അമ്മാ... തായേ... ഇപ്പണി ഇവിടെ വേണ്ട; ജയലളിതയ്ക്കും ട്രോള്‍ പൊങ്കാല!!!
ചെന്നൈ മഴ ദുരിതത്തിലാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പേമാരിയ്ക്കാണ് നഗരം സാക്ഷിയായത്. വെള്ളപ്പൊക്കത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിയ്ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഹായം ഒഴുകിയെത്തുകയാണ്.
ദുരിതത്തില്‍ പെട്ടവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ സഹായമൊന്നും ചെയ്യുന്നില്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷേ, ചെയ്യുന്ന സഹായത്തിന്റെ മേലൊക്കെ 'അമ്മ'യുടെ ചിത്രം പതിച്ചേ ചെയ്യൂ എന്ന് മാത്രം.
ദുരന്തബാധിതകര്‍ക്ക് സഹായം എത്തിയ്ക്കുമ്പോഴും അതില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ച ജയലളിതയോട് ഒരു പക്ഷേ തമിഴ് മക്കള്‍ മാപ്പ് നല്‍കിയേക്കും. പക്ഷേ മല്ലൂ ട്രോളേഴ്‌സ് ഒരിയ്ക്കലും മാപ്പ് നല്‍കില്ല.....

ഇതാണോ സഹായം
'അമ്മ'യുടെ ചിത്രം ഒട്ടിച്ച് കിട്ടാതെ രെു റൊട്ടിക്കഷ്ണം പോലും കൊടുക്കുന്നില്ലത്രെ.

മുട്ടയിലും പടമോ?
സംഗതി ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു. ജയലളിതയുടെ നിര്‍ദ്ദേശ പ്രകാരം ആണോ ഇതെല്ലാം ചെയ്യുന്നത് എന്ന് മാത്രം ചോദിയ്ക്കരുത്.

ഇത്രയ്ക്ക് വേണോ?
എന്തായാലും ജയലളിത ഇങ്ങനെയൊക്കെ ചെയ്യാനിടയുണ്ടോ!!!

ഒട്ടിച്ചില്ലേ
ജയലളിതയുടെ ചിത്രം ഒട്ടിയ്ക്കാതെ രെു ഭക്ഷണപ്പൊതി പോലും പുറത്ത് പോകുന്നില്ലത്ര.

എന്തെങ്കിലും കിട്ടിയാല്‍ മതി
ഫോട്ടോ വച്ചതോ, അല്ലാത്തതോ.... എന്താ.ലും കുഴപ്പമില്ല. എന്തെങ്കിലും കിട്ടിയാല്‍ മതി എന്ന അവസ്ഥയിലാണ് ദുരിത ബാധിതതരുള്ളത്.

സ്വന്തം ലോഗോ
എന്തിലും സ്വന്തം ലോഗോ വേണം എന്ന് വാശിപിടിയ്ക്കുന്നവര്‍ ഇവരാണത്രെ!

നോട്ടിലും പടം?
ഇനിയിപ്പോള്‍ സഹായധനമായി നല്‍കുന്ന പണത്തിലും ജയലളിത ഫോട്ടോ ഒട്ടിയ്ക്കുമോ എന്നാണ് സംശയം!!

അതുക്കും മേലെ
വെള്ളപ്പൊക്കത്തില്‍ പെട്ട ചെന്നൈയെ ജയലളിത രക്ഷിച്ചത് ഇങ്ങനെയാണ് എന്നൊക്കെയാണ് 'അമ്മ'യുടെ ആരാധകര്‍ പ്രചരിപ്പിയ്ക്കുന്നത്.

സിംപിളായി പറ്റില്ല
ഫോട്ടോ ഒട്ടിയ്ക്കാതെ സിംപിളായി ദുരിതാശ്വാസ സാധനങ്ങള്‍ കൊടുക്കാന്‍ പറ്റില്ലേ...

ഇതാണ് ഭേദം
ഇനി ചിലപ്പോള്‍ ഇങ്ങനെ ചില കാഴ്ചകളും തമിഴ്‌നാട്ടില്‍ നിന്ന് കാണേണ്ടിവരുമോ?

കുമ്പിടിയാണോ
അരിച്ചാക്ക്, ഉപ്പ് പാക്കറ്റ്, ചപ്പാത്തി മാവ്, ദോശ, ഇഡ്ഡലി തുടങ്ങി എല്ലാത്തിന്റെ മുകളിലും ഉണ്ട് 'അമ്മ'യുടെ ഫോട്ടോകള്‍.

വെറുതേ കൊടുക്കണ്ട
എന്തായാലും ഭക്ഷണവും വെള്ളവും ഒക്കെ വെറുതേ കൊടുക്കുകയാണല്ലോ, അപ്പോള്‍ പിന്നെ ഫോട്ടോ ഒട്ടിച്ച് കൊടുത്തേയ്ക്കാം... അല്ലേ

പടം ഇല്ലേ
അമ്മയുടെ പടം ഇല്ലേ.... അങ്ങനെ കൊടുക്കണ്ട. ഫോട്ടോ ഒട്ടിച്ചതിന് ശേഷം കൊടുത്താല്‍ മതിയത്രെ!

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications
