പാകിസ്താന്‍ സൈന്യത്തിന് മല്ലൂസിന്റെ 'പച്ച മലയാളം പൊങ്കാല'... ജനറല്‍ ബജ്‌വ പേടിച്ചോടി!!!

സച്ചിന്‍ ടെണ്ടല്‍ക്കറെ അറിയില്ല എന്ന് പറഞ്ഞ മറിയ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് വെറുപ്പിച്ചവരാണ് മലയാളികള്‍. യുദ്ധം അങ്ങ് അതിര്‍ത്തിയിലാണെങ്കിലും പോരാട്ട വീര്യത്തില്‍ മല്ലൂസിനെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല.

ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്താന്‍ പട്ടാളക്കാരുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ട പാക് സൈനിക വക്താവ് ജനറല്‍ അസീം ബജ് വ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. അത്രയ്ക്കാണ് അവിടത്തെ പൊങ്കാല.

രാജ്യസ്‌നേഹം കൂടിയാല്‍ പിന്നെ ഭാഷയ്ക്ക് ഒരു മയവും ഉണ്ടാകില്ലല്ലോ... അതുകൊണ്ട് പച്ചത്തെറിയഭിഷേകം തന്നെ നടക്കുന്നുണ്ട്. ചിലത് വായിച്ചാല്‍ ആരായാലും ചിരിച്ച് പോകും. പാവം ബജ്‌വ... അങ്ങേര്‍ക്ക് മലയാളം അറിയില്ലല്ലോ!!!

റോക്കറ്റ് വച്ച് കൊളുത്തി വിടണം

റോക്കറ്റ് വച്ച് കൊളുത്തി വിടണം

ജനറല്‍ അസീം ബജ്‌വയെ റോക്കറ്റ് കൊളുത്തി ആകാശത്തേക്ക് വിടണം എന്നാണ് ഒരാളുടെ അഭിപ്രായം. ഇന്ത്യക്കാര്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യത്തെ മറ്റൊരാളും പ്രശംസിക്കുന്നു.

തെറി ഇവിടെ മാത്രം പോരെ

തെറി ഇവിടെ മാത്രം പോരെ

ബജ്‌വയുടെ അക്കൗണ്ടില്‍ മാത്രം പൊങ്കാലയിട്ടാല്‍ മതിയോ എന്നാണ് മറ്റൊരാളുടെ ചോദ്യം. പര്‍വ്വേസ് മുഷറഫിനും നവാസ് ഷെരീഫിനും ഒക്കെ കുറച്ച് കൊടുക്കണ്ടേ...

കല്യാണി ബിയര്‍ കുടിച്ച് മൂത്രം ഒഴിച്ചാല്‍

കല്യാണി ബിയര്‍ കുടിച്ച് മൂത്രം ഒഴിച്ചാല്‍

കരുനാഗപ്പള്ളി, ചാലക്കുടി ബീവറേജില്‍ നിന്ന്‌ന അയ്യഞ്ച് കല്യാണി ബിയര്‍ വാങ്ങിക്കുടിച്ചിട്ട് അതിര്‍ത്തിയില്‍ വന്ന് മൂത്രം ഒഴിച്ചാല്‍ ഒലിച്ചുപോകാന്‍ ഉള്ളതേയുള്ളൂ പാകിസ്താന്‍....

ആറ്റുകാല്‍ പൊങ്കാലയൊക്കെ എന്ത്

ആറ്റുകാല്‍ പൊങ്കാലയൊക്കെ എന്ത്

ആറ്റുകാല്‍ പൊങ്കാലയൊക്കെ എന്ത്... ഇതല്ലേ ശരിക്കും പൊങ്കാല. ഇത്രയും തെറി കിട്ടിയിട്ട് ഒരു പ്രതികരണവും ഇല്ലല്ലോ എന്നാണ് ചിലരുടെ സംശയം.

പച്ചപ്പട്ടാണീ... പഴുതാരേടെ മോനോ...

പച്ചപ്പട്ടാണീ... പഴുതാരേടെ മോനോ...

ഈ തെറിവിളിയൊക്കെ സഹിക്കാം. അതിന്റെ താഴെ ഉണ്ടായിരുന്നത് നല്ല മുട്ടന്‍ തെറി തന്നെ ആയിരുന്നു. ബജ്വ എങ്ങാനും മലയാളം പഠിച്ചാല്‍ എന്താകുമോ എന്തോ... പാവം ആത്മഹത്യ ചെയ്ത് പോകും.

ബജ് വ മലയാളം പഠിക്കാന്‍ പോണേ...

ബജ് വ മലയാളം പഠിക്കാന്‍ പോണേ...

മല്ലൂസിന്റെ പൊങ്കാല സഹിക്കാന്‍ വയ്യാതെ അസിം ബജ് വ മലയാളം പഠിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചത്രെ.

