കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിക്കിൽ ഇസ്ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു; വിവാദങ്ങളിൽ പ്രതികരിച്ച് മാലാ പാർവ്വതി

Google Oneindia Malayalam News

ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒടിടി പ്ലാറ്റ്‌ഫോമായ അമസോണില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന് 2009ല്‍ നടന്ന ബീമാപള്ളി വെടിവയ്പ്പുമായി സാമ്യമുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മാലിക് സിപിഎം അനുകൂലമാണോ? ചിത്രത്തിന് ബീമാപള്ളിയുമായുള്ള ബന്ധം; മറുപടിയുമായി മഹേഷ് നാരായണന്‍മാലിക് സിപിഎം അനുകൂലമാണോ? ചിത്രത്തിന് ബീമാപള്ളിയുമായുള്ള ബന്ധം; മറുപടിയുമായി മഹേഷ് നാരായണന്‍

ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. കൂടാതെ ഇസ്ലാമോഫോബിയ അടക്കമുള്ള ആരോപണങ്ങളും ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരണം ആരോപണങ്ങളില്‍ പ്രതികരിച്ച് നടി മാല പാര്‍വ്വതി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം മാലാപാര്‍വ്വതി കൈകാര്യം ചെയ്തിരുന്നു.

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

1

ആരോപിക്കപ്പെടുന്നത് പോലെ മാലിക്കില്‍ ഇസ്ലാമോഫോബിയ ഘടകങ്ങള്‍ കാണാന്‍ സാധിച്ചിട്ടില്ലെന്ന് മാല പാര്‍വ്വതി പറഞ്ഞു. അത് ഉണ്ടാക്കിയെടുക്കുകയാണെന്നും മഹേഷിനെ കോര്‍ണര്‍ ചെയ്ത് ഒരു സാഹചര്യം സമുദായത്തിനെതിരെ ഉണ്ടാക്കുകയാണെന്നും മാല പാര്‍വ്വതി ആരോപിച്ചു. മീഡിയവണ്ണിനോോയിരുന്നു താരത്തിന്റെ പ്രതികരണം.

2

തനിക്ക് ആ സിനിമയില്‍ ഒന്നും തോന്നിയില്ല. ചരിത്രമാണെന്ന് ഒരിടത്തും പറയായാതെയാണ് മഹേഷ് മാലിക് എടുത്തിരിക്കുന്നത്. ഒരു വിഷയം പത്രത്തില്‍ വായിച്ചോ ഇന്‍സ്‌പെയര്‍ ചെയ്‌തോ ഒരാള്‍ക്ക് സിനിമ എടുക്കാന്‍ പാടില്ലേയെന്ന് പാര്‍വ്വതി ചോദിച്ചു. മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ പറ്റുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മാല പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

3

വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, വിമര്‍ശിക്കട്ടെ, സിനിമകളുണ്ടാവട്ടെ, വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. മഹേഷ് മനോഹരമായ ഒരു സിനിമ ചെയ്ത എന്നാണ് മനസിലാക്കുന്നത്. ഗംഭീര സിനിമയാണ്. പലപ്പോഴും ഇവിടെ വര്‍ഗീയ കലാപമുണ്ടാകുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ്, അല്ലാതെ മനുഷ്യര്‍ തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നുമുണ്ടായിട്ടില്ല- മാല പാര്‍വ്വതി പറഞ്ഞു.

4

സിനിമയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മഹേഷ് ഉത്തരം പറയാതിരിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല, കൃത്യമായി ചോദിച്ചാല്‍ മഹേഷിന് ഉത്തരങ്ങളുണ്ടാകും. ആഷിഖ് അബു ചെയ്യാനിരുന്ന സിനിമയ്ക്ക് നേരെ സംഘപരിവാര്‍ എന്തൊക്കെ ബഹളമാണുണ്ടാക്കിയത്. സിനിമ ആരംഭിക്കുന്നതിന് മുമ്പെ എന്തൊക്കെ വിമര്‍ശനങ്ങളാണുണ്ടായത്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആര്‍ക്കും സിനിമ ചെയ്യാമല്ലോ- മാല ചോദിച്ചു.

5

നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്ര്യമല്ലേയെന്നും മാല പാര്‍വതി പറയുന്നു. ചിത്രത്തില്‍ നായികയായ നിമിഷ ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് മാല പാര്‍വ്വതി മാലിക്കില്‍ അഭിനയിക്കുന്നത്.

പഞ്ചാബ് ഭരണം നിലനിർത്താൻ കോൺഗ്രസ്.. ചെന്നിത്തലയ്ക്ക് നിർണായക ചുമതല? ഹൈക്കമാന്റ് നീക്കംപഞ്ചാബ് ഭരണം നിലനിർത്താൻ കോൺഗ്രസ്.. ചെന്നിത്തലയ്ക്ക് നിർണായക ചുമതല? ഹൈക്കമാന്റ് നീക്കം

'ഇത്തവണ ഗുജറാത്തില്‍ ബിജെപി വീഴും: കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സുവര്‍ണാവസരം;'ഇത്തവണ ഗുജറാത്തില്‍ ബിജെപി വീഴും: കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സുവര്‍ണാവസരം;

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

Recommended Video

cmsvideo
Mahesh Narayanan's reply to critics | Oneindia Malayalam

English summary
Mala Parvathy responds to criticism leveled against Mahesh Narayanan movie Malik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X