കുഞ്ഞാലിക്കുട്ടിയേയും സ്മൃതി ഇറാനിയേയും ചേര്‍ത്ത് അശ്ലീല പോസ്റ്റര്‍... മലപ്പുറത്ത് നാണംകെട്ട കളികൾ

മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മുസ്ലീം ലീഗ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഒരുപടി മുന്നില്‍ എത്തിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ട് പോലും ഇല്ല.

മുന്‍ മന്ത്രിയും എംഎല്‍എയും ആയ പികെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. കുഞ്ഞാലിക്കുട്ടിക്കെയ്‌ക്കെതിരെ ഓണ്‍ലൈനില്‍ ഇപ്പോള്‍ തന്നെ പല ദുഷ്പ്രചരണങ്ങളും തുടങ്ങിക്കഴിഞ്ഞു.

കുഞ്ഞാലിക്കുട്ടിയേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും ചേര്‍ത്തുള്ള അശ്ലീല പോസ്റ്റര്‍ ആണ് ഇതില്‍ ഞെട്ടിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ സ്വഭാവ ഹത്യ ചെയ്യുന്ന പോസ്റ്റര്‍ ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും വാട്‌സ് ആപ്പിലും പ്രചരിക്കുകയാണ്.

മലപ്പുറം പിടിക്കാന്‍

മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലം ആണ് മലപ്പുറം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആയിരുന്നു ഇ അഹമ്മദ് വിജയിച്ചത്. അഹമ്മദിന്റെ മരണശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും കാര്യങ്ങള്‍ മറിച്ചാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥാനാര്‍ത്ഥിയായിട്ടില്ല, എന്നാലും

മലപ്പുറം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഓണ്‍ലൈനില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പ്രചാരണങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.

കുഞ്ഞാലിക്കുട്ടിയും സ്മൃതി ഇറാനിയും

കുഞ്ഞാലിക്കുട്ടിയേയും സ്മൃതി ഇറാനിയേയും ചേര്‍ത്തുള്ള അശ്ലീലം കലര്‍ന്ന ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിലാണ് ഇതിലെ വാചകങ്ങള്‍.

പഴയ ഐസ്‌ക്രീം പാര്‍ലര്‍ കേസ്

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഓണ്‍ലൈനിലെ ഇടത് അനുകൂലികള്‍ ഇപ്പോഴും പഴയ ഐസ്‌ക്രീം പാര്‍ലര്‍ കേസ് തന്നെ ആണ് ആയുധമായി ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

സ്മൃതി ഇറാനി

ബിജെപിയുടെ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി മുന്‍ സീരിയല്‍ നടിയാണ്. നരേന്ദ്ര മോദിയോട് എറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളില്‍ ഒരാളാണ്. സ്മൃതി. എന്നാല്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെയുള്ള പ്രചാരണത്തില്‍ സ്മൃതി ഇറാനിയെ എന്തിന് ബലിയാടക്കണം എന്ന ചോദ്യത്തിന് ഉത്തരമില്ല.

അപ്പോള്‍ സിപിഎം ഉറപ്പിച്ചോ?

സ്മൃതി ഇറാനിയേയും കുഞ്ഞാലിക്കുട്ടിയേയപും ചേര്‍ത്തുള്ള പോസ്റ്റര്‍ കണ്ടാല്‍ ഇടതുപക്ഷക്കാര്‍ തന്നെ സംശയിച്ച് പോകും. തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിക്കും എന്ന് തന്നെ അല്ലേ അവര്‍ പറയുന്നത്.

ആ കേസ് എല്ലാം കഴിഞ്ഞില്ലേ

വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. മുമ്പ് കുറ്റിപ്പുറത്ത് കെടി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടി പരാജയം ഏറ്റുവാങ്ങിയതും ഇതേ സംഭവത്തില്‍ ആയിരുന്നു. പക്ഷേ ആ കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല എന്നതാണ് സത്യം.

വെല്ലുവിളിയുടെ കാര്യത്തില്‍ മോശമില്ല

വെല്ലുവിളിയുടെ കാര്യത്തില്‍ മുസ്ലീം ലീഗുകാരും വലിയ മോശം ഒന്നും ഇല്ല. തവനൂര്‍ എംഎല്‍എ ആയ കെടി ജലീലിനോട് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് വെല്ലുവിളി.

മറുപടിയും രസകരം

പണ്ട് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ജയിച്ച ആളാണ് കെടി ജലീല്‍ എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഎം അനുകൂലികളുടെ മറുപടി. അന്ന് കുഞ്ഞാലിക്കുട്ടി വലിയ പരാജയം ആയിരുന്നു ഏറ്റു വാങ്ങിയത്.

ആര്‍ക്കാണ് ഭയം

മലപ്പുറം തിരഞ്ഞെടുപ്പില്‍ ഭയം മുഴുവന്‍ മുസ്ലീം ലീഗിനാണ് എന്നാണ് സിപിഎമ്മുകാരുടെ ആരോപണം. അതിന് അവര്‍ കാരണങ്ങളും നിരത്തുന്നുണ്ട്.

കമലിനെ തടഞ്ഞത് എന്തിന്?

നിലമ്പൂരില്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനെത്തുന്ന സംവിധായകന്‍ കമലിനെ തടയും എന്നായിരുന്നു മുസ്ലീം ലീഗിന്റെ ഭീഷണി. ഇതേ തുടര്‍ന്ന് കമലിനോട് ജില്ലാ കളക്ടര്‍ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്തിനായിരുന്നു കമലിനെതിരെയുള്ള ഭീഷണി?

സ്ഥാനാര്‍ത്ഥിയാകുമെന്ന് ഭയന്നോ?

മലപ്പുറം മണ്ഡലത്തില്‍ ഇടത് സ്വതന്ത്രന്‍ എന്ന ലേബലില്‍ സംവിധായകന്‍ കമലിനെ സിപിഎം മത്സരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കമലിനെതിരെ ഭീഷണി മുഴക്കിയത്.

ബിജെപിയുടെ ഒത്താശ

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്ലീം ലീഗും ബിജെപിയും തമ്മില്‍ ഒത്തുകളിയാണെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. മലപ്പുറത്ത് ബിജെപിയുടെ സാധ്യത പട്ടിക പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+