Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററില്‍ ട്രെന്‍ഡുന്ന #മലയാളീസ്, എന്താണ് സംഭവം

വാട്ട് ഈസ് ദ മീനിങ് ഓഫ് മലയാളീസ്? - ട്വിറ്ററില്‍ മലയാളീസ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങാകുന്നത് കണ്ട് ഒരാള്‍ ചോദിച്ചുപോയതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മലയാളീസ് എന്ന് മലയാളത്തിലെഴുതിയാല്‍ മലയാളമറിയാത്തവര്‍ക്ക് എങ്ങനെ മനസിലാകാനാണ്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മലയാളീസ് എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ താരം.

മലയാളീസ് എന്താണെന്നറിയാത്തവര്‍ക്ക് ഒരു ട്വിറ്റരാദി നല്‍കിയ മറുപടി നോക്കൂ - ഹിന്ദി മാത്രമല്ല, ഇന്ത്യയില്‍ സംസാരിക്കുന്ന ഭാഷ എന്ന്. അങ്ങനെ മലയാളം എന്നൊരു ഭാഷയുള്ള കാര്യം ട്വിറ്ററിലും നാല് പേര്‍ അറിഞ്ഞു. ട്രെന്‍ഡിങായ വിവരം അറിഞ്ഞ് ട്വിറ്ററില്‍ എത്തിയ ഓണ്‍ലൈന്‍ മലയാളീസ് അവിടെ ആഘോഷമാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.... മലയാളീസ് ആരാണെന്ന് അറിയാത്തവര്‍ക്ക് ട്വിറ്ററിലൂടെ തന്നെ ആരാണ് മലയാളീസ് എന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു ചിലര്‍.

ആരാണീ മലയാളീസ്

ആരാണീ മലയാളീസ്

മഴ പെയ്താല്‍ മുറ്റത്തിട്ട തുണിയെടുക്കും മുന്നേ ക്ലാരയെ പറ്റി അപ്‌ഡേറ്റ് ചെയ്യുന്ന മലയാളീസ് - ഇങ്ങനെയാണ് ചിലര്‍ മലയാളികളെ നിര്‍വചിക്കുന്നത്.

പൊങ്കാല മലയാളീസ്

ട്വിറ്റര്‍ ആയികൊട്ടെ , ഫേസ് ബുക്ക് ആയികൊട്ടെ , തുനിഞ്ഞ് ഇറങ്ങിയാല്‍ മലയാളികള്‍ പൊങ്കാല ഇട്ടിരിക്കും..

ഇങ്ങനെയും മലയാളികള്‍

പിണങ്ങി പിരിഞ്ഞ മിച്ചല്‍ ജോണ്‍സണോടു തെറി വിളി കൊണ്ട് പ്രതികാരം ചെയ്തവര്‍ - മലയാളീസ്. ഓസീസ് ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സനും വെച്ചിട്ടുണ്ട് ചിലര്‍.

അഹങ്കാരം തീരെയില്ല

മതി കൊറേ ആയല്ലോ.. ഓവറാക്കണ്ട.. നമുക്ക് പിന്നെ വേറെ വല്ല ടാഗും ട്രെണ്ടിക്കാം.. മലയാളീസ് - ടാഗ് ട്രെന്‍ഡാകുന്നത് കണ്ട് ട്വിറ്ററില്‍ വന്ന ഒരാള്‍

സരിതയുമുണ്ട് കൂട്ടിന്

സരിതയുടെ കത്ത് വ്യാട്ട്‌സാപ്പില്‍ വരാന്‍ കാത്തിരിക്കുന്ന മലയാളീസ്

ഹ ഹ ഹ മലയാളീസ്

വീട്ടില്‍ കറന്റ് പോയാല്‍ ആദ്യം അടുത്ത വീട്ടിലും പോയി എന്നുറപ്പാക്കി സമാധാനിക്കുന്നവന്‍ #മലയാളീസ്

ഇത് കറക്ട് മലയാളീസ്

ഷാമ്പൂ തീരുമ്പോള്‍ ബോട്ടിലില്‍ വെള്ളം നിറച്ചു വീണ്ടും ഒരു മാസം ഉപയോഗിക്കുന്നവന്‍ മലയാളീസ്

ദ ധിതും മലയാളീസ്

മണ്ണിന്റെ മണത്തെ പറ്റി ഫ്‌ലാറ്റിലിരുന്നു കവിത എഴുതുന്ന നമ്മുടെ സ്വന്തം മലയാളീസ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+