ്ഞില്ല, നടി അപര്‍ണ നായര്‍ രണ്ട് വാര്‍ത്തകളുടെയും തലക്കെട്ട് എടുത്ത് ഒട്ടിച്ച് ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി കൊഴുത്തു. അയ്യായിരത്തോളം പേര്‍ ലൈക് ചെയ്യുകയും ഇരുന്നൂറിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു ഈ പോസ്റ്റ്. ഭാവനയുടെ വരന്‍ ആരായിരിക്കും എന്ന ചോദ്യത്തിനോളം തന്നെ ഹിറ്റായിക്കഴിഞ്ഞു ഭാവനയുടെ വരനെ കണ്ടാല്‍ ആളുകള്‍ ഞെട്ടുമോ ഞെട്ടാതിരിക്കുമോ എന്നതും.
ഒരു സാധാരണക്കാരനെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് എന്നും ആ പേര് കേട്ടാല്‍ ആരും ഞെട്ടില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വിശദീകരിക്കേണ്ടി വന്നു ഇതോടെ ഭാവന. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നത് ഏതോ ഭീകരനെയാണ് എന്ന തരത്തിലാണ് മലയാളത്തില്‍ വാര്‍ത്ത വന്നത്. ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ടില്ലാത്ത തനിക്ക് ഇതെല്ലാം എല്ലാവരെയും പറഞ്ഞ് മനസിലാക്കിക്കൊടുക്കാനും പ്രയാസമുണ്ടെന്നും ഭാവന പരിഭവിക്കുന്നു.


Click it and Unblock the Notifications