കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പുല്ല് മാത്രം ചോദിച്ചു, ഒരു പുൽമേട് തന്നെ കൊടുത്തു! പുല്ലിൽ കാറോടിക്കാനിറങ്ങിയ മോദിജിക്ക് ട്രോൾ

  • By Desk
Google Oneindia Malayalam News

ലോകം മുഴുവന്‍ കടുത്ത ഇന്ധന ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ആണെങ്കില്‍ പെട്രോള്‍, ഡീസല്‍ വില കത്തിക്കയറുന്നു. ഈ സാഹചര്യത്തിലാണ് ബദല്‍ ഇന്ധനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും പുരോഗമിക്കുന്നത്.

അപ്പോഴാണ് അഴുക്കുവെള്ളം മുതല്‍ വൈക്കോലില്‍ നിന്ന് വരെ ഇന്ധനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള വഴി നോക്കാന്‍ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുള്ളത്. ആദ്യം പുല്ലില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കാനാണ് നീക്കം. ആയിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ വിപണിയാണത്രെ പ്രതീക്ഷിക്കുന്നത്.

പുല്ല് എന്ന് പറഞ്ഞാല്‍ സാധാരണ പുല്ലാണെന്ന് കരുതാന്‍ വരട്ടേ.... ലോകത്തിലെ ഏറ്റവും വലിയ പുല്‍ച്ചെടിയായ മുളയില്‍ നിന്ന് ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. പക്ഷേ, ട്രോളന്‍മാരെ സംബന്ധിച്ച് അതൊരു വിഷയമേ അല്ല... അച്ഛാദിന്‍ വരുമെന്ന് പറഞ്ഞ് കാത്തിരുന്നവരോടാണ് കളി!!!

പുല്ലുകൊടുത്താല്‍ ചാണകം

പുല്ലുകൊടുത്താല്‍ ചാണകം

സാധാരണ ഗതിയില്‍ പുല്ല് കൊടുക്കുന്നത് പശുവിനും കാളക്കും പോത്തിനും എരുമയ്ക്കും ഒക്കെ ആണ്. അതിന്റെ വിസര്‍ജ്യമായി പുറത്ത് വരുന്നത് ചാണകവും. ഇനിയിപ്പോള്‍ പുല്ലില്‍ ഓടുന്ന വാഹനങ്ങളും ചാണകം പുറത്ത് വിടുമോ എന്നാണ് ട്രോളന്റെ സംശയം.

ഗോമാതാവേ...

ഗോമാതാവേ...

ഒന്നും രണ്ടും രൂപയുടെ അല്ല. ആയിരത്തി അഞ്ഞൂറ് കോടി രൂപയുടെ വിപണിയാണ് പ്രതീക്ഷിക്കുന്നത്. അത് മുഴുവന്‍ ഗോമാതാവ് തിന്നുതീര്‍ത്താല്‍ പിന്നെ എന്ത് ചെയ്യാന്‍ ആണ്. ഗോമാതാവിനെതിരെ ഒന്നും ചെയ്യാനും പറ്റില്ലല്ലോ!

നേരത്തേ അറിഞ്ഞവര്‍

നേരത്തേ അറിഞ്ഞവര്‍

ഫാം നടത്താന്‍ ഭൂമി വാങ്ങിയിട്ട് അതില്‍ വെറുതേ പുല്ല് മുളച്ച് കിടക്കുകയായിരുന്നു. ഇതിപ്പോള്‍ ഒറ്റയടിക്ക് കോടീശ്വരന്‍ ആകാനുള്ള വഴിയല്ലേ മോദിജി ഒരുക്കിയിരിക്കുന്നത്. ചില്ലറ കാര്യം വല്ലതും ആണോ!

ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കില്‍

ഈ ബുദ്ധി നേരത്തേ തോന്നിയിരുന്നെങ്കില്‍

പ്രധാനമന്ത്രി മോദിജിക്ക് ഈ ബുദ്ധി നേരത്തോ തോന്നിയിരുന്നെങ്കില്‍ എന്ത് നന്നായേനെ... പുല്ല് ആകുമ്പോള്‍ വളര്‍ത്താന്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ... പെട്ടെന്ന് കോടീശ്വരന്‍ ആകാനും പറ്റും!

ഇതാണോ ആ വിദ്യ

ഇതാണോ ആ വിദ്യ

പുല്ലില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കും എന്നൊക്കെയല്ലേ പറഞ്ഞിട്ടുള്ളത്. പക്ഷേ, മുമ്പ് പറഞ്ഞ അച്ഛാദിന്‍ ഇതുവരെ വന്നിട്ടില്ലല്ലോ... ഇനിയിപ്പേള്‍ പുല്ല് കാണിച്ച് ഓടിക്കാന്‍ പറ്റുന്ന വല്ല സംവിധാനവും ആണോ എന്ന് മാത്രമേ അറിയാന്‍ ബാക്കിയുള്ളൂ!

ഗോമാതാവിന് എന്ത് കൊടുക്കും

ഗോമാതാവിന് എന്ത് കൊടുക്കും

അത് വലിയ പ്രശ്‌നമായി മാറും എന്ന് ഉറപ്പാണ്. പുല്ല് മുഴുവന്‍ ഇന്ധനം ഉണ്ടാക്കാന്‍ എടുത്താല്‍ പിന്നെ ഗോമാതാവിന്റെ കാര്യം കഷ്ടമാവില്ലേ... വെറും ഉണക്ക വൈക്കോല്‍ മാത്രം ഗോമാതാവിന് കൊടുക്കുന്നത് പാപമല്ലേ....

പ്ലാറ്റിനയുടെ കാര്യം

പ്ലാറ്റിനയുടെ കാര്യം

ഇപ്പോള്‍ തന്നെ പെട്രോള്‍ പമ്പിന്റെ അടുത്തുകൂടെ പോയാല്‍ മതി... പ്ലാറ്റിനയ്ക്ക് പിന്നെ ഇന്ധനം തന്നെ വേണ്ട. പുല്ല് ഒക്കെ ഇന്ധനം ആയി വന്നാല്‍ പിന്നെ പ്ലാറ്റിനയുടെ കാര്യം എന്താകും എന്നാണ് അറിയേണ്ടത്.

ആടും കാളയും

ആടും കാളയും

ഗോമാതാവ് എന്ത്ര പുല്ല് കഴിച്ചാലും സംഘപുത്രന്‍മാര്‍ക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. എന്നാല്‍ അത് പോലെ ആകുമോ ആടിന്റേയും കാളയുടേയും കാര്യം. ഇതിപ്പോള്‍ മനുഷ്യന്‍മാരെ വിട്ട് മൃഗങ്ങള്‍ക്കും പണികൊടുക്കാന്‍ തുടങ്ങിയോ എന്നാണ് സംശയം!

പുല്‍കാര്‍

പുല്‍കാര്‍

ഇതാണത്രെ മോദിജി പറഞ്ഞ പുല്ലില്‍ ഓടുന്ന കാര്‍... ഇതിനെ വേണമെങ്കില്‍ പുല്‍കാര്‍ എന്നും വിളിക്കാവുന്നതാണ്!!! പക്ഷേ, മോദിജി പറഞ്ഞ പുല്ല് മുളയല്ലേ എന്നൊന്നും ആരും തിരിച്ച് ചോദിക്കരുത്!

നല്ല രസമായിരിക്കും

നല്ല രസമായിരിക്കും

എന്തായാലും മോദിജി പറഞ്ഞതസല്ലേ എന്ന് വിചാരിച്ച് ഇപ്പോള്‍ തന്നെ പുല്ലിട്ട് വാഹനം ഓടിക്കാന്‍ ഇറങ്ങേണ്ട. പിന്നെ ഇങ്ങനെ പറയേണ്ടി വരും... ഒരു രസവും ഉണ്ടാവില്ല!

