Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നല്ല ബീഫോ... ദാ ഇപ്പ ശര്യാക്കിത്തരാട്ടാ!!! ബിജെപി സ്ഥാനാര്‍ത്ഥിക്ക് ട്രോള്‍ പൊങ്കാല

മലപ്പുറത്ത് ജയിക്കുകയാണെങ്കില്‍ അറവ് ശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കും എന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഉത്തരേന്ത്യയില്‍ ബീഫ് വിവാദത്തിന് ഏറെ ചീത്തപ്പേര് കേട്ടിട്ടുള്ളവരാണ് ബിജെപി എന്ന് കൂടി ഓര്‍ക്കണം.

മലപ്പുറം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു ശ്രീപ്രകാശിന്റെ വാഗ്ദാനം. നല്ല ബീഫ് ലഭ്യമാക്കുന്നതിനായി എയര്‍ കണ്ടീഷന്‍ ചെയ്ത് വൃത്തിയായ രീതിയില്‍ അറവ് ശാലകള്‍ പരിഷ്‌കരിക്കുമെന്ന് പോലും പറഞ്ഞു സ്ഥാനാര്‍ത്ഥി.

ഇത്തരം ഒരു കമന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ട്രോളേഴ്‌സ്. പിന്നെ പൊങ്കാലയുടെ കാര്യം പറയേണ്ടല്ലോ!!!

ബീഫ് ഒലത്തിയത്

ഇനിയിപ്പോ ബിജെപി സ്ഥാനാര്‍ത്ഥി ബീഫ് ഉലത്തിയതൊക്കെ കൊണ്ടായിരിക്കുമോ മലപ്പുറത്ത് വോട്ട് ചോദിക്കാന്‍ ചെല്ലുക എന്നാണ് സംശയം.

നന്നായി മണത്ത് നോക്കണം

തിരഞ്ഞെടുപ്പില്‍ അങ്ങനെയൊക്കെ പറയാം. പക്ഷേ ശാഖയില്‍ പോകുമ്പോള്‍ മണം ഉണ്ടെങ്കില്‍ പണി കിട്ടുമായിരിക്കും അല്ലേ!

കേന്ദ്രം അങ്ങനൊക്കെ പറയും

ഗോമാതവിനെ തൊട്ട് കൡക്കേണ്ടെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷേ ഇതിപ്പോ കേരളവിം മലപ്പുറവും ആയിപ്പോയില്ലേ!

മലപ്പുറം നിവാസികള്‍

ബീഫ് കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു മലപ്പുറം നിവാസികള്‍. അപ്പോഴാണ് അവര്‍ക്ക് ബീഫ് ലഭ്യമാക്കും എന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞത്!

ഉള്ളിക്കറി ആയാലോ

ബീഫ് എന്ന് പറഞ്ഞ് ഉള്ളിക്കറി കൊടുത്താലോ... പണ്ട് അങ്ങനെയൊരു ചരിത്രം ഒക്കെ കെ സുരേന്ദ്രന്റെ പേരില്‍ ഉണ്ടല്ലോ!

ശുഭം

സംഗതി സ്ഥാനാര്‍ത്ഥി പറഞ്ഞതേയുള്ളൂ. പ്രതിഷേധം അങ്ങ് ദില്ലിയില്‍ തന്നെ ഉയര്‍ന്നു!

ഇനിയിപ്പോ ഇങ്ങനേം സംഭവിക്കുമോ?

ഏതെങ്കില്‍ വീട്ടില്‍ ബീഫ് മുറിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി കയറി ചെല്ലുമോ ആവോ

മുളകിട്ട് വേണോ...

ഗോവധത്തിന് പലദേശങ്ങളില്‍ പലതാണ് ശിക്ഷ. കേരളത്തില്‍ ബീഫിന്റെ കാര്യം ചോദിച്ചാല്‍ മുളകിട്ട് വേണോ വറുത്തരച്ചത് വേണോ എന്നായിരിക്കും ചോദ്യം!

ബീഫ് നിരോധനമോ?

ബീഫ് നിരോധിക്കാന്‍ മലപ്പുറത്തേക്കിങ്ങ് വന്നാല്‍ മതി. അപ്പോ കാണിച്ച് തരാം....

എന്ന് കരുതേണ്ട

പശുവിനെ കൊല്ലുന്നവര്‍ക്ക് വശിക്ഷ നല്‍കും.... എന്നാരും കരുതണ്ട. വേണ്ടവര്‍ക്ക് ഞങ്ങള്‍ തന്നെ കൊന്ന് തരുന്നതാണ് എന്നാണത്രെ ഇപ്പോള്‍ ബിജെപിക്കാര്‍ പറയുന്നത്.

അവിടെ... ഇവിടെ

മറ്റ് പല സംസ്ഥാനങ്ങളിലും ബീഫും സംഘപരിവാറും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പ്രശ്‌നമാണ്. ഇങ്ങ് കേരളത്തിലെത്തിയാലോ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+