അവര്‍ 500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍... സ്ത്രീധനത്തില്‍ ബാബു ആന്റണി, മതവും പാര്‍ട്ടിയും ഓകെ, പക്ഷേ...
കേരളം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്ത്രീധനവും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവമാണ് കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. രാഷ്ട്രീയ, സിനിമാ, സാംസ്‌കാരിക രംഗത്തുള്ളവരെല്ലാം തങ്ങളുടെ അഭിപ്രായം പങ്കുവച്ചു.
യുഎഇയിലെ എന്‍ആര്‍കെ വ്യവസായി സോഹന്‍ റോയ് തന്റെ കമ്പനിയില്‍ സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ജോലിയില്ല എന്ന് പ്രഖ്യാപിച്ചത് വേറിട്ടതായി. ഇതിനിടെയാണ് നടന്‍ ബാബു ആന്റണി സ്ത്രീധനത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നിരിക്കുന്നത്....
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

എല്ലാം പ്രാകൃതം
സ്ത്രീധനത്തെ ചൊല്ലിയിലുള്ള തര്‍ക്കവും കലഹങ്ങളുമെല്ലാം പ്രാകൃതമാണെന്ന് ബാബു ആന്റണി അഭിപ്രായപ്പെടുന്നു. ഇത്തരത്തില്‍ കലഹത്തില്‍ ഏര്‍പ്പെടുന്നവര്‍ 500 കൊല്ലം മുമ്പ് ജനിക്കേണ്ടവരാണ്. മതവും രാഷ്ട്രീയവുമെല്ലാം മനുഷ്യന് വേണ്ടിയാകുമ്പോള്‍ അത് നല്ലതാണെന്നും ബാബു ആന്റണി പറയുന്നു. പുതു തലമുറയിലെ ലഹരി ഉപയോഗത്തെ കുറിച്ചും അദ്ദേഹം പ്രത്യേകം ഉണര്‍ത്തുന്നു.

വലിയ സങ്കടകരം
ബാബു ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്- കേരളത്തിലെ ഒരുപാടു യുവാക്കള്‍ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടു ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും വളരെ വലുതാണ്. പലരുടെ ആത്മഹത്യയിലും കൊലപാതകങ്ങളില്‍ ഒക്കെയാണ് ഇതെത്തിച്ചേരുന്നത്.

പുറകോട്ടു സഞ്ചരിക്കുന്നവര്‍
കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്നുപയോഗിക്കുന്നതും ഒക്കെ ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂ ജനറേഷന്‍ ആക്കുകയൊള്ളു എന്ന് വിചാരിക്കുന്നത് വളരെ തെറ്റാണ്. ന്യൂ ജനറേഷന്‍ എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും, സംസ്‌കാരവും, കഴിവും, അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവര്‍ എല്ലാ അര്‍ത്ഥത്തിലും പുറകോട്ടു സഞ്ചരിക്കുന്നവര്‍ ആണ്.

രണ്ടുകാര്യങ്ങള്‍
പിന്നെ ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനും ഒക്കെ ഉള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. സൗഹൃദമായാലും, പ്രണയമായാലും വിവാഹമായാലും. ഒന്നുകില്‍ ചികില്‌സിച്ചു നന്നാകാന്‍ നോക്കുക അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാന്‍ നോക്കുക.

എന്തിനു നമ്മളായി നശിപ്പിക്കണം
നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിനു നമ്മളായി നശിപ്പിക്കണം. എത്രോയോ ആളുകള്‍ ശാരീരികമായു മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവര്‍ അത് കാത്തു സൂക്ഷിക്കുക. സമൂഹത്തിനു ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ് . അവര്‍ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍ ആണ്.

മതവും പാര്‍ട്ടിയും
കൂടാതെ മതവും പാര്‍ട്ടിയും ഒക്കെ 'നല്ലതാണു. അത് മനുഷ്യന് വേണ്ടിയുള്ളതാവണം . മതം 'മദം' ആകുമ്പോഴാണ് അതു പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും. ആയോധന കലയിലും, സ്‌പോര്‍ട്‌സിലും, ഗെയിംസിലും, പഠിപ്പിലും ജോലിയിലും കുടുംബത്തിലും, മറ്റുള്ളവരുടെ നന്മയിലും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുപാടു അച്ചടക്കം ഉണ്ടാകുകയും പല അപകങ്ങളില്‍നിന്നും ഓഴിവാകുവാനും സാധിക്കുമെന്നും ബാബു ആന്റണി ഉപദേശിക്കുന്നു.

ശ്രദ്ധേയമായ മറ്റു പ്രതികരണങ്ങള്‍
വിസ്മയ കേസില്‍ നേരത്തെ നടന്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കുട്ടി എന്നെ വിളിച്ചിരുന്നെങ്കില്‍ ഞാന്‍ പോയി ഇറക്കിവരുമായിരുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം. മലയാളികളുടെ ഓരോ വീട്ടിലും സ്ത്രീധനത്തിന്റെ ത്രാസ് ഉണ്ടെന്നും അത് ഉടയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുമായിരുന്നു സലീം കുമാറിന്റെ വാക്കുകള്‍.
ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു












Click it and Unblock the Notifications