വകുപ്പ് മന്ത്രിയെയും പാർട്ടിയേയും കണ്ടാലും അക്കാര്യം നടക്കില്ല; മുഖ്യമന്ത്രിക്ക് വലിയ നന്ദിയുണ്ടെന്ന് മല്ലിക
മലയാള സിനിമയിലെ അനശ്വര നടന്മാരില്‍ ഒരാളാണ് സുകുമാരന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നമ്മെ വിട്ടുപോയെങ്കിലും മക്കളായ പൃഥിരാജും ഇന്ദ്രജിത്തും ഇന്ന് മലയാള സിനിമയുടെ നെടുംതൂണുകളാണ്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരന്‍ വിവാഹ ശേഷം അഭിനയരംഗം വിട്ടെങ്കിലിം ഇപ്പോള്‍ ഇപ്പോള്‍ സിനിമ രംഗത്ത് സജീവമാണ്. 1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്‍ ചിത്രത്തില്‍ വേഷമിട്ടാണ് സുകുമാരിയുടെ സിനിമ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്.

സുകുമാരന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നെന്ന് സുകുമാരി നേരത്തെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. ജീവിതം അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചിരുന്നെന്നും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തണമെന്ന സുകുമാരന്റെ മോഹം സഫലീകരിക്കാനാണ് തുടര്‍ന്നും ജീവിച്ചതെന്ന് മല്ലിക വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മല്ലിക സുകുമാരന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒട്ടേറെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം കേരള രാഷ്ട്രീയത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും മല്ലിക അഭിമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഭരണ നേട്ടങ്ങളെ കുറിച്ചും തന്റെ അഭ്യര്‍ത്ഥന പിണറായി വിജയന്‍ ഇടപെട്ട് നടത്തിതന്നതിനെ കുറിച്ചും മല്ലിക അഭിമുഖത്തില്‍ പറയുന്നുണ്ട്. കാന്‍ ചാനല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ വെളിപ്പെടുത്തല്‍. മല്ലിക സുകുമാരന്റെ വാക്കുകളിലേക്ക്...

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വൈറോളജി ലാബ് ഇത്ര പെട്ടെന്ന് തുറന്നതെന്ന് തന്റെ ചേട്ടന്‍ പറയാറുണ്ടെന്ന് മല്ലിക പറയുന്നു. തന്റെ ചേട്ടന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ ബഹുമാനമാണ്. അദ്ദേഹത്തോട് നേരിട്ട് കാര്യങ്ങള്‍ പറയമ്പോള്‍, കൊള്ളാമെന്ന് തോന്നിയാല്‍ വളരെ ആത്മാര്‍ത്ഥമായി അതിന് വേണ്ടി ശ്രമിക്കുന്ന ഒരാളാണ്. പക്ഷേ, ചര്‍ച്ചയ്ക്ക് വയ്ക്കുമ്പോഴാണ് പലതും പലവഴിക്കാവുന്നത്.

അത് എനിക്കും അനുഭവമുള്ളതാണ്, കാരണം, വീടിന് ചുറ്റും വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. അത് ഡാം തുറന്നിട്ടോ ഒന്നുമല്ല. പിടിപി നഗര്‍ തൊട്ടുവരുന്ന കനാലാണ്. അതിനകത്തം 20 വര്‍ഷത്തോളമായി പഴയ വീടുകളുടെ അവശിഷ്ടങ്ങളും കിടന്ന് നാല് മീറ്ററുള്ള കനാല്‍ ഒന്നര മീറ്ററായി ബ്ലോക്കായി. ആ വെള്ളമാണ് ഞങ്ങളുടെ മുറ്റത്തേക്ക് ഇരച്ച് കയറുന്നത്.

ഇപ്പോള്‍ ഏഴ് വര്‍ഷം, യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ ഞാന്‍ ഓരോരുത്തരെയും ചെന്ന് നേരിട്ട് കത്തൊക്കെ കൊടുത്തിട്ടും നടന്നില്ല. അവസാനം നിവൃത്തിയില്ലാതെ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ പോയി കണ്ടു. അന്ന് ഞാന്‍ മുഖ്യമന്ത്രി.ാേട് പറഞ്ഞു, വയസ് പത്തറുപത്തിയഞ്ച് ആയി. ഇനി ഈ വെള്ളപ്പൊക്കത്തിലൂടെ ഇറങ്ങി ഓടാന്‍ പാടാണ്. അഞ്ചേ കാല്‍ മണിക്കൊക്കെ വീട്ടില്‍ വെള്ളം വന്ന് കയറുന്നു എന്ന് പറഞ്ഞു.

വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. വീടിന്റെ പുറകുവശത്തെ കനാല്‍ വൃത്തിയാക്കിയാല്‍ ഇതിന്റെ പകുതി പ്രശ്‌നം തീരുമെന്ന് ഞാന്‍ പറഞ്ഞു. സത്യം, വളരെ നന്ദിയോട് കൂടി ഞാന്‍ പറയുകയാണ്. കാരണം അദ്ദേഹമായതുകൊണ്ടാണ് അത് നടന്നത്. അദ്ദേഹം ഞാന്‍ പറഞ്ഞ കാര്യം വളരെ സീരിയസായി കണ്ടു. അപ്പോള്‍ തന്നെ അദ്ദേഹം കളക്ടറെ വിളിച്ച് തീരുമാനങ്ങള്‍ എടുത്തെന്ന് മല്ലിക പറയുന്നു.

