ബോബി ചെമ്മണ്ണൂരിനെ തൊടാന്‍ എല്ലാവര്‍ക്കും പേടി... വിഎസ് പറഞ്ഞിട്ടും വാര്‍ത്തയായില്ല

ജ്വല്ലറി ശൃംഖല ഉടമയായ ബോബി ചെമ്മണ്ണൂരിനെതിരെ വാര്‍ത്ത നല്‍കാന്‍ നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെല്ലാം ഭയമാണോ... പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സമുന്നതനായ നേതാവും ആയ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായില്ലെന്നതാണ് സത്യം.

ബോബി ചെമ്മണ്ണൂരിന്റെ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ 2000 കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ് ആരോപണം ഉന്നയിച്ചത്. ഒരാള്‍ ആഭ്യന്തര വകുപ്പിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് വിഎസ് ആക്ഷേപിയ്ക്കുന്നു.

കന്റോണ്‍മെന്റ് ഹൗസില്‍ വിഎസ് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞ മറ്റ് കാര്യങ്ങളെല്ലാം എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ബോബി ചെമ്മണ്ണൂരിനെതിരെ പറഞ്ഞത് മാത്രം വാര്‍ത്തയാക്കാന്‍ മുഖ്യധാര തയ്യാറായില്ല.

വിഎസ് പറഞ്ഞാല്‍ വാര്‍ത്തയല്ലേ?

വിഎസ് പറഞ്ഞാല്‍ വാര്‍ത്തയല്ലേ?

സിപിഎമ്മിനെ കുറിച്ച് വിഎസ് എന്തെങ്കിലും പറയുകയോ പറയാതിരിയ്ക്കുകയോ ചെയ്താല്‍ അത് എല്ലാവര്‍ക്കും വാര്‍ത്തയാണ്. എന്നാല്‍ ബോബി ചെമ്മണ്ണൂരിനെ കുറിച്ച് പറഞ്ഞാല്‍ അത് എന്തുകൊണ്ടാണ് വാര്‍ത്തയാകാത്തത്.

പത്രക്കുറിപ്പും ഉണ്ട്

പത്രക്കുറിപ്പും ഉണ്ട്

വിഎസ് വാര്‍ത്താ സമ്മേളനത്തിനടെ വെറുതേ പറഞ്ഞതുപോയതല്ല ഇക്കാര്യങ്ങള്‍. പുറത്തിറക്കിയ പത്രക്കുറിപ്പിലും ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ആരോപണം ഉണ്ട്. എന്നിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്തയായില്ല.

പാര്‍ട്ടി പത്രം

പാര്‍ട്ടി പത്രം

പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പോലും വിഎസ് ഉന്നയിച്ച ആക്ഷേപം ഒരു തലക്കെട്ട് ആയില്ലെന്നതാണ് അത്ഭുതം. മറ്റൊരു വാര്‍ത്തയുടെ ഭാഗമായിട്ടാണ് ഇത് നല്‍കിയിരിയ്ക്കുന്നത്.

ബോബിക്കെതിരെ മുമ്പും

ബോബിക്കെതിരെ മുമ്പും

ബോബി ചെമ്മണ്ണൂരിന്റെ പണമിടപാട് സ്ഥാപനത്തെ പറ്റി മുമ്പും ആക്ഷേപം ഉയര്‍ന്നിരുന്നു. അന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് വാര്‍ത്ത നല്‍കിയത്.

ഓപ്പറേഷന്‍ കുബേര

ഓപ്പറേഷന്‍ കുബേര

രമേശ് ചെന്നിത്തല ബ്ലേഡ് മാഫിയക്കെതിരെ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയിലും ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിരുന്നു.

റണ്‍ ബോബി റണ്‍

റണ്‍ ബോബി റണ്‍

രക്തബാങ്ക് രൂപീകരിയ്ക്കുന്നതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ 'റണ്‍ ബോബി റണ്‍' എന്ന മാരത്തോണ്‍ ഓട്ടവും വിവാദത്തിലായിരുന്നു. രക്ത ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ഓടിയത് പരസ്യത്തിന് വേണ്ടിയോ

ഓടിയത് പരസ്യത്തിന് വേണ്ടിയോ

ബോബി ചെമ്മണ്ണൂര്‍ മാരത്തോണ്‍ ഓട്ടം നടത്തിയത് പരസ്യത്തിന് വേണ്ടി ആയിരുന്നോ അതോ രക്തബാങ്കിന് വേണ്ടി ആയിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു. രക്തബാങ്കില്‍ നിന്ന് ആവശ്യക്കാര്‍ക്ക് രക്തം ലഭിയ്ക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

പാക്കേജ് പരസ്യങ്ങള്‍

പാക്കേജ് പരസ്യങ്ങള്‍

മറ്റ് പരിപാടികള്‍ക്കൊന്നും നല്‍കാത്ത കവറേജ് ആയിരുന്നു ദൃശ്യ-പത്ര മാധ്യമങ്ങള്‍ ബോബി ചെമ്മണ്ണൂരിന്റെ ഓട്ടത്തിന് അന്ന് നല്‍കിയത്. ഇത് പരസ്യ പാക്കേജ് ആയിരുന്നു എന്നാണ് ആക്ഷേപം.

വിഎസ് പറഞ്ഞതിന്റെ വീഡിയോ

ഇതാണ് വിഎസ് അച്യുതാനന്ദന്‍ ബോബി ചെമ്മണ്ണൂരിനെതിരെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+