സംഗതി സിംപിള്‍!

സംഗതി സിംപിള്‍!

പുല്ലില്‍ നിന്ന് ഇന്ധനം ഉണ്ടാക്കും എന്നേ പറഞ്ഞിട്ടുള്ളൂ... അതും മുളയില്‍ നിന്ന്. അല്ലാതെ പുല്ലുകൊണ്ടിട്ടാല്‍ വാഹനം ഓടും എന്ന് ആരും പറഞ്ഞിട്ടില്ല എന്നത് മറക്കരുത്... അതിപ്പോള്‍ ട്രോളനായാലും വിമര്‍ശകനായാലും!

സുരേഷ് ഗോപിജി

സുരേഷ് ഗോപിജി

സുരേഷ് ഗോപിജിയുടെ ആ ദീര്‍ഘവീക്ഷണം എത്ര പേര്‍ക്ക് മനസ്സിലായിട്ടുണ്ട്.. കമ്മീഷണര്‍ സിനിമയിലെ ആ ഡയലോഗ് ഒന്ന് ഓര്‍ത്തുനോക്കിക്കേ... ഇപ്പോള്‍ സംഘപുത്രര്‍ എല്ലാം അത് കണ്ട് പുളകിതരായി ഇരിക്കുകയാണത്രെ!

ഗോമാതായെ തൊടില്ല...

ഗോമാതായെ തൊടില്ല...

ആയിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ വ്യാപാരം നടത്താന്‍ ഉദ്ദേശിച്ച മുഴുവന്‍ പുല്ലും ഗോമാതാ കഴിച്ചു എന്ന് വിചാരിച്ച് നോക്കിക്കേ... അപ്പോഴും സംഘപുത്രന്‍മാര്‍ ഗോമാതാവിനെ ഒന്നും ചെയ്യില്ല. വല്ല കാളയോ പോത്തോ ആണെങ്കില്‍ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവുകയും ഇല്ല!

ഇന്ധനമാണ് സൂക്ഷിക്കണം

ഇന്ധനമാണ് സൂക്ഷിക്കണം

പുല്ലൊക്കെ ഇന്ധനം ആയി മാറും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ... ഇനി പുല്ല് ഉള്ള സ്ഥലത്ത് വെളിക്കിരിക്കാന്‍ പോകുമ്പോഴും സൂക്ഷിക്കണം. അറിയാതെ എങ്ങാനും ഒരു ബീഡി വലിച്ച് ഇട്ടാല്‍ പോരേ, ആളിക്കത്താന്‍!

ഇങ്ങനേയും വഴക്ക്

ഇങ്ങനേയും വഴക്ക്

ഭാവിയില്‍ എങ്ങനെയൊക്കെ വഴക്കുണ്ടാകും എന്ന് പറയാന്‍ പറ്റില്ല. ചിലപ്പോള്‍ പുല്ലിന്റെ പേരില്‍ ഒക്കെയാകും അടിപിടിയുണ്ടാകുന്നത്. എന്തായാലും എണ്ണക്കിണര്‍ ഒന്നും ഇല്ല, പുല്‍േേമട് കൊണ്ടെങ്കിലും രക്ഷപ്പെട്ടാല്‍ മതിയായിരുന്നു!

പുല്‍ തീ!!!

പുല്‍ തീ!!!

ഇനി ഭാവിയിലെ വാര്‍ത്തകള്‍ ഒക്കെ ചിലപ്പോള്‍ ഇങ്ങനെ ആകാം.... വാഹനങ്ങളില്‍ നിറക്കാന്‍ പുല്ലുകള്‍ കൊണ്ടുവന്ന ടാങ്കറില്‍ നിന്ന് തീ പടര്‍ന്നു എന്നൊക്കെ വന്നേക്കാം... എന്നാലും തീ കെടുക്കാന്‍ ബെസ്റ്റ് ഗോമൂത്രം ആണത്രെ!

