10 വീഡിയോയില്‍ നിന്നും മാസ വരുമാനം 5 ലക്ഷത്തിലേറേ: അപ്പോള്‍ 36 വീഡിയോയില്‍ നിന്നോ, അറിയാം കണക്കുകള്‍
പ്രമുഖരായ നിരവധി യൂട്യൂബ് വ്ളോഗര്‍മാരാണ് മലയാളത്തിലുള്ളത്. പാചകം, ട്രാവല്‍, ടെക്നോളജി, സിനിമാ തുടങ്ങിയ വിവിധ മേഖലകളില്‍ കൈവെച്ചിരിക്കുന്ന ഇവരില്‍ പലര്‍ക്കും വലിയ തോതിലള്ള ഫോളോവേഴ്സും ഉണ്ട്. ഇവരുടെയൊക്കെ വീഡിയോകള്‍ എല്ലാവരും തന്നെ കാണുമെങ്കില്‍ ഇതില്‍ നിന്നെല്ലാം ഇവര്‍ക്ക് എത്ര വരുമാനം കിട്ടുന്നു എന്നുള്ളത് പലര്‍ക്കം അറിയാത്ത കാര്യമാണ്.
എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ മാസം മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയ രണ്ട് യൂട്യൂബ് ചാനലുകളെ കുറിച്ചുള്ള വിവരങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൂപ്പന്‍സ് വ്ളോഗിലൂടെ ശരത്.

യൂട്യൂബര്‍ ആണെങ്കില്‍ വലിയ പരിഹാസമാണ് ഒരു വിഭാഗം ആളുകളില്‍ നിന്നും നേരിടേണ്ടി വരിക. യൂട്യൂബര്‍ ആണെന്ന് പറഞ്ഞാല്‍ മറ്റെന്തെങ്കിലും പണിയുണ്ടോ എന്നാവും അടുത്ത ചോദ്യം. എന്നാല്‍ മറ്റ് പലരേയും പോലെ യൂട്യൂബര്‍മാരും ചെയ്യുന്നത് ഒരു തൊഴിലാണ്. അത് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ കുറിച്ചുള്ള വീഡിയോ പങ്ക് വെക്കുന്നതെന്നും ശരത് പറയുന്നു.

മല്ലു ഫാമിലി, എം ഫോര്‍ ടെക് എന്നീ രണ്ട് യൂട്യൂബ് ചാനലുകളുടെ കഴിഞ്ഞ മാസത്തെ വരുമാനമാണ് ശരത് കണക്കാക്കുന്നത്. ഒരുമാസം ചെയ്ത് ആകെ വിഡിയോകളിലെ കാഴ്ചക്കാരുടെ എണ്ണം എടുത്താണ് ഏകദേശം അവര്‍ക്ക് ലഭിക്കാന്‍ ഇടയുള്ള വരുമാനം കണക്കാക്കുന്നത്. ഒരു യൂട്യൂബര്‍ക്ക് എത്ര വരുമാനം ലഭിക്കുന്നുവെന്ന് കണ്ടെത്താനുള്ള മാര്‍ഗവും തന്റെ വ്ളോഗിലൂടെ ശരത് പറയുന്നുണ്ട്.

മൂപ്പന് എന്ന ചാനലിലൂടെ തനിക്ക് ശരാശരി 20000 മുതല്‍ 25000 രൂപവരെ ലഭിക്കും. ഇത് കൂടുകയും കുറയുകയും ചെയ്യാം. കഴിഞ്ഞ മാസം വീഡിയോ ഒന്നും ചെയ്യാത്തതിനാല്‍ ഈ മാസം തനിക്ക് പൈസയൊന്നും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എത്രത്തോളം കാഴ്ചക്കാര്‍ എന്നതിന് അനുസരിച്ചാണ് പണം ലഭിക്കുന്നത്

എം ഫോര്‍ ടെക്കിന് പിന്നിലെ ജിയോയ്ക്ക് കഴിഞ്ഞ മാസം എത്ര രൂപ കിട്ടിയെന്നാണ് ശരത് ആദ്യം കണക്കാക്കുന്നത്. കഴിഞ്ഞ മാസം വെറും പത്ത് വീഡിയോ ആണ് അവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. ഇതില്‍ നിന്നും അവര്‍ ആകെയുണ്ടാക്കിയിരിക്കുന്നത് 2 കോടി 24 ലക്ഷം വ്യൂസാണ്.

ഈ ഒരു സഖ്യയെ യൂട്യൂബ് നല്കുന്ന പൈസയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് 6720 ഡോളറാണ് കഴിഞ്ഞ മാസം എം ഫോര്‍ ടെക്കിന് ലഭിച്ചത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 570000 രൂപ വരും. അവര്‍ക്ക് വെറുതെ കിട്ടുന്ന പൈസയല്ല ഇത്. വലിയ ചിലവും അതിലേറെ കഷ്ടപ്പാടും അവര്‍ക്കുണ്ട്. എങ്കിലും വലിയ ലാഭം ഉണ്ടെന്നും ശരത് പറയുന്നു.

നല്ല ക്രിയേറ്റിവിറ്റി വീഡിയോകളാണ് എം ഫോര്‍ ടെക്കിലൂടെ ജിയോ പങ്കുവെക്കുന്നത്. നിലവില്‍ 63 ലക്ഷത്തിലേക്ക് എത്തി നില്‍ക്കുകയാണ് അവരുടെ സബ്സ്ക്രിപ്ഷന്റെ എണ്ണം. മലയാളത്തില്‍ ഏറ്റവും അധികം വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന ചാനലാണ് എം ഫോര്‍ ടെക്ക്. ഇനിയും മികച്ച രീതിയില്‍ അവര്‍ക്ക് മുന്നോട്ട് പോവാന്‍ കഴിയട്ടേയെന്നും ശരത് ആശംസിക്കുന്നു.

ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് തന്നെ വലിയ വളര്‍ച്ചയുണ്ടാക്കിയ യൂട്യൂബ് ചാനലാണ് മല്ലുഫാമിലി. കഴിഞ്ഞ മാസം ഏതാണ്ട് എം ഫോര്‍ ടെക്ക് ഉണ്ടാക്കിയത്തിന് തുല്യമായ തുകയാണ് മല്ലുഫാമിലിയും ഉണ്ടാക്കിയത്. ചെറിയ വീഡിയോകള്‍ അടക്കം 39 വീഡിയോകള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നെല്ലാമായി ഒരു മാസം കൊണ്ട് ഏകദേശം 540000 രൂപ അവര്‍ക്ക് നേടാന്‍ സാധിച്ചിട്ടുണ്ട്.

752000 സബ്സ്ക്രിപ്ഷനാണ് മല്ലു ഫാമിലിക്ക് ഉള്ളത്. വളരെ വേഗത്തിലാണ് അവരും വളര്‍ന്നുകൊണ്ടിരിക്കുന്നത്. 10 വീഡിയോയില്‍ നിന്നാണ് ജിയോ 570000 രൂപ വരുമാനം നേടിയതെങ്കില്‍ 540000 രൂപ വരുമാനം നേടാന്‍ മല്ലുഫാമിലിക്ക് 37 ലേറെ വീഡി പങ്കുവെക്കേണ്ടി വന്നുവെന്നും ശരത് ചൂണ്ടിക്കാട്ടുന്നു.

ഇതിന് ശേഷമാണ് യൂട്യൂബില്‍ നിന്നുള്ള വരുമാനം കണക്കാക്കാനുള്ള മാര്‍ഗ്ഗം ശരത് പങ്കുവെക്കുന്നത്. പതിനായിരം വ്യൂസ് ഒരു യൂട്യൂബര്‍ക്ക് കിട്ടുകയാണെങ്കില്‍ 3 ഡോളര്‍ എന്ന നിരക്കില്‍ വരുമാനമുണ്ടാകും. ഈ കണക്കിന്റ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തിന് 30 ഒരു മില്യണ്‍ 300 ഡോളറും ലഭിക്കും. ആകെ കിട്ടുന്ന ഈ ഡോളറിനെ ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ യൂട്യൂബില്‍ നിന്നും കിട്ടുന്ന ആകെ കിട്ടുന്ന വരുമാനം കണ്ടെത്താന്‍ കഴിയും.
Recommended Video

ഒരു പാട് മറ്റ് ചാനലുകള്‍ ഉണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും കഴിഞ്ഞ മാസം രണ്ട് കോടിയില്‍ കൂടുതല്‍ വ്യൂസ് കിട്ടിയെന്ന് തോന്നുന്നില്ല. അതേസമയം ഇവരുടെയെല്ലാം പഴയ വീഡിയോകള്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്. അതില്‍ നിന്നും വരുമാനം ലഭിക്കും. അപ്പോള്‍ ഒരോ മാസം കിട്ടുന്ന വരുമാനം വര്‍ധിക്കുമെന്നും ശരത് വ്യക്തമാക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications