മജ്സിയയ്ക്ക് മോഹൻലാലിന്റെ താക്കീത്: അങ്ങനെ ചെയ്തില്ലെന്ന് ആവർത്തിച്ച് മജ്സിയ, സജ്നയോട് പറഞ്ഞത് വിവാദത്തിൽ

കഴിഞ്ഞ ആഴ്ചയിലെ മത്സരാർത്ഥികളുടെ ഓരോരുത്തരുടേയും പ്രകടനങ്ങളെ വിലയിരുത്തി അഭിനന്ദിച്ചുകൊണ്ടാണ് ലാലേട്ടൻ ശനിയാഴ്ചത്തെ എപ്പിസോഡിന് തുടക്കം കുറിച്ചത്. പ്രമോ വീഡിയോകൾ കണ്ട് അടുത്ത എപ്പിസോഡിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകരും ഈ എപ്പിസോഡിനായി കാത്തിരുന്നത്.

ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങളെ കുറിച്ചും മത്സരാർഥികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും മോഹൻലാൽ എടുത്ത് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മജ്സിയയുടേതായി പുറത്തിറങ്ങിയ പ്രമോയാണ് സോഷ്യൽ മീഡിയ ചർച്ചകളിലും പ്രേക്ഷകർക്കിടയിലും ചർച്ചാവിഷയമായിത്തീർന്നത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

സജ്ന സാക്ഷി

സജ്ന സാക്ഷി

മൈക്ക് ഊരി സംസാരിക്കുന്നതിനെ കുറിച്ച് മോഹൻലാൽ നേരിട്ട് മജ്സിയയോട് ചോദിക്കുകയും ചെയ്തു. ഇല്ല ഓർമയില്ല എന്നായിരുന്നു മജ്സിയ ഈ ചോദ്യത്തിന് നൽകിയ മറുപടി. ഇതോടെ വീണ്ടും മോഹൻലാൽ ഇതെക്കുറിച്ചുള്ള ചോദ്യം ആവർത്തിച്ചു. മൈക്ക് ഊരി ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്നായിരുന്നു അടുത്ത ചോദ്യം മോഹൻലാൽ ചോദിച്ചു. എന്നാൽ പറഞ്ഞിട്ടില്ല എന്ന് മജ്സിയ ഉറപ്പിച്ച് പറയുകയായിരുന്നു. മജ്സിയയോട് ഉറപ്പാണോ എന്ന് വീണ്ടും ചോദിച്ച മോഹൻ ലാൽ സജ്നയാണ് ഈ സംഭവത്തിന് സാക്ഷിയെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

 പറഞ്ഞത് എന്ത്?

പറഞ്ഞത് എന്ത്?


മജ്സിയ എന്താണ് പറഞ്ഞതെന്ന് തനിക്കറിയാമെന്നും മോഹൻലാൽ പറഞ്ഞു. എനിക്കോർമ്മയില്ല സർ എന്ന മറുപടി തന്നെയാണ് മജ്സിയ ആവർത്തിച്ചത്. ഇതേ സംഭവക്കുറിച്ച് മോഹൻലാൽ സ്ജനയോട് ചോദിച്ചതോടെ മജ്സിയ മൈക്ക് ഊരിയെന്നും തന്നോട് സംസാരിച്ചുവെന്നും സജ്ന പറഞ്ഞു. എവിടെ വെച്ചാണ് ഈ സംഭവം നടന്നതെന്നും സജ്ന തുറന്നുപറഞ്ഞിരുന്നു. എന്നാൽ മജ്സിയ ചെവിയിൽ പറഞ്ഞത് ഇപ്പോൾ ഇവിടെ പറയേണ്ടന്നും. ആ പറഞ്ഞത് നല്ല കാര്യമല്ലെന്നും അത് ഇവിടെ പറയാൻ എന്റെ എത്തിക്സ് അനുവദിക്കുന്നില്ലെന്നും അത് മജ്സിയയെ മോശമായി ബാധിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഓർമയില്ലെന്ന്

ഓർമയില്ലെന്ന്


മൈക്ക് ഊരിവെച്ച് സംസാരിക്കുന്നതിൽ കഴിഞ്ഞ ആഴ്ചയും മോഹൻലാൽ താക്കീത് നൽകിയിരുന്നു. എന്നാൽ വീണ്ടും ആ തെറ്റ് ആവർത്തിച്ചതോടെയാണ് മോഹൻലാലും ക്ഷുഭിതനായിട്ടുള്ളത്. സത്യമായും പറഞ്ഞ കാര്യത്തെക്കുറിച്ച് തനിക്ക് ഓർമയില്ലെന്നും സജ്ന പറഞ്ഞപ്പോഴാണ് സംഭവം തന്നെ ഓർമ വന്നതെന്നും മജ്സിയ മോഹൻലാലിനോട് പറയുകുയും ചെയ്തു. മൈക്ക് ഇട്ട് സംസാരിച്ചാൽ മതിയെന്ന് സജ്ന തന്നോട്ട് പറഞ്ഞുവെന്ന് സമ്മതിച്ച മജ്സിയ ഇക്കാര്യങ്ങളൊന്നും ഓർത്തെടുക്കാൻ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്.

 മജ്സിയയ്ക്ക് താക്കീത്

മജ്സിയയ്ക്ക് താക്കീത്

ഞാൻ കാണിച്ച് തരണോ എന്ന് മജ്സിയയോട് ചോദിച്ച മോഹൻലാൽ ആ സ്റ്റോർ റൂമിലൊരു സാധനമിരുപ്പുണ്ട് അതൊന്ന് എടുത്തിട്ട് വരൂ എന്ന് മജ്സിയയോട് പറയുകയും ചെയ്തു. എന്നാൽ സ്റ്റോർ റൂമിൽ ഉണ്ടായിരുന്നത് ജയിൽ വസ്ത്രമായിരുന്നു അത് എടുത്ത് കൊണ്ട് വന്നതിന് ശേഷവും നേരത്തെയുള്ള നിലപാടിൽ മജ്സിയ ഉറച്ചുനിൽക്കുകയായിരുന്നു. മൈക്ക് മാറ്റി നിങ്ങൾ സംസാരിച്ചിട്ടുണ്ട് എങ്കിൽ ആ വസ്ത്രം ധരിച്ച് ഇട്ട് ജയിലിലേക്ക് പോകാമെന്നും അങ്ങനെ ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിൽ തിരിച്ച് പോയിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മാപ്പപേക്ഷ

മാപ്പപേക്ഷ

ഇങ്ങനെ പറഞ്ഞതോടെയാണ് മജ്സിയുടെ യഥാർത്ഥ പ്രതികരണം പുറത്തുവരുന്നത്. ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്കണമെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും മജ്സിയ മോഹൻലാലിനോട് പറഞ്ഞു. മറ്റുള്ളവർക്കും ഇത് പാഠമായിരിക്കട്ടേയെന്ന് പറഞ്ഞ മോഹൻ ലാൽ മജ്സിയ ഈ വസ്ത്രം ധരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതൊരു താക്കീത് ആണെന്നും ഇനി ഇങ്ങനെയുണ്ടായാൽ ജയിലിൽ പേകേണ്ടി വരുമെന്ന് മോഹൻലാൽ താക്കീതും നൽകി.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+