രാമര്‍ പെട്രോള്‍

രാമര്‍ പെട്രോള്‍

പണ്ട്, പച്ചില കൊണ്ട് പെട്രോള്‍ ഉണ്ടാക്കാം എന്ന് പറഞ്ഞ ആയിരുന്നു രാമര്‍. ഇതിനെ രാമര്‍ പെട്രോള്‍ എന്ന് വിളിക്കുകയും ചെയ്തു. പക്ഷേ രാമറിന്റെ കണ്ടെത്തല്‍ ശുദ്ധപരാൈജയം ആയിരുന്നു. ഇനിയിപ്പോള്‍ രാമറും പഴയ പണിയുമായി ഇറങ്ങുമായിരിക്കും!

പാപ്പനും പണികിട്ടും

പാപ്പനും പണികിട്ടും

ഷാജി പാപ്പന്‍ സ്വന്തം വണ്ടിയില്‍ ആണല്ലോ ആടിനെ കൊണ്ടുപോയിരുന്നത്. പുല്‍ ഇന്ധനം വന്നുകഴിഞ്ഞാല്‍ ചിലപ്പോള്‍ പാപ്പന് പണി കിട്ടുന്നത് ഇങ്ങനെ ആയിരിക്കാനും സാധ്യതയുണ്ട്!

ജനങ്ങളെ പറ്റിക്കാന്‍

ജനങ്ങളെ പറ്റിക്കാന്‍

എന്തായാലും ഇന്ധന വില ഇങ്ങനെ കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയാണല്ലോ... ജനങ്ങളാണെങ്കില്‍ കടുത്ത പ്രതിഷേധത്തിലും. വീണ്ടും കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ ഒരു ആശ്വാസത്തിന് പറഞ്ഞാണത്രെ ഈ പുല്‍ ഇന്ധനം!

വല്ലാത്ത തേപ്പായിപ്പോയി!!!

വല്ലാത്ത തേപ്പായിപ്പോയി!!!

ഇത്രയും കാലം കാര്‍ ഓടിക്കാന്‍ പെട്രോളോ ഡീസലോ വേണ്ടിയിരുന്നു. അപ്പോഴല്ലേ ഇങ്ങനേയും ഒരു തേപ്പ് ആയി പുല്ല് വന്നത്. വല്ലാത്ത തേപ്പ് ആയിപ്പോയെന്ന്!

പുല്ല് തിന്നാലും കേസ്

പുല്ല് തിന്നാലും കേസ്

ഇന്ധനം ഉണ്ടാക്കാന്‍ ആയി വളര്‍ത്തുന്ന പുല്ല് എങ്ങാനും ആരുടേയെങ്കിലും പശുക്കള്‍ തിന്നു എന്ന് വയ്ക്കൂ... പിന്നെ ഒന്നും നോക്കണ്ട, പശുവിന്റെ ഉടമ അറസ്റ്റില്‍ ആകും!

പ്രൂവണ്‍ ടെക്‌നോളജി

പ്രൂവണ്‍ ടെക്‌നോളജി

ഇനി പുണ്യാളന്‍ ജോയിയുടെ മാതൃകയില്‍ ഉള്ള എന്തെങ്കിലും ഐഡിയ ആണോ എന്ന സംശയം ചിലര്‍ക്കെങ്കിലും ഇപ്പോള്‍ തലയില്‍ ഉദിച്ചിട്ടുണ്ട്. പക്ഷേ, മുമ്പ് പെട്രോള്‍ വില കൂടിയപ്പോള്‍ ഈ ടെക്‌നോളജി ബിജെപി പ്രവര്‍ത്തകര്‍ വിജയകരമായി തെളിയിച്ചിട്ടുണ്ടെന്ന്!

English summary
Mallu trollers mock the grass fed car move of central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X