ബിന്‍ലാദനെ തട്ടിയപ്പോള്‍ അറിഞ്ഞില്ല

ബിന്‍ലാദനെ തട്ടിയപ്പോള്‍ അറിഞ്ഞില്ല

അമേരിക്കന്‍ പട്ടാളം പാകിസ്താനില്‍ കയറി ബിന്‍ലാദനെ കൊന്നത് പോലും പത്രക്കാര്‍ പറഞ്ഞപ്പോള്‍ അറിഞ്ഞ പ്രധാനമന്ത്രിയാണ് പാകിസ്താനിലുള്ളത്. എന്നിട്ടാണ് ഇന്ത്യന്‍ പട്ടാളത്തിന്റെ മുന്നില്‍...

 നാരങ്ങാവെള്ളം സൈന്യത്തിന്റെ വക

നാരങ്ങാവെള്ളം സൈന്യത്തിന്റെ വക

പൊങ്കാല ഇടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... നിങ്ങള്‍ക്കുള്ള നാരങ്ങാ വെള്ളവും പരിപ്പുവടയും ഇന്ത്യന്‍ ആര്‍മി ഒരുക്കിയിട്ടുണ്ട്... നിര്‍ത്തി നിര്‍ത്തി കമന്റ് ഇടൂ... എന്നാലേ അവന്‍മാര്‍ക്ക് മനസ്സിലാവൂ..

ഒറ്റക്കൈയ്യില്‍ ഡബിള്‍ ബാരല്‍

ഒറ്റക്കൈയ്യില്‍ ഡബിള്‍ ബാരല്‍

ഒറ്റക്കൈയ്യില്‍ ഡബിള്‍ ബാരല്‍ പൊക്കി എയിം ചെയ്യുന്ന നേരമൊന്നും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങളിങ്ങനെ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടത്തുന്നതുപോലെ സവാരി ഗിരിഗിരി നടത്തും!!!

 ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം തന്നു

ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം തന്നു

'ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം നീ തന്നു..' ശ്രോതാക്കള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം ആവശ്യപ്പെട്ടത് പാകിസ്താനില്‍ നിന്ന് നവാസ് ഷെരീഫ്.

തോപ്രാംകുടിയിലെ അങ്കണവാടി പിള്ളേര്‍

തോപ്രാംകുടിയിലെ അങ്കണവാടി പിള്ളേര്‍

തോപ്രാംകുടിയിലെ അങ്കണവാടി പിള്ളേര്‍ നിരന്ന് നിന്ന് മൂത്രം ഒഴിച്ചാല്‍ നിന്റെ ആര്‍മിയും ഭീകരന്‍മാരും ഒലിച്ച് പോകും. ശിഷ്ടകാലം മായവിയും വായിച്ച് തോറാബോറ ഗുഹയിലെങ്ങാനും കഴിയൂ...!!!

ഹൂറികളുടെ കൂടെ കാബറേ കളിക്കുകയായിരിക്കും

ഹൂറികളുടെ കൂടെ കാബറേ കളിക്കുകയായിരിക്കും

ചത്ത പട്ടാളക്കാരും ഭീകരരും എല്ലാം ഇപ്പോള്‍ ഹൂറികള്‍ക്കൊപ്പം കാബറേ കളിക്കുകയായിരിക്കും എന്നാണ് ഒരാളുടെ പരിഹാസം.

ചിന്തിച്ച് തീരുന്നിടത്ത് നിന്ന് തുടങ്ങും

ചിന്തിച്ച് തീരുന്നിടത്ത് നിന്ന് തുടങ്ങും

പാകിസ്താനികള്‍ ചിന്തിച്ച് തീരുന്നിടത്ത് നിന്ന് ഇന്ത്യക്കാര്‍ തുടങ്ങുമത്രെ. ജനറലിനെ വേറേയും തെറികള്‍ വിളിക്കുന്നുണ്ട്.

മോദീ മോദീ... എന്ന് കേട്ടിട്ടുണ്ടോ?

മോദീ മോദീ... എന്ന് കേട്ടിട്ടുണ്ടോ?

ഡാ ഇങ്ങോട്ട് നോക്കെടാ... നീ മോദീ മോദീ ന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ആര്‍മീന്ന് കേട്ടിട്ടുണ്ടോ...? ഇനിയിപ്പോ ആരെ മറന്നാലും നീയൊന്നും മലയാളികളെ ജന്മത്തില്‍ മറക്കില്ല!!!

കേറി വാടാ മക്കളേ.. കേറി വാ

കേറി വാടാ മക്കളേ.. കേറി വാ

കേറി വാടാ മക്കളേ, കേറി വാ... നിങ്ങള്‍ക്ക് ഹൂറികളുടെ അടുത്തേക്ക് പോകണ്ടേ... മദ്യപ്പുഴയില്‍ നീരാടേണ്ടേ... നിങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ഇന്ത്യന്‍ ആര്‍മി കാത്തിരിക്കുന്നു!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+