കേരളത്തിൽ വൻ ഭൂമികുലുക്കം, വൻ കൊടുങ്കാറ്റ്; പിന്നെ ഞെട്ടിപ്പിക്കുന്ന മൂന്ന് മരണം... 'ഫീകര പ്രവചനം'!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'കേരളത്തെ കാത്ത് വൻ ഭൂചലനം, കൊടുങ്കാറ്റ്' | Oneindia Malayalam

  തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അതിശക്തമായ ഭൂചലനം ഉണ്ടാകും എന്നും അത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അതിരൂക്ഷമായി ബാധിക്കും എന്നും ഒരു പ്രവചനം ഉണ്ടായിരുന്നു. ബികെ റിസര്‍ച്ച് അസോസിയേറ്റ്‌സ് ഡയറക്ടര്‍ ബാബു കാലായില്‍ ആയിരുന്നു ഇങ്ങനെ ഒരു പ്രവചനം നടത്തിയത്. അതിനെ ഭൗമശാസ്ത്രജ്ഞര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

  സൗദിയില്‍ സംഭവിച്ചത്... സ്വന്തം രാജ്യത്തെ ഒറ്റനിമിഷം കൊണ്ട് അനാഥമാക്കി പ്രധാനമന്ത്രിയുടെ രാജി; കാരണം

  എന്നാല്‍ അതിലും 'ഭീകര' പ്രവചനമാണ് ഇപ്പോള്‍ ഒരു യുവാവ് നടത്തിയിരിക്കുന്നത്. എല്ലാം ദൈവം നേരിട്ട് പറഞ്ഞുകൊടുത്തതാണ് എന്നാണ് അവകാശവാദം. സംഗതി ഒരു സെല്‍ഫി വീഡിയോ ഒക്കെ എടുത്ത് ഫേസ്ബുക്കില്‍ ഇട്ടിട്ടും ഉണ്ട്.

  സൗദിയില്‍ ഇതുവരെ കാണാത്ത കളികള്‍; പിന്നില്‍ ആ കറുത്ത കൈകള്‍? പണത്തിന് മുകളില്‍ പറക്കില്ലേ....?

  കേട്ടാല്‍ ഞെട്ടുന്ന പ്രവചനങ്ങളാണ് ഇതെല്ലാം കേട്ടോ! കേരളത്തില്‍ വരാന്‍ പോകുന്ന ദുരന്തങ്ങള്‍ ഇതൊക്കെ ആണെന്നാണ് പറയുന്നത്!!!

  മലയാറ്റൂര്‍ മലയില്‍

  മലയാറ്റൂര്‍ മലയില്‍

  മലയാറ്റൂര്‍ പള്ളിയുടെ അടുത്തുള്ള ഒരു മലയുടെ മുകളില്‍ ഇരിക്കുമ്പോഴാണത്രെ ഇതെല്ലാം കിട്ടിയത്. ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവില്‍ ചില വെളിപ്പെടുത്തലുകള്‍ കാണാന്‍ സാധിച്ചത്രെ.

  ഡേറ്റ് ഒക്കെ ഉണ്ട്

  ഡേറ്റ് ഒക്കെ ഉണ്ട്

  ഒക്ടോബര്‍ 26 ന് ആണ് ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. അതിന്റെ തലേന്ന് തന്റെ ജന്മദിനം ആയിരുന്നു എന്ന് പറയുന്നുണ്ട്. രണ്ട് ദിവസമായി ഭക്ഷണം ഒന്നും കഴിക്കാതെ വ്രതത്തില്‍ ആയിരുന്നു എന്നും ഈ യുവാവ് പറയുന്നുണ്ട്.

  ദൈവം നല്‍കിയതാണ് കേട്ടോ

  ദൈവം നല്‍കിയതാണ് കേട്ടോ

  ആകാശത്തേക്ക് നോക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവം നല്‍കിയ ചില സന്ദേശങ്ങളും പ്രവചനങ്ങളും 'ദൈവ മക്കളെ' അറിയിക്കുവാന്‍ വേണ്ടിയാണത്രെ ഇത്.

  അത്ഭുതം കാണിക്കാന്‍

  അത്ഭുതം കാണിക്കാന്‍

  നവംബര്‍ 23 ന് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കര്‍ത്താവ് ജീസസ് ഗ്രൂപ്പ് പ്രയര്‍ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. ദൈവത്തിന് ആ ദിവസവുമാ.യി ബന്ധപ്പെട്ട് എന്തോ അത്ഭുതം കാണിക്കാന്‍ ഉണ്ടെന്ന് തോന്നുന്നുണ്ടത്രെ. ഇതുകൊണ്ടൊന്നും തീരുന്നില്ല കാര്യങ്ങള്‍.

  വലിയ ഭൂമി കുലുക്കം

  വലിയ ഭൂമി കുലുക്കം

  കേരളത്തില്‍ ഒരു ഭൂമി കുലുക്കം ദര്‍ശനത്തില്‍ കണ്ടത്രെ. തൃശൂരൊക്കെ താന്‍ ആ ദര്‍ശനത്തില്‍ കണ്ടു എന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും കക്ഷി പറയുന്നുണ്ട്.

