Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതെന്തിനാണ് ആഫ്രിക്കൻ എന്ന് പറഞ്ഞത്'; നാദിറയും സെറീനയും പൊരിഞ്ഞവഴക്ക്; ഇടയിൽക്കയറി ​ഗോപിക

ബിഗ്‌ബോസ് സീസൺ 5 ലെ വളരെ രസകരമായ ടാസ്‌കായിരുന്നു വെള്ളിത്തിരയിലെ താരങ്ങളായി ബിഗ്‌ബോസിലെ മത്സരാർത്ഥികൾ എത്തുന്നത്. ടാസ്‌ക് രസകരമായിരുന്നെങ്കിലും അവസാനിച്ചത് വഴക്കിലായിരുന്നു. സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമിയായിട്ടായിരുന്നു സെറീനയും നാദിറയും എത്തിയിത്. ടാസ്‌ക് അവസാനിക്കുമ്പോൾ ക്യാറക്ടർ ചെയ്ത ആളുകൾക്ക് മറ്റ് മത്സരാർത്ഥികൾ പോയിറ്റ് കൊടുക്കണം. ഒരു ക്യാരക്ടർ രണ്ടുപേർ ചെയ്യും. അങ്ങനെ പോയിറ്റ് കൊടുക്കുന്ന സമയത്ത് ശ്രുതി പറഞ്ഞ പരാമർശത്തിന്റെ പേരിലാണ് സെറിനയും നാദിറയും വഴക്കിടുന്നത്.

ഇത്രയും ഒരു ബ്യൂട്ടിക്വീനിന്റെ കൂടെ പിടിച്ചുനിന്നില്ലേ നാദിറ, ഇതിലപ്പുറം വേറൊന്നുമില്ല നീ അസലായി ചെയ്തു. ഇവളെ വെച്ച് കംപെയർ ചെയ്യാൻ അത്രയും നീ നന്നായി ചെയ്തു എന്നാണ് ശ്രുതി പറയുന്നത്. എന്നാൽ മത്സരത്തിന് ശേഷം ചേച്ചി അങ്ങനെ താരതമ്യപ്പെടുത്തേണ്ടിയിരുന്നില്ലെന്ന് നാദിറ പറയുന്നു. പോയിന്റ് നൽകിയ ശേഷം നടന്ന ചർച്ചയ്ക്കിടെ ആണ് ഇക്കാര്യം പറയുന്നത്. മിസ് കേരള എന്റെ മുന്നിൽ ഒന്നുമല്ല കേട്ടോ. ചേച്ചയുമായി എന്നെ കംപെയർ ചെയ്‌തോ പക്ഷേ മിസ് കേരള ഞാൻ വാല്യൂ കൊടുക്കാത്ത ഒന്നാണ്.

bigg boss

ഞാൻ ജഡ്ജ് ചെയ്ത ഒരാളായിരുന്നു എന്നാണ് നാദിറ പറയുന്നത്. എന്നാൽ ഇവരുടെ സംസാരം സെറീന-റെനീഷ എന്നിവർ കേൾക്കുന്നുണ്ടായിരുന്നു,. നാദിറയും ശ്രുതിയും തമ്മിലുള്ള സംസാരം കഴിഞ്ഞയുടൻ റെനീഷ ഞാൻ പറഞ്ഞത് വേദനിപ്പിച്ചോ എന്ന് ചോദിച്ച് നാദിറയുമായി സംസാരിക്കാൻ പോയി. അതിനിടയിൽ സെറിന നാദിറ പറഞ്ഞത് ശരിയായില്ല എന്നുപറഞ്ഞ് രംഗത്തുവന്നത്. മിസ് കേരള ഒന്നുമല്ല എന്ന് പറഞ്ഞത് ശരിയായില്ല നീ കടന്നുവന്ന എല്ലാ സ്ട്രഗിളിലൂടേയും തന്നെയാണ താനും വന്നത് എന്ന് സെറീന പറഞ്ഞു.

ഞാൻ ജഡ്ജായി പോകുന്ന സ്‌പേസാണത്. അതുകൊണ്ട് എനിക്കത് പവർ ഫുൾ സാധാനം അല്ല എന്ന് നാദിറ പറയുകയും. ഇതോടെ അർഹതയില്ലാത്ത പലരും അവിടെ ജഡ്ജായി വരുന്നുണ്ടെന്നായി സെറീന. ഇതോടെ നാദറിയും മറുപടി പറഞ്ഞു. കണ്ടസ്റ്റന്റ് വിന്നറാകുന്ന സമയത്ത് സോകോൾഡ് ബ്യൂട്ടിയെ എപ്പോഴും എടുക്കുന്നതാണ്. അത് എനിക്ക് ഇഷ്ടമല്ല. എന്നാൽ ബ്യൂട്ടി മാത്രമല്ല ബുദ്ധിയും വേണമെന്നായി സെറീന 2021 മിസ് യൂണിവേഴ്‌സ് ആഫ്രിക്കൻ ആയിരുന്നു എന്നും സെറീന പറഞ്ഞു.

ഇതോടെ വിഷയത്തിൽ ഇടപെടാൻ ഗോപിക ശ്രമിച്ചു. എന്നാൽ സെറീന ഈ ശ്രമം എതിർത്തു . ഞങ്ങൾ തമ്മിലാണ് സംസാരം.. ബ്യൂട്ടിക്ക് എന്തായിരുന്നു എന്ന് ചോദിച്ച് ഒരു ആഫ്രിക്കൻ ആയിരുന്നു എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്നാണ് ഗോപിക ചോദിച്ചത്. എന്നാൽ അത് പറയാൻ വന്നത് എന്ന് പറഞ്ഞ് സെറീന നാദിറയോട് സംസാരിക്കുന്നു...വഴക്കിനിടെ എന്നെ സംബന്ധിച്ച് സെറീന ഒന്നുമല്ലെന്നും നാദിറ പറയുന്നുണ്ട്. തനിക്ക് റെസ്‌പെക്ട് വേണമെന്ന് പറയുന്ന സെറീനയോട് തനിക്ക് അത് തരാൻ പറ്റില്ലെന്നും നാദിറ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+