അന്ന് അക്കാര്യം അദ്ദഹമായതുകൊണ്ടാണ് നടന്നത്. വകുപ്പ് മന്ത്രിയെ കണ്ടാലും പാര്‍ട്ടിയെ കണ്ടാലും അക്കാര്യം നടക്കുമെന്ന് തോന്നിയിരുന്നില്ല. അന്നേക്ക് മൂന്നാം ദിവസം കുറച്ചു പേര്‍ കളക്ടറുടെ നേതൃത്വത്തില്‍ വന്നു. ആര്‍എംഒയും കൂട്ടരും സ്ഥലത്തെത്തി കാര്യങ്ങള്‍ എല്ലാം നടത്തി തന്നു. അ കനാല്‍ അങ്ങോട്ട് പോകുമ്പോഴേക്കും നാല് മീറ്റര്‍ വീതിയുള്ളത് ഒന്നര മീറ്ററേ ഉള്ളൂ. കുറച്ചുപേര്‍ മതിലൊക്കെ കെട്ടി കയ്യടക്കിവച്ചിരിക്കുകയാണെന്ന് മല്ലിക പറയുന്നു.

അതിനൊന്നും ഇവിടെ ചോദ്യമൊന്നുമില്ല. ഇവിടെ അനങ്ങിയാല്‍ സമരം ചെയ്യുന്ന എല്ലാ പാര്‍ട്ടിയുടെയും പിള്ളേരൊക്കെ ഉണ്ടല്ലോ. അവരൊക്കെ എവിടെ പോയെന്നും മല്ലിക ചോദിക്കുന്നു. വളരെ സത്യസന്ധമായി ചോദിക്കുകയാണ്. ചുമ്മാ തുമ്മിയാല്‍ വെറുതെ ആളാവാന്‍ വേണ്ടി സമരം. അത് വിട്ടിട്ട്, പത്ത് നാല്‍പ്പത് വീടുകള്‍ എല്ലാവരും കാറൊക്കെയുള്ളരവരാണ്. അങ്ങനെയുള്ളവര്‍ ഇങ്ങനെ കയ്യേറി വരുകയാണ്. അപ്പോള്‍ ഒരോരുത്തരും ഭരിക്കുമ്പോഴും മുകളിലുള്ളവര്‍ അറിയാതെ നടക്കുന്ന ഒരുപാട് കാര്യങ്ങള്‍ താഴെയുണ്ടെന്ന് മല്ലിക വ്യക്തമാക്കുന്നു.

റോഡുകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ നേരിട്ട ട്രോളുകളെ കുറിച്ചും മല്ലിക വെളിപ്പെടുത്തുന്നുണ്ട്. മോഹന്‍ലാല്‍ ഇതേ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആരും ട്രോളിയില്ല, ഒരുപാട് ഫാന്‍സുള്ള വലിയ നടനാണ്. ട്രോളാന്‍ നമ്മളെ പോലുള്ള വയസായ തള്ളമാരെയല്ലേ കിട്ടത്തുള്ളൂ. റോഡുകളുടെ അവസ്ഥയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. ഒരു ജനാധിപത്യ രീതിയിലുള്ള സര്‍ക്കാര്‍ മാറി മാറി വന്നിട്ടും വലിയ രീതിയിലുള്ള സൗകര്യങ്ങള്‍ നമുക്ക് ഉണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് മല്ലിക ചോദിക്കുന്നു.

എല്ലാവരും നല്ല കാര്യങ്ങള്‍ക്കായി പിരിവിന് വരുമ്പോള്‍ കൊടുക്കാറുണ്ട്. ചിലപ്പോള്‍ സിഐടിയുവിന്റെ സമ്മേളനമായിരിക്കും ചിലപ്പോള്‍ ഉത്സവം വന്നാല്‍ പോലും ഞാന്‍ കൊടുക്കും. അക്കാര്യത്തില്‍ രാഷ്ട്രീയം പോലും നോക്കാറില്ല. അവരുടെ ഒരു സന്തോഷമാണ്. പക്ഷേ, ഇന്നത്തെ യുവതലമുറ അങ്ങനെയല്ല. ഒരു ന്യൂസ് അവറില്‍ വന്ന് പറയേണ്ട കാര്യങ്ങള്‍ പറയാതെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും ചീത്തയും വിളിച്ച്. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ന്യൂസ് അവറൊന്നും കാണാറില്ലെന്ന് മല്ലിക പറയുന്നു.

വെറുതെ ആവശ്യമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിയാണ്. പറയേണ്ട കാര്യങ്ങള്‍ ശക്തമായി പറയണം. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികയൊന്നുമല്ല. പക്ഷേ, എനിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ ഒരു പ്രസ്താവന ഇഷ്ടപ്പെട്ടു. കരാറുകാരെയും കൊണ്ട് എംഎല്‍എമാര്‍ വരാന്‍ പാടില്ല. അതില്‍ എന്താണ് തെറ്റ്. കാരണം, അതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കിയിട്ടില്ല. കാരണം, ഒരു കരാറുകാരന്‍ കൂടെ വന്നിരിക്കുമ്പോള്‍ എംഎല്‍എയോട് പറയേണ്ട പല കാര്യങ്ങളും പറയാന്‍ പറ്റില്ല. ആ പ്രസ്താവനയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് മല്ലിക പറയുന്നു.


Click it and Unblock the Notifications