  വലിയ കൊടുങ്കാറ്റ്

  വലിയ കൊടുങ്കാറ്റ്

  ഭൂമി കുലുക്കത്തില്‍ തീരില്ല കാര്യങ്ങള്‍. അടുത്ത ദു:ഖവെള്ളിക്ക് മുമ്പായി കേരളത്തില്‍ വലിയ കൊടുങ്കാറ്റ് ഉണ്ടാകും എന്നും പ്രവചനത്തില്‍ പറയുന്നുണ്ട്. കൃഷിയൊക്കെ നശിക്കും, വലിയ നാശനഷ്ടങ്ങളും ദര്‍ശനത്തില്‍ കണ്ടത്രെ. എല്ലാവരും ഇക്കാര്യത്തില്‍ പ്രാര്‍ത്ഥിക്കണം എന്നും ആവശ്യം ഉണ്ട്.

  ആദ്യമായിട്ടല്ല

  ആദ്യമായിട്ടല്ല

  ആദ്യമായിട്ടല്ല ഈ പ്രവചനം കേട്ടോ... ഒക്ടോബറിന് മുമ്പായി ഒരു സിനിമ സംവിധായകന്‍ മരിക്കുമെന്നും അതിന് മുമ്പ് ഒരു എല്‍ഡിഎഫ് നേതാവ് മരിക്കുമെന്നും ദര്‍ശനം കിട്ടിയിരുന്നത്രെ. ഉഴവൂര്‍ വിജയനും ഐവി ശശിയും മരിച്ച കാര്യം താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു എന്നാണ് കക്ഷി പറഞ്ഞുവരുന്നത്!

  ദിവസം മാറിയാല്‍

  ദിവസം മാറിയാല്‍

  ഭൂമി കുലുക്കം ഉണ്ടാകാന്‍ സാധ്യതയുള്ള രണ്ട് ദിവസങ്ങള്‍ കൂടി ഇദ്ദേഹം പറയുന്നുണ്ട്. ഇനിയെങ്ങാനും ആ ദിവസങ്ങളില്‍ ഭൂമി കുലുക്കം ഉണ്ടായില്ലെങ്കില്‍, അത് ദൈവം തന്നോട് സംസാരിച്ച് ഗ്രഹിക്കാന്‍ തനിക്ക് കഴിയാത്തതിന്റെ പ്രശ്‌നമാണെന്ന ഒരു മുന്‍കൂര്‍ ജാമ്യവും ഉണ്ട്!

  മൂന്ന് പ്രശസ്തരുടെ മരണങ്ങള്‍

  മൂന്ന് പ്രശസ്തരുടെ മരണങ്ങള്‍

  ഐവി ശശിക്കും ഉഴവൂര്‍ വിജയനും ശേഷം പ്രശസ്തരായ മൂന്ന് വ്യക്തികളുടെ മരണം കൂടി കാണേണ്ടി വരും എന്നതാണ് മറ്റൊരു പ്രവചനം. അതില്‍ ഒരാളുടെ മരണം അറിഞ്ഞാല്‍ കേരളം ശരിക്കും ഞെട്ടും എന്നാണ് പറയുന്നത്. എന്നാല്‍ അത് ആരൊക്കെയാണ് എന്ന കാര്യം മാത്രം പ്രവചിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല!

  യേശുക്രിസ്തു

  യേശുക്രിസ്തു

  ഈ ലോകത്ത് യേശുക്രിസ്തു അറിയാതെ ഒന്നും സംഭവിക്കില്ലത്രെ. അത് ദൈവ മക്കള്‍ മനസ്സിലാക്കാന്‍ വേണ്ടിയിട്ടാണ് ഇതൊക്കെ പറയുന്നത് എന്നാണ് ഈ ചെറുപ്പക്കാരന്റെ ന്യായീകരണം.

  ജിഎസ്ടിയൊക്കെ പരിഹരിക്കപ്പെടും

  ജിഎസ്ടിയൊക്കെ പരിഹരിക്കപ്പെടും

  ഭൂമി കുലുക്കവും കൊടുങ്കാറ്റും മരണവും മാത്രമല്ല ജിഎസ്ടിയെ സംബന്ധിച്ചും ഉണ്ട് പ്രവചനം. ജിഎസ്ടി മൂലം ഉള്ള പ്രശ്‌നങ്ങള്‍ ഒക്കെ തീരുമത്രെ. അതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതായും ദര്‍ശനത്തില്‍ കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. ആത്മാവ് അക്കാര്യം വ്യക്തമായി കാണിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്!!

  കണ്ടത് വരക്കുകയും ചെയ്തു

  കണ്ടത് വരക്കുകയും ചെയ്തു

  ദര്‍ശനത്തില്‍ ഒരു വലിയ പള്ളി കണ്ടുവത്രെ. ഉയരം കൂടിയ ഒരു പള്ളി. അതിന്റെ ചിത്രം പോലും വരച്ചിട്ടുണ്ട് കക്ഷി. ഈ പള്ളിയുടെ പണി കഴിയുന്നതോടെ സഭയ്ക്ക് വലിയൊരു ദു:ഖം വരുമെന്നാണ് പറയുന്നത്. അത് സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ലത്രെ!

  വീഡിയോ കാണാം

  ഇതാണ് ആ വീഡിയോ... സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. പരിഹാസത്തിന് ഒരു കുറവും ഇല്ല. എന്നാലും ഇങ്ങനെയൊക്കെ വളരെ ഗൗരവമായി പറയാന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നു എന്ന ചോദ്യവുമായി പലരും രംഗത്ത് വന്നിട്ടുണ്ട്.

  English summary
  Malayali youth predicts big earthquake and thunder storm in Kerala- Viral Video

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്